Thursday, 21 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 17 

ശാസ്ത്രവും രൂപകാത്മകഭാഷയും

സൈദ്ധാന്തിക ശാസ്ത്ര മാതൃകകളുടെ ഉപയോഗം ഭാഷാരൂപകങ്ങളുടെ ഉപയോഗത്തിനു സമാനമായി കാണുന്നവരുണ്ട്. മമ്മൂട്ടി പുലിയാണ് എന്നു പറയുന്നതുപോലെ തന്നെയാണ് അണു സൗരയൂഥത്തിനു സദൃശമാണ് എന്നു പറയുന്നതെന്ന് ഈ വാദം കാണുന്നു.

Image Full Width
Image Caption
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് 1905ല്‍ McGill യൂണിവേഴ്‌സിറ്റിയില്‍ / Photo:Wikimedia Commons
Text Formatted

ല്ലാ പരസ്പരബന്ധങ്ങളും സന്ദേഹാത്മകവും അനിശ്ചിതവും കൂടിയാണ്. ശാസ്ത്രവും പ്രത്യയശാസ്ത്രവും വ്യത്യസ്തമാണെന്നും പ്രത്യയശാസ്ത്രത്തിന് രൂപകഭാഷയുമായി ബന്ധമുണ്ടെന്നും പറഞ്ഞതിനു ശേഷവും ശാസ്ത്രത്തിലെ രൂപകാത്മകഭാഷയെ കുറിച്ചു സംസാരിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രസിദ്ധാന്തങ്ങളുടെ വിനിമയത്തിലും അവയെ സമൂഹത്തില്‍ സുസ്ഥാപിക്കുന്നതിലും ശാസ്ത്ര സാങ്കേതികവിദ്യകളുടെ പ്രവര്‍ത്തനത്തിലും ചിലപ്പോള്‍ സംജ്ഞാനത്തിന്റെ തലത്തില്‍ പോലും രൂപകാത്മകഭാഷ ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രവും പ്രത്യയശാസ്ത്രവും തമ്മിലുള്ള വ്യത്യാസങ്ങള്‍ക്കിടയിലും ശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രത്തെ കുറിച്ചു പറയുന്ന പ്രകരണങ്ങളെ പോലും ഇതു സൃഷ്ടിക്കുന്നുണ്ടാകാം.

മാക്‌സ് ബ്ലാക്കിന്റേയും മേരി ഹെസ്സെയുടേയും മറ്റും ധൈഷണികമായ ഇടപെടലുകള്‍ക്കു ശേഷം ശാസ്ത്രത്തിലെ മാതൃകകളും ശാസ്ത്രഭാഷയിലെ രൂപകങ്ങളും സംബന്ധിച്ച ധാരണകളേയും അവയ്ക്കിടയിലെ പരസ്പരബന്ധങ്ങളേയും വര്‍ദ്ധമാനമായ താല്‍പ്പര്യത്തോടെ വീക്ഷിക്കാന്‍ തുടങ്ങുന്നുണ്ട്. രൂപകങ്ങളെ കുറിച്ചുള്ള പ്രതിപ്രവര്‍ത്തനസിദ്ധാന്തവും അതിനെ ആശ്രയിക്കുന്ന സമീപനങ്ങളും കൂടുതല്‍ ശ്രദ്ധേയമായിത്തീരുന്നു. പരസ്പര പ്രതിപ്രവര്‍ത്തന സിദ്ധാന്തത്തിന്റെ ബീജങ്ങള്‍ റിച്ചാര്‍ഡ്‌സില്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും അതിനെ ഉറപ്പിച്ചെടുത്തത് മാക്‌സ് ബ്ലാക്ക് ആണ്. രൂപകങ്ങള്‍ എന്താണ് എന്ന ചോദ്യത്തിന് പ്രശ്‌നരഹിതമായ ഒരു ഉത്തരം അസാധ്യമാണെന്ന് ബ്ലാക്ക് പറയുന്നു. മാക്‌സ് ബ്ലാക്ക് രൂപകാത്മക പ്രസ്താവനകളെ ഗൗരവതരമായ വികലനങ്ങള്‍ക്കു വിധേയമാക്കുന്നുണ്ട്. ആദ്യനോട്ടത്തില്‍ തന്നെ രൂപകാത്മകപ്രസ്താവനകളില്‍ രണ്ടു മൂലകങ്ങളെ കണ്ടെത്താന്‍ കഴിയും. ഈ മൂലകങ്ങള്‍ക്കിടയില്‍ പരസ്പരം ബന്ധിപ്പിക്കാവുന്ന ബിന്ദുക്കളുണ്ട്. ഇതിനെ സംഗമസൂചനകള്‍ എന്നു വിളിക്കാം. ഉപവിഷയത്തിലെ സംഗമസൂചനകളെ മുഖ്യവിഷയത്തിന്റെ വ്യവസ്ഥയില്‍ ആരോപിച്ചുകൊണ്ടാണ് രൂപക