Saturday, 27 November 2021

Film Studies


Text Formatted

ആയിരം അമ്മമാരോട്​ സംസാരിക്കുന്ന ജോൺ​​​​​​​

ജോണ്‍ എബ്രഹാമിന്റെ സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സാന്നിധ്യമാണ് അമ്മ. അമ്മയെ വീണ്ടെടുക്കാനുള്ള സ്‌നേഹശുദ്ധനായ ഒരു മകന്റെ പരിശ്രമമായിരുന്നു ജോണിന്റെ സിനിമകള്‍. അമ്മ അറിയാന്‍, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നീ സിനിമകളെ ആധാരമാക്കി ഒരു പഠനം

Image Full Width
Image Caption
ജോണ്‍ എബ്രഹാം / ഫോട്ടോ: വേണു
Text Formatted

മ്മ അറിയാന്‍ എന്ന സിനിമയും ജോണ്‍ എബ്രഹാമിന്റെ ജീവിതവും തമ്മില്‍ കണ്ണിചേര്‍ക്കാവുന്ന ധാരാളം സംഗതികളുണ്ട്. അതിലൊന്ന് ജോണ്‍ തന്റെ അമ്മയോടു മനസ്സില്‍ സൂക്ഷിച്ചിരുന്ന ദൃഢബന്ധമായിരുന്നു. തന്റെ അഞ്ചാമത്തെ വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യംപോലും ജോണിനുണ്ടായിരുന്നില്ല. അതൊരു നീറുന്ന വേദനയായി ജോണ്‍ എന്നും മനസ്സില്‍ കൊണ്ടുനടന്നിരുന്നു. അമ്മയില്‍ നിന്ന് ലഭിച്ച സ്നേഹമല്ല; അമ്മ നഷ്ടപ്പെട്ടതോടെ ജോണ്‍ ഏറ്റുവാങ്ങിയ അപരിഹാര്യമായ സ്നേഹനഷ്ടമാണ് ജോണിന്റെ മനസ്സില്‍ അമ്മ എന്ന സ്നേഹബിംബത്തെ അത്രമാത്രം ആഴത്തില്‍ അടുപ്പിച്ചു നിര്‍ത്തിയത്. അമ്മയ്ക്കു പകരം അമ്മയെപ്പോലെ സ്നേഹം നല്‍കിയ സഹോദരിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. സഹോദരിമാരുടെ സ്നേഹത്തണലിലാണ് ജോണ്‍ പിന്നീട് വളര്‍ന്നതും മുതിര്‍ന്നതും. സഹോദരിമാരില്‍ മൂത്ത സഹോദരിയായ സൂസനോട് അദ്ദേഹത്തിന് പ്രത്യേകമായൊരു സ്നേഹബന്ധമുണ്ടായിരുന്നു. സ്ത്രീകളോടുള്ള ജോണിന്റെ സമീപനത്തെ രൂപപ്പെടുത്തുന്നതില്‍ ജോണിന്റെ കുടുംബസാഹചര്യത്തിന് വലിയ പങ്കുണ്ട്. വീട്ടില്‍ നിന്ന് അടുത്തും അകന്നുമുള്ള ജീവിതയാത്രകളിലെല്ലാം ജോണ്‍ സ്ത്രീകളെ കണ്ടിരുന്നത് ഒരു സിനിമാക്കാരന്റെ കണ്ണോടു കൂടിയായിരുന്നില്ല. സിനിമയിലും അതിന്റെ വ്യവസായിക സാധ്യതകളിലുമെല്ലാം സ്ത്രീയെ ശരീരമാക്കി വിരിച്ചുവയ്ക്കുകയും പുതച്ചണയ്ക്കുകയും ചെയ്യുന്ന കാലത്തും ജോണ്‍ സ്ത്രീകളെ ബഹുമാനത്തോട് കൂടി മാത്രം കണ്ടു. ജോണിന്റെ മനസ്സിലെ ഏറ്റവും മഹത്തായ മനുഷ്യസങ്കല്പം അമ്മയായിരുന്നു. അത് ലോകത്തോടു വിളിച്ചുപറയാനുള്ള സര്‍ഗ്ഗാത്മകമായി പരിശ്രമമായിരുന്നു അമ്മ അറിയാന്‍.

john abraham

സ്ത്രീത്വം, അമ്മത്തം ഈ രണ്ടവസ്ഥകളെയും ജീവിതകാലം മുഴുവന