Thursday, 21 October 2021

Memoir


Text Formatted

നന്ദന്‍ മാഷ്; ഞങ്ങളുടെ സുഹൃത്ത്​

തന്റെ മരണത്തിന് കുറച്ചുദിവസം മുമ്പ് നന്ദൻ മാഷ് സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഗംഭീര പരിപാടിയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, അത് മാഷിന്റെ വിടവാങ്ങല്‍ ചടങ്ങായി മാറി.

Image Full Width
Image Caption
ഡോ. ടി. കെ. നന്ദകുമാരന്‍
Text Formatted

ഡോ. ടി. കെ. നന്ദകുമാരന്‍; വെറുമൊരു അധ്യാപകനെക്കുറിച്ചല്ല ഈ കുറിപ്പ്; മനുഷ്യനെന്ന നിലക്കും അധ്യാപകനെന്ന നിലക്കും ഒരു അപൂർവതയായിരുന്ന വ്യക്തിയെക്കുറിച്ചാണ്. 
നന്ദൻ മാഷ്​ ഒരു സാധാരണ അധ്യാപകനായിരുന്നില്ല. വിദ്യാര്‍ഥികളുടെ ഒരു സുഹൃത്ത്​, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏറ്റവും പ്രധാന വ്യക്തി വിദ്യാര്‍ത്ഥിയാണെന്ന് ഉറച്ചു വിശ്വസിച്ച അധ്യാപകൻ. ഭരണസംവിധാനവും, എന്തിന്, അധ്യാപകര്‍ പോലും നിമിത്തം മാത്രമാണ്; അതായത്, അവരുള്ളത് വിദ്യാര്‍ത്ഥികളുള്ളതുകൊണ്ടാണ്, വിദ്യാര്‍ത്ഥികളില്ലെങ്കില്‍ അവരുടെയൊന്നും ആവശ്യമില്ല എന്ന ബോധ്യമുണ്ടായിരുന്ന അധ്യാപകൻ.

നന്ദന്‍ മാഷെ ഞാന്‍ പരിചയപ്പെടുന്നത് 1996 ല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ബി.എ. ഇംഗ്ലീഷിന് ചേര്‍ന്നപ്പോഴാണ്. 1994 മുതല്‍ 1996 വരെ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ, ഡിഗ്രി കാലഘട്ടത്തിലാണ് അടുത്തറിയുന്നത്. പൊതുവേ കഠിനമെന്ന് കരുതപ്പെട്ട എം.എച്ച്. എബ്രാംസിന്റെ  ഗ്ലോസറി ഓഫ് ലിറ്റററി ടേംസ് നന്ദന്‍മാഷ് ഞങ്ങളെ പച്ചവെള്ളം പോലെ പഠിപ്പിച്ചു. നിഘണ്ടു പോലെയുള്ള ആ പുസ്തകത്തി​ന്റെ A മുതല്‍ Z വരെ ഞങ്ങളെ പഠിപ്പിച്ചു. അന്നു മുതല്‍ അക്കാദമിക് രംഗങ്ങളില്‍ ഉപയോഗിച്ചു വരുന്ന സാങ്കേതികപദങ്ങളോടുള്ള ഞങ്ങളുടെ ഭയം ഇല്ലാതായി.

'ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ കൈ പൊക്കുക'  എന്നുപറഞ്ഞ് മാഷ് കൈ പൊക്കി. ഞാന്‍ ചുറ്റും നോക്കിയപ്പോല്‍ ഒരൊറ്റ കൈ പോലും ഉയര്‍ന്നിട്ടില്ല.

എം.എയ്ക്ക് മാഷ് യൂറോപ്യൻ ഫിക്ഷനാണ് കൈകാര്യം ചെയ്തിരുന്നത്. പതിനഞ്ചു നോവലുകള്‍ക്കും അദ്ദേഹം ക്ലാസില്‍ ജീവന്‍ നല്‍കി. ഏതു പുസ്തകവും ലളിതവും ആസ്വാദ്യകരവുമാക്കാനുള്ള സവിശേഷമായ കഴിവ് മാഷിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുന്നത് അവിസ്മരണീയ അനുഭൂതിയായിരുന്നു. ചിലപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂര്‍ തുടര്‍ച്ചയായി ക്ലാസെടുത്താലും സമയം പോകുന്നത് വിദ്യാര്‍ത്ഥികളാരും അറിയില്ല. ഫിക്ഷനായിരുന്നു മാഷിന്റെ പ്രിയപ്പെട്ട വിഷയമെങ