Wednesday, 29 March 2023

കവിത


Text Formatted
binu
ബിനു എം. പള്ളിപ്പാട്

 

മൊഴിയാല്‍
​​​​​​​രണ്ടുരുവപ്പടങ്ങള്‍

​​​​പ്രാന്തിക് സ്റ്റേഷനിലെ
തട്ടുകടയില്‍ നിന്ന്
മണ്‍ കോപ്പയില്‍ ചായ

പടിഞ്ഞാറ് നിന്നുള്ള
സ്വര്‍ണ്ണ വെട്ടത്തില്‍
കൊയ്ത പാടത്തിന്
നടുവിലൂടെ ചെമ്മണ്‍പാത വഴി
രണ്ട് കിലോമീറ്റര്‍
ചെല്ലുന്നിടത്താണ്
അനാഥ് ബന്ധുവിന്റെ വീട്

പ്രദീപ്‌മെഹന്ദോ
മുന്നേ പോയി
ഞങ്ങള്‍ മൂന്ന് സൈക്കിളിലാണ്
അങ്ങോട്ട് പോയത്

അയാള്‍ അസമിലെ
ബോഡോയില്‍ നിന്ന്
വര്‍ഷങ്ങളായി
ശാന്തിനികേതനടുത്ത്
താമസിക്കുന്ന ശില്പിയാണ്
ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്
അയാള്‍ക്ക്

മണ്ണും ചതച്ചമുളയും