Tuesday, 19 October 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 6

ക്രൈസ്തവ സദാചാരത്തിന് കീഴടങ്ങാത്ത ഗോത്ര സംസ്കാരം

അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്ത് നമ്മള്‍ മലയാളികള്‍ വരെ എത്യോപ്യക്കായി പിടിയരി ശേഖരിച്ചിരുന്നത് ചിലരുടെയെങ്കിലും ഓര്‍മകളില്‍ ബാക്കിയുണ്ടാകും

Image Full Width
Image Caption
കോന്‍സോയിലെ നാട്ടു ചന്തയിലെ തിരക്ക്
Text Formatted

നാഗരീകമായ ചിഹ്നങ്ങള്‍ ഏറെയെന്നും ദൃശ്യമാകാത്ത കോന്‍സോയിലെ ആ നാട്ടുചന്തയിലെ ബഹളങ്ങള്‍ക്കിടയില്‍ അങ്ങിനെ നില്‍ക്കേ എസ്.കെ പൊറ്റെക്കാട് എന്ന മഹാസഞ്ചാരിയും കാപ്പിരികളുടെ നാട്ടിലൂടെ അദ്ദേഹം നടത്തിയ ദീര്‍ഘയാത്രയും മനസ്സിലേക്കെത്തി. ദീര്‍ഘമായ ആഫ്രിക്കന്‍ യാത്രക്കിടയില്‍ പൊറ്റെക്കാട് പക്ഷെ എത്യോപ്യ സന്ദര്‍ശിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ വരികളിലൂടെ കണ്ടറിഞ്ഞ മറ്റ് ആഫ്രിക്കന്‍ നാട്ടു വിപണികളില്‍ നിന്ന് ഏറെയൊന്നും വിഭിന്നമല്ല കാലങ്ങള്‍ക്കിപ്പുറവും കോന്‍സോയിലെ ഈ നാട്ടുചന്ത.

conso
കോന്‍സോയിലെ നാട്ടു ചന്ത

സമീപഗ്രാമങ്ങളില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളും മലഞ്ചരക്കുകളും കൈവേല നിര്‍മ്മിതികളും മറ്റുമായി ചന്തയിലെത്തി അത് വിപണനം ചെയ്ത് തിരിച്ച് നഗരത്തിന്റെ ഉല്‍പ്പന്നങ്ങളുമായി മടങ്ങാനൊരുങ്ങുന്ന ഈ ഗ്രാമീണര്‍ക്ക് കാലങ്ങള്‍ക്കിപ്പോഴും കാര്യമായ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നും ഇതിനിടയിലൂടെ നടക്കുമ്പോള്‍.

conso
കോന്‍സോ നാട്ടുചന്തയിലെ വില്‍പ്പനക്കാർ

ഞങ്ങള്‍ക്കടുത്തായി ഒരു തയ്യല്‍ക്കാരന്‍ ഇരിക്കുന്നുണ്ട്. തുണിക്കള്‍ക്ക് മനോഹരമായ കര വെച്ച് കൊടുക്കുകയാണ് അയാളുടെ ജോലി. അതി വിദഗ്ദ്ധമായി നല്ല വേഗത്തിലാണ് അയാളത് ചെയ്തുകൊണ്ടിരിക്കുന്നത്. പരുത്തിതുണികള്‍ വാങ്ങി സ്ത്രീകളും കുട്ടികളും അ