Monday, 18 October 2021

Reading a Poet


Text Formatted

അടികുറിപ്പുകളോടെ മാത്രം വായിക്കാനാവുന്ന
​​​​​​​കവിത; ജീവിതവും

മുഖ്യധാരാ സാഹിത്യത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയും അതിശയോക്തമായ തീരദേശ ഭാഷയെ പരിചയിച്ചവര്‍ക്ക് അടിക്കുറിപ്പുകളുടെ സഹായത്താല്‍ മാത്രം വായിക്കാന്‍ കഴിയുന്ന, തീരദേശ സംസ്‌കാരത്തിന്റെയും അറിവുകളുടേയും ഭാഷയില്‍ എഴുതുന്ന ഡി. അനില്‍കുമാറിന്റെ കവിതകളുടെ വായന
 

Image Full Width
Image Caption
ഡി. അനില്‍കുമാർ
Text Formatted

ടൽ എന്നോ മീനെന്നോ കേൾക്കുമ്പോൾ എനിക്ക് ഡി. അനിൽകുമാറിനെ ഓർമ വരാൻ തുടങ്ങിട്ടുണ്ട് ഈയടുത്തായി. അനില്‍കുമാറിനായിരുന്നു ഈ വർഷത്തെ സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം. കടൽ തീരത്തു ജനിക്കുകയും ജീവിക്കുകയും മുക്കുവ ഭാഷയിൽ കവിത എഴുതുകയും ചെയ്യുന്ന ഒരാൾക്ക് മുഖ്യധാരാ സാഹിത്യലോകം നൽകുന്ന അംഗീകാരങ്ങൾ അസാധാരണമായതിനാൽ തന്നെ ആഘോഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന കവിത സമാഹാരത്തിനാണ് അനിലിന് പുരസ്ക്കാരം ലഭിച്ചത്. കവിതയോളം തന്നെ അടികുറിപ്പുകൾ (Foot notes) ഉള്ള കവിതകളാണ് അതിൽ നിറയെ. അനിൽകുമാറിന്റെ നല്ല പങ്ക് കവിതകളും വായിച്ചെടുക്കാൻ അടിക്കുറിപ്പുകൾ ആവശ്യമാണ്. തീരദേശത്തെ ഭാഷയുടെ മാത്രമല്ല, അനുഭവങ്ങളുടെ കൂടെ അസാധാരണത്വം കൊണ്ടാണ് അങ്ങനെ വരുന്നത് എന്ന് കരുതാനാണ് എനിക്കിഷ്ടം. നമ്മുടെ പൊതുജീവിതത്തിന്റെ ഭാഷയോടോ അനുഭവങ്ങളുടെ അച്ചടക്ക നടപ്പിനോടോ അയാളാവിഷ്കരിക്കുന്ന ഭാഷയും സ്വത്വവും, അയാൾ പങ്കു വയ്ക്കുന്ന വംശസ്‌മൃതിയും ദേശ ഭാവനയും ക്രൂരമാം വിധം പുലർത്തുന്ന വിപ്രതിപത്തി കൊണ്ടു കൂടിയാണ് അനിൽകുമാറിന്റെ കവിതകൾക്ക് അടികുറിപ്പുകൾ വേണ്ടി വരുന്നത് എന്നതാണ് സത്യം.

poem

ഭാഷയുടെയും അനുഭവങ്ങളുടെയും ഈ അപനിർമ്മാണം- സൂക്ഷ്മത്തിലുള്ള വൈജാത്യവൽക്കരണം, അതിന്റെ ആഘോഷം - ഇതൊക്കെ സാധ്യമാക്കാനായി അയാളുടെ കവിതകൾ സ്വാഭാവികമായി മുഖ്യധാരാ കവിതാ വ്യവഹാരത്തോടു പുലർത്തുന്ന കൂസലില്ലാത്ത വിപ്രതിപത്തി ഒക്കെയും അടിമുടി രാഷ്ട്രീയ നിലപാട് കൂടിയാണ് എന്നതത്രെ ഏറ്റവും പ്രധാനം.

തന്റെ ഭാഷയ്ക്ക് പുറം ലോകത്തോട് സംവദിക്കാൻ ജീവൻ നൽകിയ കവി മാത്രമല്ല അനിൽ. കടപ്പെറപ്പാസ