Wednesday, 29 March 2023

Novel Excerpt


Text Formatted

ഭയവും ഭൂതകാലവും

ഏറ് എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച്  ദേവദാസ് വി.എം. എഴുതുന്നു. ഒപ്പം, നോവൽ ഭാഗവും
പി.എൻ. ഗോപീകൃഷ്​ണൻ എഴുതിയ ആസ്വാദനക്കുറിപ്പും

Image Full Width
Image Caption
ദേവദാസ് വി.എം.
Text Formatted

സ്വപ്നങ്ങള്‍ കാണുന്നതിനിടെ ഞെട്ടിയെഴുന്നേല്‍ക്കുമ്പോഴാണ് പലപ്പോഴും കഥകളുടെ ആശയങ്ങള്‍ തെളിഞ്ഞുകിട്ടാറുള്ളത്. ആ നിമിഷങ്ങളെ എവിടെയെങ്കിലുമൊന്നു കോറിയിട്ടാണ് പിന്നീട് ഉപയോഗപ്പെടുത്താറുള്ളത്. അതൊക്കെ പിന്നെയാകാമെന്നു കരുതി മൂടിപ്പുതച്ചു മയങ്ങിയാലോ, മായയെന്നോണം തെളിഞ്ഞതെല്ലാം മാഞ്ഞുപോകുകയും ചെയ്യും. 
അങ്ങനെയൊരു ഉച്ചമയക്കത്തിലാണ് കിടക്കുന്നതിന്റെ നേരെ മീതെ മേല്‍ക്കൂരയിലൊരു ദ്വാരം വീണതായി സ്വപ്നം കാണുന്നത്. ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോഴുണ്ട് ജനല്‍ വഴിയുള്ള വെയിലേറ്റു തറയില്‍ കിടക്കുന്നൊരു കളിപ്പാട്ടത്തിന്റെ തിളക്കം മേല്‍ക്കൂരയില്‍ പ്രതിഫലിക്കുന്നു. കണ്ടത് സ്വപ്നം തന്നെയാണോ അല്ലയോ എന്നറിയാന്‍ കുറച്ചു നിമിഷങ്ങള്‍ വേണ്ടിവന്നു വന്നു. ഏറ് എഴുതി തുടങ്ങുന്നതങ്ങനെയാണ്. 

eru

നമ്മുടെയൊക്കെ സ്വസ്ഥതയിലേക്ക് ഏതുനിമിഷവും ഒരു ഏറ് വന്നു വീഴാവുന്നതേയുള്ളൂ എന്നതാണ് വാസ്തവം. എത്രയൊക്കെ സുരക്ഷിതരാണെന്ന് കരുതിയാലും ശരി, മേല്‍ക്കൂരയ്ക്കും മൂടുപടത്തിനുമെല്ലാം തുളയിടാന്‍ തക്കവിധമൊരു ആധി ഏവരുടെയും ഉള്ളില്‍ ബാക്കിയുണ്ടാകും. ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ മൂളിവരുന്നൊരു കല്ലിന്റെ രൂപത്തില്‍ ഏതൊരാളെയും തേടിയെത്താം. അക്കാലത്തിലെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെല്ലാം ചേര്‍ന്ന് അന്നേരം വിചാരണയ്‌ക്കൊരുമ്പെടുന്നു. അതിനെ നേരിടാനുള്ള പരിഹാരമെന്തെന്ന് ആലോചിച്ചുള്ള ഓട്ടപ്പാച്ചിലിനിടെ തൊടുന്നതെല്ലാം അബദ്ധമായി മാറുകയും ചെയ്യും. എങ്ങനെയൊക്കെ ഓടിയൊളിക്കാന്‍ ശ്രമിച്ചാലും കുറ്റബോധമെന്ന തക്ഷകന്‍ തോളിലിരുന്ന് പുഴുവായി നുളയ്ക്കും. പിന്നീടത് പാമ്പായിമാറി പത്തി വിടര്‍ത്തി ചീറ്റും. ‘അന്ത ഭയം ഇരിക്കട്ടും' എന്നൊരോര്‍മ്മപ്പെടുത്തലാണ് ഏറ് എന്ന നോവലിന്റെ ഇതിവൃത്തം.

അധികാരത്തിന്റെ സമകാലീന സങ്കീര്‍ണതകളെ നാടോടിക്കഥയുടേതെന്ന് തോന്നിപ്പിക്കുന്ന ആഖ്യാനം കൊണ്ട് പിടിച്ചെടുക്കാനാണ് ദേവ