Thursday, 21 October 2021

കത്തുകള്‍


Image Full Width
Image Caption
പാക്കറ്റ് പതിനാറില്‍ അരുണ്‍ പ്രസാദിന്റെ നോവലിന് ശ്രീജിത്ത് പി.എസിന്റെ ചിത്രീകരണം
Text Formatted

മുസ്‌ലിം പക്ഷത്തുള്ള പാര്‍ട്ടി ഏതാണ്?

രാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു, വെബ്‌സീന്‍ പാക്കറ്റ് 16ന്റെ കവര്‍ സ്റ്റോറി- കേരളത്തിലെ മുസ്‌ലിം ആര്‍ക്ക് വോട്ടുചെയ്യും. കേരളത്തിലെ മുസ്‌ലിം
ജനസാമാന്യത്തിന്റെ ആശങ്കകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു വിശകലനമായിരുന്നു ഷാജഹാന്‍ മാടമ്പാട്ടിന്റേത്.

shajahan madampat
ഷാജഹാന്‍ മാടമ്പാട്ട്

മുന്നണികളുടെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ വോട്ടുബാങ്കുകള്‍ മാത്രമാണ് മുസ്‌ലിം സമുദായം ഇന്ന്. സമുദായത്തിന്റെ പേരില്‍ കണ്ണീരൊഴുക്കുകയും ആണയിടുകയും ചെയ്യുന്ന "ആദര്‍ശ' സംഘടനകള്‍ പോലും രാഷ്ട്രീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ചങ്ങാത്തമുണ്ടാക്കി മുസ്‌ലിം സ്വത്വത്തെ വിറ്റു കാശാക്കുകയാണ്. അവര്‍ക്ക് അധികാരരാഷ്ട്രീയവുമായി വിലപേശാനുള്ള ഉപകരണം മാത്രമാണ് ഈ മതം. മതത്തിനുള്ളില്‍ ജീവിക്കുന്ന മനുഷ്യരുടെ കാര്യം ഏത് സമുദായ സംഘടനയാണ് ഗൗരവത്തോടെ കണക്കിലെടുത്തിട്ടുള്ളത്. എങ്കിലും ഒരു കാര്യം സമ്മതിക്കാതെ വയ്യ. ഇവിടുത്തെ സാമുദായിക സംഘടനാ സംവിധാനമല്ല, രാഷ്ട്രീയ സംവിധാനമാണ് മുസ്‌ലിംകളോട് എന്തെങ്കിലും തരത്തിലുള്ള അനുഭാവം കാണിച്ചിട്ടുള്ളത്. ആത്യന്തികമായി അവരും അധികാരം ഉറപ്പിക്കാനാണ് അത് ചെയ്യുന്നതെങ്കിലും.ഒരു ന്യൂനപക്ഷം എന്ന നിലയില്‍ സാമൂഹികമായ അരക്ഷിതാവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന ഒരു സമുദായമായി മുസ്‌ലിംകളെ ചുരുക്കിയത് സമുദായ സംഘടനകളാണ്. സ്വന്തം നിലനില്‍പ്പിനുവേണ്ടിയുള്ള അവരുടെ രാഷ്ട്രീയ വിലപേശലുകളാണ്, സ്ഥിരമായ ഒരുതരം സങ്കോചത്തിലേക്ക് ഈ സമുദായത്തെ കൊണ്ടെത്തിച്ചത്. മുസ്‌ലിം ലീഗ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തെക്കുറിച്ച് ഷാജഹാന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. കേരളത്തില്‍ ഏതുതരം മുസ്‌ലിമിന്റെ പ്രതിനിധിയാണ് ലീഗ്? ഇന്നത്തെ കാലത്ത് മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ലീഗ് എത്ര കൃത്യതയോടെ പ്രതിനിധീകരിക്കുന്നുണ്ട്? ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായി നിന്ന് ഇടവിട്ട് ഭരണം പങ്കിടുന്ന ഈ പാര്‍ട്ടി ഒരു ഇന്ത്യന്‍ / കേരളീയ മുസ്‌ലിമിന്റെ എന്തുതരം ഉല്‍ക്കണ്ഠകളാണ് പങ്കുവെച്ചിട്ടുള്ളത്? മുസ്‌ലിം വിരുദ്ധ, ഫാസിസ്റ്റ് ആഭിമുഖ്യമുള്ള ഒരു കേന്ദ്ര ഭരണകൂടത്തിനുമുന്നില്‍, ജനങ്ങളുടെ പേരില്‍ സംസാരിക്കാന്‍ അവസരം കിട്ടിയിട്ടും അത് എത്രത്തോളം ഫലപ്രദമായി വിനിയോഗ