Monday, 29 November 2021

Election and Realities


Text Formatted

മലമ്പുഴയില്‍ നടന്നത്, നേമത്ത് നടക്കാനിരിക്കുന്നത്

മോദിയെ എതിര്‍ക്കുന്ന രാഹുല്‍ഗാന്ധിക്ക് 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത  ന്യൂനപക്ഷത്തിന് ആ നിലപാട് ആവര്‍ത്തിക്കേണ്ട ഒരു സാഹചര്യവും ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലില്ല. 

Image Full Width
Image Caption
രമേശ് ചെന്നിത്തലയും നേമത്തെ യു.ഡി.എഫ്​ സ്​ഥാനാർഥി കെ. മുരളീധരനും
Text Formatted

ലതായി ശോഷിച്ച ജനതാദള്‍ പരിവാറിലെ ഒരു കഷണം എങ്കിലും ഒപ്പം വേണം എന്ന ചിന്ത കൊണ്ടായിരിക്കാം ഭാരതീയ നാഷണല്‍ ജനതാദള്‍ എന്ന പാര്‍ട്ടിയെ യു.ഡി.എഫ് ഒപ്പം കൂട്ടിയത്. അങ്ങനെയൊക്കെ ആശ്വസിച്ചാലും പ്രതിപക്ഷനേതാവിന്റെ നീക്കം നിര്‍ദോഷമാണെന്ന് വിലയിരുത്താന്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും കഴിയുന്നില്ല എന്നതാണ് സത്യം.  മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ ഭാരതീയ നാഷണല്‍ ജനതാദള്‍ എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി യു.ഡി.എഫിനു വേണ്ടി മത്സരിക്കട്ടെ എന്ന് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചത് എന്തിനായിരിക്കും എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. തുടര്‍ച്ചയായി നാലാം തവണയും വിജയിച്ച വി.എസ്. അച്യുതാനന്ദന് 73,299 വോട്ടും രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് 46,157 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന വി.എസ്. ജോയിക്ക് 35,333 വോട്ടുമാണ് ലഭിച്ചത്.

ഇക്കുറി വി.എസ്. അച്യുതാനന്ദന്‍ എന്ന കരുത്തനല്ല മലമ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ഥി, മണ്ഡലത്തിന് പരിചിതനായ എ. പ്രഭാകരനാണ്. കൃഷ്ണകുമാറിനെ തന്നെയാണ് ബി.ജെ.പി ഇറക്കിയിരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കാനില്ലാത്ത സാഹചര്യം അനുകൂലമാക്കാന്‍ പറ്റുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എങ്കിലും, മുപ്പതിനായിരത്തിന് അടുത്ത്, കൃത്യമായി പറഞ്ഞാല്‍ 27,142 വോട്ടിന്റെ വ്യത്യാസം മറികടക്കാന്‍ കൃഷ്ണകുമാറിന് പുതിയ വോട്ടുകള്‍ കണ്ടെത്തിയേ മതിയാകൂ. അങ്ങനെയുള്ള സാഹചര്യത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത ഒരു പാര്‍ട്ടിക്ക് യു.ഡി.എഫ് ഉദാരതയോടെ മലമ്പുഴ സീറ്റ് വച്ചുനീട്ടിയത്.