Monday, 29 November 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 18 

ശാസ്ത്രയുദ്ധങ്ങള്‍​​​​​

രാഷ്ട്രീയമായി ഇടതുപക്ഷത്തു നില്ക്കുന്നുവെന്നു പറയുന്ന ഉത്തരാധുനികരുടെ ലക്ഷ്യവേധിയല്ലാത്ത കലഹം ഉത്തരവാദിത്തപൂര്‍ണമായ സാമൂഹിക വിമര്‍ശനം ആവിഷ്‌ക്കരിക്കുന്നതില്‍ നിന്ന്​ അകലെയാണ്

Image Full Width
Image Caption
സിയാവുദ്ദീന്‍ സര്‍ദാര്‍ /Photo: RW Jamil, Wikimedia Commons
Text Formatted

ശാസ്ത്രത്തിന്റെ സാമൂഹികശാസ്ത്ര പഠനങ്ങള്‍ സൃഷ്ടിച്ച വിവാദപരമായ സ്ഥിതിക്ക്​എത്രയോ മുന്നേ ശാസ്ത്രയുദ്ധങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് സിയാവുദ്ദീന്‍ സര്‍ദാര്‍ എഴുതുന്നുണ്ട്. ആധുനികതയുടെ രൂപീകരണഘട്ടത്തില്‍ തന്നെ അവ ആരംഭിച്ചിരുന്നു. ചൈനയിലും ഇന്ത്യയിലും അറേബ്യന്‍ നാടുകളിലും ഉള്‍പ്പെടെ ലോകത്തിലെ വിവിധ സംസ്‌കാരങ്ങളില്‍ ഉയിര്‍ക്കൊണ്ടിരുന്ന ശാസ്ത്രം ആധുനികതയുടെ ഉദയത്തോടൊപ്പം രൂപം കൊണ്ട പാശ്ചാത്യശാസ്ത്രത്തെ പോലെ തന്നെ യുക്തിപരവും വസ്തുനിഷ്ഠവുമായിരുന്നു. ബ്രഹ്മഗുപ്തന്റെ ഗണിതവും ചൈനക്കാരുടെ അച്ചടി വിദ്യയും വെടിമരുന്നും ഘടികാരവും ഇബ്ന്‍ അല്‍ ഹെയ്ത്താമിന്റെ പ്രകാശശാസ്ത്രപരീക്ഷണങ്ങളും കാലത്തിനും സംസ്‌കാരങ്ങള്‍ക്കുമപ്പുറം ആനുഭവികമായി തെളിയിക്കാന്‍ കഴിയുന്നവയായിരുന്നു. പഴയ കാലത്തെ ശാസ്ത്രത്തില്‍, ഭൗതികം അതിഭൗതികത്തില്‍ നിന്നും വേര്‍പ്പെട്ടിരുന്നില്ല. അത് സംസ്‌കാരത്തിന്റെ മൂല്യഘടനയോടു ഉദ്ഗ്രഥിക്കപ്പെട്ടിരുന്നു. സാമൂഹികധര്‍മ്മത്തിന്റെ ഭാഗമായി ശാസ്ത്രം മനസ്സിലാക്കപ്പെട്ടിരുന്നു.

അധിനിവേശാധികാരങ്ങളുടെ കീഴില്‍, ചൈനയുടേയും ഇന്ത്യയുടേയും അറബി നാടുകളുടേയും ശാസ്ത്രം യൂറോപ്യന്‍ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്രധാനവും അപ്രസക്തവുമെന്നു വിലയിരുത്തുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു

യൂറോപ്പിന് ശാസ്ത്രജ്ഞാനത്തിന്റെ ആദ്യപാഠങ്ങള്‍ ലഭിക്കുന്നത് ഈ സംസ്‌കൃതികളില്‍ നിന്നും ഗ്രീക്ക് സംസ്‌കൃതിയില്‍ നിന്നുമാണ്. ഗ്രീക്കുകാരുടെ ജ്ഞാനം അറേബ്യന്‍ നാടുകളിലൂടെ യൂറോപ്പിന് കൈമാറിക്കിട്ടിയതാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ ഇന്ത്യയില്‍, തുണി നിര്‍മ്മാണം, ലോഹസംസ്‌ക്കരണം എന്നീ മേഖലകളില്‍  നിലനിന്നിരുന്ന സാങ്കേതികവിദ്യകള്‍ യൂറോപ്യന്‍ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് വളരെ മെച്ചമായിരുന്നു. അന്ന് ഇന്ത്യന്‍ തുണിഉല്പന്നങ്ങള്‍ ഇംഗ്ലണ്ടിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിലവിലിരുന്ന ജ്ഞാനരൂപങ്ങളില്‍