Tuesday, 19 October 2021

A Journey to Baltic


Text Formatted

ഹെല്‍സിങ്കിയില്‍

കടല്‍ക്കാറ്റേറ്റ് വിശ്രമിച്ചിരുന്നപ്പോള്‍ പെട്ടെന്നൊരു ചിന്ത- ഫിന്‍ലാൻറിലേക്കൊന്ന് പോയിവന്നാലോ?

Image Full Width
Image Caption
ഫിൻലാൻറിലെ പാർലമെൻറ്​ കെട്ടിടം‌
Text Formatted

ഒമ്പത്

ക്കോലൈന്‍ ബസ് ടിക്കറ്റിന് അന്ന് 30 യൂറോയായി എന്നാണ് ഓര്‍മ. പെട്ടെന്ന് ബുക്ക് ചെയ്തതിനാലാണത്രേ കൂടുതല്‍ പണം നല്‍കേണ്ടിവന്നത്. മുതലാളിത്ത പാതയിലേക്ക് ആവേശപൂര്‍വ്വം എടുത്തുചാടിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളില്‍ ആവശ്യം കൂടുന്നതിനനുസരിച്ച് പണം കൂട്ടി വാങ്ങുക എന്ന ചന്തനയം പ്രകടമാണ്.

രാത്രിയായിരുന്നു ബസ്. നേരം വെളുക്കുമ്പോഴേക്കും ലാത്വിയയും പിന്നിട്ട് എസ്റ്റോണിയന്‍ തലസ്ഥാന നഗരമായ ടള്ളിനിലെത്താം. വിശാലമായ സീറ്റുകളുള്ള രണ്ടു നില ബസ്​. അതില്‍ ടോയ്​ലെറ്റ്​ സൗകര്യം വരെ ഉണ്ട്. കണക്ടിങ് ബസായതുകൊണ്ട് ഒരു തവണ മാറിക്കയറേണ്ടിവന്നു. ഇത്രത്തോളം ആളുകളില്ലാത്ത ബസ് സ്റ്റേഷനുകളും മറ്റും കാണുന്നത് ആദ്യമായാണ്. ഒരുപാട് ആൾക്കൂട്ടത്തെ പൊതുഇടങ്ങളിൽ നിരന്തരം കണ്ടുശീലിച്ചവർക്കെല്ലാം ഇക്കാഴ്ചകൾ ഒരു അത്ഭുതമായിരിക്കും. ബസിലും നിരവധി ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നു.

TULLIL
ടള്ളിനിലെ പരമ്പരാഗത വേഷമണിഞ്ഞ കച്ചവടക്കാർ

പൊതുവില്‍ സ്വച്ഛമായിരുന്നു യാത്ര. രാവിലെ കൃത്യസമയത്ത് ടള്ളിനിലെത്തി. നല്ല വൃത്തിയുള്ള ബസ് സ്റ്റേഷനും പരിസരവും. ലിത്വാനിയയേക്കാളും ലാത്വിയയെക്കാളും അല്‍പം കൂടി സാമ്പത്തിക ശേഷിയും പത്രാസുമുണ്ട് എസ്റ്റോണിയയ്ക്ക്. അത് ബസ് സ്റ്റേഷന്‍ മുതല്‍ എല്ലായിടത്തും പ്രകടമായിരുന്നു.

tullin

എസ്റ്റോണിയയുടെ സാമ്പത്തിക മെച്ചങ്ങള്‍ക്ക് പ്രധാന കാരണമായി പറയുന്നത്, ഫിന്‍ലാന്റും മറ്റ് സ്കാൻറിനേവിയൻ രാജ്യങ്ങളുമായുള്ള നിരന്തര ബന്ധങ്ങളും കച്ചവടങ്ങളുമാണ്.  സ്‌കാൻറിനേവിയന്‍ പ്രൗഢിയും ജീവിതസാ