Tuesday, 19 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍-17

മാതൃത്വവും മനുഷ്യത്വവും തമ്മിലെന്ത്? 

സ്വയം സന്നിഹിതമായ സമ്മാനം പോലെ ഒരു അതിഥി എത്തിയിരിക്കുന്നു. അവളോട് എങ്ങിനെയാണ് പ്രതിബദ്ധമാകേണ്ടതെന്നൊന്നും അത് വരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അവള്‍ക്ക് പിറ്റേ ദിവസം തന്നെ മൈത്രേയന്‍ "കനി' എന്ന് പേരിട്ടു.  

Image Full Width
Image Caption
ജയശ്രീയും കനിയും മൈത്രേയനും
Text Formatted

ണത്തോടടുപ്പിച്ച് തന്നെ റിസള്‍ട്ട് വന്നു. ഇത്തവണ പാസ്സായി. ഒരു വർഷം ഇന്റേണ്‍ഷിപ്/ഹൗസ്‌ സര്‍ജന്‍സി ചെയ്യാനുണ്ട്. ഡോക്ടര്‍ ആകുന്ന പ്രക്രിയയില്‍ ഏറ്റവും ത്രില്ലുണ്ടാക്കുന്ന സമയമാണത്. ഡോക്ടര്‍ എന്ന് നെയിംബോര്‍ഡ് വച്ച് കൊണ്ട് തന്നെ രോഗികളെ പരിശോധിക്കാം.  ഉത്തരവാദിത്വം എടുക്കേണ്ടി വരും എന്നതിനാല്‍ പഠിക്കാനും താല്‍പ്പര്യം വര്‍ധിക്കും. പരീക്ഷ ഇല്ലാത്ത പഠനമാണ് ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്. പ്രസവം അടുത്തതിനാല്‍ ഉടനെ പോയി ചേരേണ്ടതുണ്ടോ എന്ന ആലോചനയുണ്ടായി. എനിക്ക് രണ്ടും ഒരു പോലെ പ്രധാനപ്പെട്ടതാണ്. പലരും ആശുപത്രിയില്‍  ജോലി ചെയ്തു കൊണ്ടിരിക്കെ തന്നെ, പ്രസവ വേദന ഉണ്ടാവുകയും ആ സമയത്ത് ലേബര്‍ റൂമില്‍ പോയി പ്രസവിക്കുകയും ചെയ്യുന്നത് കണ്ടിരുന്നു. ആ രീതിയാണ് ഞാനിഷ്ടപ്പെട്ടത്.   തയാറെടുപ്പിനായി അവധിക്ക് പോകണമെന്ന് തോന്നിയില്ല. മാത്രമല്ല, പ്രസവത്തിനായാണെങ്കിലും ഹൗസ്‌ സര്‍ജന്‍സിക്കാണെങ്കിലും ഒരേ സ്ഥലത്ത് തന്നെയാണ് പോകാനുള്ളത്.  

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ് ഹൗസ്‌
സര്‍ജന്മാര്‍ക്ക് താമസിക്കാനുള്ള മുറികള്‍. അവിടെ താമസം ആരംഭിച്ചു എങ്കിലും ജോലിക്ക് ചേരേണ്ട ദിവസം വെളുപ്പിന് വേദന ആരംഭിച്ചു. പവിഴത്തെ കൂട്ടു വിളിച്ച് അപ്പോള്‍ തന്നെ ഗൈനക്കോളജിയിലേക്ക് പോയി. ആദ്യത്തെ പ്രസവമായതു കൊണ്ട് ഒന്നാംഘട്ടത്തില്‍ മണിക്കൂറുകള്‍ കിടക്കേണ്ടി വരും. പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥലമായതിനാല്‍  ആ അന്തരീക്ഷം എനിക്ക് സ്വന്തം വീട് പോലെ അനുഭവപ്പെട്ടു. ഇടക്കിടെ സുഹൃത്തുക്കള്‍ വന്നിരുന്നു. വൈകുന്നേരം നാലു മണിക്കായിരുന്നു പ്രസവം. വളരെ ചെറിയ കുഞ്ഞായതു കൊണ്ടും വേദന കുറയാന്‍ മരുന്ന് നല്‍കിയിരുന്നത് കൊണ്ടും വലിയ വിഷമമുണ്ടായില്ല. വേദനക്ക് നല്‍കുന്ന മരുന്ന് കുഞ്ഞിനെ ബാധിച്ചിട്ടുണ്ടാവുമോ എന്ന യുക്തിരഹിതമായ ഒരു ഭയം പെട്ടെന്നെനിക്കുണ്ടായി. പ്രസവം കഴിഞ്ഞ ആളിന്റെ അവസ്ഥ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്കറിയാമെങ്കിലും ആ നിമിഷത്തില്‍ എ