Saturday, 27 November 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 2

ഭൂമിയിലെ അവസാനത്തെ മുസല്‍മാന്‍

ഇന്നായിരുന്നു മുസ്‌ലിം കുട്ടികളുടെ തൊപ്പി ഒരു മുത്തയ്യന്‍ സാര്‍ ഊരി വെപ്പിച്ചതെങ്കില്‍ എന്താവും ഈ നാടിന്റെ പ്രതികരണം ?

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ഞാന്‍ ജനിക്കുന്നതിനും എത്രയോ മുമ്പുതന്നെ വേളിമല കന്യാകുമാരി ജില്ലയില്‍ പെട്ട് തമിഴ്‌നാടിന്റെ ഭാഗമായി മാറിയിരുന്നു. തക്കലയിലെ കൊട്ടാര മട്ടുപ്പാവിലിരുന്ന് മാര്‍ത്താണ്ഡവര്‍മമാര്‍ കണ്ടാസ്വദിച്ച വേളിമലയെ കുറിച്ച് തന്നെയാണ് പറയുന്നത്. അവര്‍ക്ക് വേളിമല ഹരിതാഭയണിഞ്ഞ കണ്‍ കുളിര്‍മയായിരുന്നു. പക്ഷെ അതിനുള്ളില്‍ ജീവിതങ്ങളുണ്ടായിരുന്നു. വിശപ്പും പകയും കാമവും അനീതിയും തമ്മില്‍ തല്ലിയിരുന്നു.

വീട്ടില്‍ ഞാന്‍ മലയാളവും നാട്ടിലും സ്‌കൂളിലും തമിഴും സംസാരിച്ചു. വേളിമലക്കുതാഴെ മാരിയമ്മന്‍ കോവിലുകള്‍ക്കും നെല്‍പ്പാടങ്ങള്‍ക്കും നടുവില്‍ ചെടയാറിന്റെ തീരത്തായി പെരുംചിലമ്പെന്ന ഗ്രാമം പരന്നുകിടന്നു. പെരുചിലമ്പിന്റെ ഓരത്തായി കുടിയേറ്റ മുസ്‌ലിംകളുടെ പള്ളി ദൈന്യംപേറി നിന്നു. പള്ളിയുടെ വരാന്ത തന്നെയായിരുന്നു മദ്രസ.

കഷണ്ടി കയറിയ മണ്ടയുള്ള ഉസ്താദിന് ആരാണ് മരുഭൂമി എന്ന് അര്‍ത്ഥമുള്ള പാലൈവനം എന്ന വിളിപ്പേരിട്ടത്...? അറിയില്ല.

മദ്രസ എനിക്ക് വളയുന്ന ചൂരലിന്റെയും വഴങ്ങാത്ത അറബിഭാഷയുടെയും ഇടമാണ്. നാല്‍പ്പതോളം വരുന്ന കുടിയേറ്റ കുടുംബങ്ങളുടെ മതവും ദൈവവും ആ പള്ളിക്ക് ചുറ്റുമാണ് ജീവിച്ചത്. പള്ളിയുടെ താഴെ പുതുക്കി പണിയാന്‍ ആളര്‍ത്ഥങ്ങള്‍ ഇല്ലാതെ പഴയ മദ്രസ ഇടിഞ്ഞുപൊളിഞ്ഞ് കിടന്നു. അതിന്റെ ചുറ്റും അന്ത്യവിശ്രമത്തിന്റെ മണ്ണറകള്‍ കടും പച്ചയണിഞ്ഞ് നിന്നു. അതിനും താഴെ നെല്‍പ്പാടങ്ങള്‍. പള്ളിക്ക് മുകളില്‍ വെള്ളിമലയോളം എത്തുന്ന റബ്ബര്‍ തോട്ടങ്ങള്‍. കരിയിലപ്പാതകള്‍. 

കഷണ്ടി കയറിയ മണ്ടയുള്ള ഉസ്താദിന് ആരാണ് മരുഭൂമി എന്ന് അര്‍ത്ഥമുള്ള പാലൈവനം എന്ന വിളിപ്പേരിട്ടത്...? അറിയില്ല. പാലൈവനം ഉസ്താദ് എന്നായിരുന്നു ഞാനും കൂട്ടുകാരുമൊക്കെ മൂപ്പരെ സ്വകാര്യമായി വിളിച്ചത്. പാലൈവനത്തിന് കോങ്കണ്ണായിരുന്നു. സംസാരിക്കുമ്പോള്‍ തുപ്പല്‍ തെറിക്കും. കുടിയേറ്റ മുസ്‌ലിംകളുടെ മക്കളെ മതം പഠിപ്പിക്കുന്ന ജോലി പാലൈവനത്തിനാണ്. മാസ്റ്റര്‍ എന്ന് വിളിപ്പേരുള്ള മൊയ്തീന്‍ ഹാജിയുടെ വീട്ടില്‍ നിന്നാണ് മൂപ്പര്‍ക്കുള്ള ഭക്ഷണം. മാസ്റ്ററുട