Thursday, 21 October 2021

Life in Mask


Text Formatted

പുറത്തുവരാനാകാത്ത എന്റെ ചിരികള്‍

​കോവിഡുകാലത്തെ മാസ്​ക്​, ഭാവിജീവിതത്തിലെ ഒരു അവയവമായി മാറിയാൽ എന്തുസംഭവിക്കും?

Image Full Width
Image Caption
Images: Pixabay
Text Formatted

രു ഓണ്‍ലൈന്‍ ന്യൂസ് ചാനലില്‍ പാര്‍ട്ട് ടൈം ന്യൂസ് റീഡറായും ഇല എന്ന സ്വന്തം സംരംഭത്തെ ആറ്റു നോറ്റി വളര്‍ത്തിയും ജീവിതത്തെ വളരെ ക്രിയേറ്റിവ് ആയി കൊണ്ടുനടന്ന ഒരു സമയം. പച്ച പിടിച്ചു വരാന്‍ ശ്രമിക്കുന്ന ഇലയിലേക്ക് കഴിഞ്ഞ വര്‍ഷം വന്നു വീണ ഒരു പുഴു. 
എല്ലാവര്‍ക്കും അവരുടേതായ രീതിയില്‍ നഷ്ടം സംഭവിച്ചപ്പോള്‍ എനിക്കും അപ്രതീക്ഷിതമായി കിട്ടിയ അടി. നല്ല രീതിയില്‍ തൊഴിലിനെ ഈ പുഴു കാര്‍ന്നു തിന്നാന്‍ തുടങ്ങിയെങ്കിലും വ്യക്തി ജീവിതം കോവിഡ് രക്ഷപ്പെടുത്തിയെന്ന് പറയാതെ വയ്യ. കോവിഡ് കാരണം ജീവിതം രക്ഷപ്പെട്ടെന്ന് എഫ്.ബി പോസ്റ്റിട്ട വൈകുന്നേരം ഞാന്‍ ആനന്ദിച്ചു. വെറും സന്തോഷത്തിനും അപ്പുറമതൊരു ആനന്ദം തന്നെ ആയിരുന്നു എന്നുവേണം പറയാന്‍. ലോകം മുഴുവന്‍ മാസ്‌ക്കിട്ടു നടക്കുമ്പോള്‍, ഈ കുഞ്ഞു ജീവിതം മുഴുവന്‍ മാസ്‌ക്കിട്ടു നടക്കണോ എന്ന തീരുമാനത്തിന് കൊറോണയ്ക്കു നന്ദി.

ഒരു ചെറുകിട തൊഴില്‍ സംരംഭക എന്ന നിലയില്‍ ലോകം മുഖാവരണത്തിലേക്കു തിരിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ആലോചിച്ചത് നമ്മുടെ മേക്കപ്പ് കമ്പനികളെ കുറിച്ചായിരുന്നു. ചായം പുരട്ടി നടക്കുന്ന ചുണ്ടുകളേ, നിങ്ങള്‍ക്ക് വിട! അത്തരം ഒരു ബാലിശചിന്ത എന്നെ പോലെ മറ്റു പലരും ചിന്തിച്ചു എന്നത് രസകരമാണ്. മാസ്‌കിട്ടു നടക്കുക എന്നതുവഴി രോഗാണുവിനെ ചെറുത്തുനിര്‍ത്താം. തുടക്കത്തില്‍ ഇത് കുറച്ചൊന്നുമല്ല മനുഷ്യനെ ബുദ്ധിമുട്ടിച്ചതെന്നു പറയാലോ. അതൊരു ധാര്‍മിക ഉത്തരവാദിത്തം ആയിരുന്നിട്ടു പോലും.

ഈ ലോകത്തുള്ള സകലമാന മനുഷ്യജീവികളും മുഖാവരണം ഇട്ടു നടക്കുമ്പോള്‍ ഈ മാസ്‌കിനുള്ളിലെ യഥാര്‍ത്ഥ മുഖം എങ്ങനെ എന്ന് ആലോചിച്ചു ഞാന്‍ മനസ്സില്‍ ചിത്രമെഴുത്തു തുടങ്ങി.

കാരണം മറ്റൊന്നുമല്ല, ഇനി ആളുകളുടെ കണ്ണില്‍ നോക്കി തന്നെ സംസാരിക്കണമല്ലോ. കണ്ണ് എന്ന അവയവം അതിന്റെ കാവ്യാത്മക ജോലി ചെയ്യാന്‍ തുടങ്ങി. ഒരു കോവിഡ് കാലം കൊണ്ട് കണ്ണുകള്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കമിതാക്കള്‍ക്ക് മാത്രം വശം ഉണ്ടായിരുന്ന പുരാതന രീതി. ഈ ലോകത്തുള്ള സകലമാന മനുഷ്യജീവികളും മുഖാവരണം ഇട്ടു നടക്കുമ്പോള്‍ ഈ മാസ്‌കിനുള്ളിലെ യഥാര്‍ത്ഥ മുഖം എങ്ങനെ എന്ന് ആലോചിച്ചു ഞാന്‍ മനസ്സില്‍ ചിത്രമെഴുത്തു തുടങ്ങി.

ഒരു പുസ്തകത്