Tuesday, 19 October 2021

Election and Realities


Text Formatted

രാഷ്ട്രീയ അകവേവുകളുടെ വടകര

സി.പി.എമ്മില്‍ ആന്തരിക ചർച്ചകള്‍ക്ക് വഴിയൊരുക്കുന്നതും ആര്‍.എം.പിയുടെ ഭാവിയെ സംബന്ധിച്ച് നിർണായകവുമാവും വടകരയിലെ ജനവിധി

Image Full Width
Image Caption
ഒഞ്ചിയം രക്തസാക്ഷി സ്മാരകം
Text Formatted

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര നിയമസഭാ നിയോജക മണ്ഡലം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് വടകരയും പരിസരപ്രദേശങ്ങളും. അതില്‍ത്തന്നെ സി.പി.എമ്മിനാണ് കൂടുതല്‍ ജനസ്വാധീനം. ലഭ്യമായ കണക്കുപ്രകാരം നിലവില്‍ ഇവിടെ 76946 പുരുഷന്മാരും 84694 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്ററും ഉള്‍പ്പടെ ആകെ 161641 വോട്ടർമാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 3132 പേർ കൂടുതല്‍. 
1957- ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ എം.കെ. കേളു, പ്രജ സോഷ്യലിസ്റ്റ് പാർട്ടിയുടെ കൃഷ്ണനെ തോല്‍പിച്ചാണ് നിയമസഭയിലെത്തിയത്. പിന്നീട് ജനതാ കുടുംബത്തില്‍‌പ്പെട്ട കക്ഷികള്‍ക്കാണ് വിജയമുണ്ടായതൊക്കെയും. കൃഷ്ണന്‍ 1960 മുതല്‍ 1970 വരെയുള്ള കാലയളവില്‍ നാലു തവണ നിയമസഭയിലെത്തി. 1977 മുതല്‍ ജനതാദളിന്റെ കെ. ചന്ദ്രശേഖരനും അഞ്ച് തുടർജയങ്ങളോടെ മണ്ഡലം കയ്യടക്കി വെച്ചു. 1996-ല്‍ ജനതാദളിന്റെ സി.കെ. നാണു സീറ്റ് നിലനിർത്തി. കോണ്‍ഗ്രസിന്റെ സി. വല്‍‌സലനായിരുന്നു എതിരാളി. 2001 ലും സി.കെ. നാണുവിനെ ഇറക്കി എല്‍.ഡി.എഫ് വിജയം തുടർന്നു. 2006-ല്‍ കോണ്‍ഗ്രസിന്റെ പൊന്നാറത്ത് ബാലകൃഷ്ണനെ 21269 വോട്ടിന് തോല്‍പിച്ച് ജനതാദളിന്റെ എം.കെ. പ്രേംനാഥ് നിയമസഭയിലെത്തി.

M.K.jpg
എം.കെ. കേളു

2009-ല്‍ വീരേന്ദ്ര കുമാർ വിഭാഗം ജനതാദള്‍- എസ് പിളർത്തി എല്‍.ഡി.എഫ് വിട്ടു. മുന്നണിക്കൊപ്പം നിന്ന ഔദ്യോഗിക വിഭാഗത്തിന് 2011ലെ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് വടകര സീറ്റ് നല്കി. യു.ഡി.എഫിനായി മത്സരിച്ച വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാർഥിയും സിറ്റിങ് എം.എല്‍.എയുമായ എം.കെ. പ്രേംനാഥിനെ സി.കെ. നാണു അട്ടിമറിച്ചു. 847 വോട്ടിനായിരുന്നു നാണുവിന്റെ ജയം. 2016-ല്‍ സി.കെ. നാണു ഇപ്പോഴത്തെ എല്‍.ഡി.എഫ് സ്ഥാന