Saturday, 27 November 2021

Memoir


Text Formatted

ഉമ്മയെപ്പോലെ ഒരു അധ്യാപിക

ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ചാണ് ഞാനിന്നിവിടെ പറയുന്നത്. എന്നെ സ്വാധീനിച്ച സ്ത്രീ!

Image Full Width
Image Caption
രാധാലക്ഷ്മി
Text Formatted

ലോകത്തിലൊരാളും, നമ്മളെ മനസ്സിലാക്കാതിരിക്കുമ്പോഴും, കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ നമ്മെ വിമര്‍ശിക്കുമ്പോഴും ഓടി ചെന്ന് വീഴാനൊരു മടിത്തട്ടുണ്ടാവുകയെന്നത് ചെറിയ കാര്യമല്ല. സങ്കടങ്ങളും സന്തോഷങ്ങളും നമ്മളെയിങ്ങനെയിട്ട് അമ്മാനമാടുമ്പോള്‍ ഒരു ചേര്‍ത്തു പിടിക്കലിലൂടെ സന്തോഷവും സമാധാനവും സങ്കടവും കൈമാറാനാവുന്നവരാവും നല്ല മനുഷ്യര്‍. നമ്മുടെ നേട്ടങ്ങളില്‍ നമ്മേക്കാള്‍ സന്തോഷിക്കുന്ന, നമുക്കു വേണ്ടി പറയാതെ തന്നെ പ്രാര്‍ത്ഥിക്കുന്ന, വേദനകളില്‍ ചേര്‍ത്തു പിടിക്കുന്ന, തെറ്റു ചെയ്യുമ്പോള്‍ മുഖം നോക്കാതെ വിമര്‍ശിക്കുന്ന, തെറ്റുകളില്‍ നിന്നും നമ്മെ തടയുന്ന ഒരാളുണ്ട്. എല്ലാവരുടെ ജീവിതത്തിലും കാണും അങ്ങനെ ഒരാള്‍. എന്റെ ജീവിതത്തിലുമുണ്ട് അങ്ങനെ ഒരാള്‍. ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെക്കുറിച്ചാണ് ഞാനിന്നിവിടെ പറയുന്നത്. എന്നെ സ്വാധീനിച്ച സ്ത്രീ!

college
ഗുരുവായൂർ ലിറ്റില്‍ ഫ്ളവർ കോളേജ്

പതിനാറാം വയസ്സില്‍ ഒരു പാട് സ്വപ്നങ്ങളുമായി ഗുരുവായൂരിലെ ലിറ്റില്‍ ഫ്ളവർ കോളേജില്‍ പ്രവേശനം നേടി കടന്നു ചെന്നപ്പോള്‍ വല്ലാത്ത അമ്പരപ്പായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ആഷ് പോഷ് കുട്ടികള്‍ക്കും, ആംഗലേയത്തില്‍ മാത്രം ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ക്കുമിടയില്‍ കൂട്ടം തെറ്റി വന്ന കുഞ്ഞാടിനെ പോലെ ഞാന്‍ പരുങ്ങി. സ്‌കൂള്‍ ജീവിതത്തിലെ അവസാന രണ്ടു വര്‍ഷത്തെ കോണ്‍വെൻറ്​ കാലഘട്ടം മാത്രമാണ് എന്റെ ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനം. സാധാരണയിലും സാധാരണമായ ഒരു നാട്ടിന്‍ പുറത്തെ പള്ളിക്കൂടത്തില്‍ ഇംഗ്ലീഷ് പഠനം ഭയങ്കര കോമഡിയായിരുന്നു.

എന്റെ അപകര്‍ഷതയുടെ തീച്ചൂളയിലേക്ക് വെള്ളമൊഴിച്ച് കെടുത്തിക്കൊണ്ടാണ് മിസ് അന്തര്‍മുഖിയായ, ഇരുണ്ട നിറമുള്ള, ഇംഗ്ലീഷറിയാത്ത എന്റെ താഴിട്ട് പൂട്ടിയ മനസ്സിലേക്ക് ഇടിച്ചുകയറിയത്. 

കോളേജിലെ ആദ്യ ദിവസങ്ങളിലെ സങ്കടക്കടല്‍