Wednesday, 29 March 2023

കഥ


Image Full Width
Image Caption
ചിത്രീകരണം: സൂരജ കെ.എസ്​.
Text Formatted

ശരീരം... പ്രണയദാഹം

Text Formatted

30 വർഷം മുമ്പ് നടന്ന എന്റെ ജീവിത കഥയാണിത്.
ഞാൻ ഒരു സ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അപ്പോൾ മുറിയിൽ കൂരാക്കുരിരുട്ടായിരുന്നു. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളെ എനിക്കു പേടിയാണ്. മിക്ക സ്വപ്നങ്ങളും ദുരന്തങ്ങളുടെ കല്ലും മണ്ണും മരവും കൂട്ടിച്ചേർത്തുണ്ടാക്കിയതാണ്. അതെപ്പോഴും ഒരു ഭൂമി കുലുക്കത്തിലെന്നവണ്ണം എന്റെ തലയിലേക്ക് ഇടിഞ്ഞു പൊളിഞ്ഞു വീണ് എന്നെ ഭൂമിയുടെ അഗാധതയിലേക്ക് കൊണ്ടുപോയി മൂടുകയാണ് പതിവ്.
അപ്പോഴൊക്കെയും എന്റെ മനസിൽ തീർത്താൽ തീരാത്ത സങ്കടം; പെയ്തൊഴിയാത്ത മഴ പോലെ ചാഞ്ഞും ചരിഞ്ഞും പെയ്യും.
ഞാനതിൽ നനഞ്ഞു കുളിർന്നു വിറച്ചു കിടക്കും.
എന്റെ വിധി എന്നല്ലാതെ എന്തു പറയാൻ?
എനിക്ക് ഇരുപത്തിയെട്ടുവയസു കഴിഞ്ഞു.

ഞാൻ എന്റെ ശരീരത്തിന്റെ ആവശ്യങ്ങൾ കൃത്യമായി പാലിച്ചുകൊടുക്കാത്ത ക്രൂരനായ ഒരു മനുഷ്യനാണെന്ന് അതെന്നെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.
ഞാൻ അപ്പോൾ പിടിച്ചു നിൽക്കാനായി എന്റെ ശരീരവുമായി കലഹിക്കും. ഞാൻ എന്തു ചെയ്യാനാണെന്നു അതിനോട് ചോദിക്കും. അതേചൊല്ലി ഞങ്ങൾ തമ്മിൽ പരസ്പരം തെറി വിളിയും അട്ടഹാസവും ഉയരും. അതോടെ എനിക്ക് ദേഷ്യം സഹിക്കാനാകാതെ ഞാൻ എന്റെ ശരീരത്തെ, എന്റെ കയ്യിൽ കിട്ടിയതുവെച്ച് അച്ചാലും മുച്ചാലും അടിക്കും.
ശരീരം അപ്പോൾ ഭർത്താവിന്റെ കയ്യിൽ നിന്നും അടിയും തൊഴിയും ഏറ്റുവാങ്ങി, മുറിയുടെ മൂലയ്ക്ക് പോയിരുന്നു മൂക്കുപിഴിഞ്ഞു കരയുന്ന ഭാര്യയെ പോലെയാകും. ശരീരമെന്നോട് കരഞ്ഞുചോദിക്കും.

""ഉണ്ണാനും ഉടുക്കാനും മാത്രം മതിയോ? എന്റെ കഴപ്പ് ആരു തീർത്തു തരും? അല്ല ഞാൻ ഒന്നു ചോദിച്ചോട്ടെ? അറ്റ്‌ലീസ്റ്റ്‌ നിങ്ങട ശരീരത്തി പ്രണയമെങ്കിലും എന്നെങ്കിലും ഉണ്ടാകുമോ?''

ആ ചോദ്യത്തിനു മുമ്പിൽ ഞാൻ കീഴടങ്ങും. ഞാൻ ശരീരത്തിന്റെ ആവശ്യങ്ങൾ തീർത്തു കൊടുത്തിട്ടില്ലല്ലോ? ഗാഢമായി ആരേയും പ്രണയിച്ചിട്ടില്ലല്ലോ?
അപ്പോൾ ശരീരത്തിന്റെ പിറുപിറുപ്പ് എന്റെ നേരെ ഉയരും.

""പുരുഷനാണു പോലും. ഇരുപത്തിയെട്ടുവയസായി. ഇന്നുവരെ കാമം പോട്ടെ, ഒരു പൈങ്കിളി പ്രണയം പോലുമില്ലാത്ത സാധനം.''

അയ്യോ അയ്യോ... ശരീരം എന്നെ, അതിന്റെ കൂർത്ത നഖമുനകൾ കൊണ്ട് മേലാകെ മാന്തിക്കീറുന്നു. പരിഹസിക്കുന്നു. വല്ലാത്ത നീറ്റലും പുകച്ചിലും. എന്റെ മുതുകിലും മുഖത്തും ഉഴവുചാലിലെന്നവണ്ണം പ്രണയം രക്തമായി ഒഴുകിപ്പരന്നു. ശരീരത്തിന് ഒരു സ്വസ്ഥത