Wednesday, 20 October 2021

Memoir


Text Formatted

ജാസ്​മിൻ മൂസയുടെ കഥ കുട്ടികള്‍ക്കായി...

കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അവളുടെ ജീവിതം ഞാന്‍ ഇടക്കിടെ ക്ലാസ്സില്‍ പറയാറുണ്ട്.

Image Full Width
Image Caption
ജാസ്​മിൻ മൂസ
Text Formatted

തിവുപോലെ സ്റ്റാഫ് റൂമില്‍ രാവിലത്തെ സൊറ പറച്ചിലിനിടയില്‍ മിസ് എന്ന വിളി. വൺ സൈഡ് ഹെയര്‍ കട്ടിൽ,  ‘കീറിയ’ ജീന്‍സും ജാക്കറ്റും ഇട്ട്, കൈയില്‍ പച്ചകുത്തിയ ഒരു പെണ്‍കുട്ടി.
""ഇത് ഞാനാ, ജാസ്​മിൻ എം. മൂസ, എന്നെ മനസ്സിലായില്ലേ?''

പത്തു വര്‍ഷം മുമ്പ് ഇവിടുന്ന് പഠിച്ചിറങ്ങിയ കുട്ടി.
ഒരു ഞെട്ടലോടെ എല്ലാവരും തരിച്ചിരുന്നു, അതും  ഒരു മുസ്​ലിം ഓർഫനേജ്​സ്‌കൂളില്‍ ഇങ്ങനൊരു കോലത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍. ഏതാനും നിമിഷങ്ങളെടുത്തു, അവളുടെ പഴയ ചിത്രം മനസ്സില്‍ തെളിഞ്ഞുവരാന്‍.
എന്തൊരു പാവം കുട്ടിയായിരുന്നു. തലയില്‍ തട്ടമിട്ട്, ദേഹം മുഴുവന്‍ പുതച്ച്, ആരോടും മിണ്ടാതെ തലതാഴ്ത്തി നടന്നിരുന്ന കുട്ടി.
എന്തൊരു മാറ്റം, എന്തൊരു വേഷം.. സംസാരം പോലും മാറിപ്പോയി എന്നു മനസ്സില്‍ വിചാരിച്ചു.

jasmine

Miss, I lost all my certificates. So came to find out if there is a way to get them back. Now I am in a relationship with a Swedish guy and I am going to get married to him soon, so I am in need of the certificates.
ഇതുകേട്ടതും ഇംഗ്ലീഷ് സാര്‍ ഒന്ന് ഞെളിഞ്ഞിരുന്നു.
ഇത്രക്കും fluent ആയി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയെങ്കിലും ഉണ്ടായാലോ എന്ന മട്ടില്‍.
""അല്ല മോളെ, സർട്ടിഫിക്കറ്റുകൾ എങ്ങനെ നഷ്ടപ്പെട്ടു?'' എന്ന് മറ്റ് അധ്യാപകർ. 

കോഴിക്കോട്​ ജില്ലയിലെ മുക്കം എം.കെ.എച്ച്​.എം.എം.ഒ സ്​കൂളിൽ പഠിച്ച ജാസ്​മിൻ മൂസ എന്ന വിദ്യാർഥി ഒരു സര്‍ട്ടിഫൈഡ് ഫിസിക്കല്‍ ട്രെയ്‌നര്‍ ആ കഥ പറയാന്‍ തുടങ്ങി: ജനിച്ചതും വളര്‍ന്നതും മുക്കം എന്ന ചെറിയ ഗ്രാമത്തിലാണ്. ഉമ്മ, ബാപ്പ, രണ്ട് അനിയത്തിമാര്‍, രണ്ട് അനിയന്മാര്‍... പിന്നെ, ബന്ധുക്കള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍, വല്യുമ്മ, വല്യുപ്പ... ബന്ധുക്കളെല്ലാമുള്ള വലിയ കുടുംബം