Saturday, 27 November 2021

Geopolitics


Text Formatted

വൻശക്​തികളുടെ ആർട്ടിക്​ തന്ത്രങ്ങൾ

റഷ്യ, യു.എസ്​, ചൈന തുടങ്ങിയ വൻശക്​തികളുടെ ബലാബലത്തിൽ ആര്‍ട്ടിക് പ്രദേശം വലിയ അധികാര വടംവലികളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണ്​

Image Full Width
Image Caption
ആര്‍ട്ടിക് സമുദ്രോപരിതലത്തില്‍ കിടക്കുന്ന യു.എസ്.എസ് ഹൊണോലുലുവിനെ (യു.എസ് ആണവോര്‍ജ്ജ അന്തര്‍വാഹിനി) സമീപിക്കുന്ന ധ്രുവക്കരടികള്‍ / Photo: Wikimedia Commons
Text Formatted

21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിന് ചുറ്റുമുള്ള ആര്‍ട്ടിക് പ്രദേശം ആഗോള ഭൂരാഷ്ട്രതന്ത്ര (geopolitics) താല്‍പര്യങ്ങളുടെ ആകര്‍ഷണകേന്ദ്രമായി മാറി. പ്രദേശത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന ചൈനയെ പോലുള്ള രാജ്യങ്ങള്‍ക്കു പോലും ആര്‍ട്ടിക്കിന്റെ വളര്‍ന്നു വരുന്ന ഭൂ സാമ്പത്തിക പ്രകൃതിയില്‍ വലിയ നിക്ഷേപമാണുള്ളത്. ആര്‍ട്ടിക് പ്രദേശത്തിന്റെ ഭൂരാഷ്ട്രതന്ത്രത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ചൈനയുടെ പങ്കിനെക്കുറിച്ചും, റഷ്യയും ചൈനയും തമ്മിലുള്ള സംയുക്ത സംരഭങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് യു.എസും യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. വന്‍ശക്തികള്‍ തങ്ങളുടെ ആര്‍ട്ടിക് കാര്യനയം പുനര്‍രൂപീകരിക്കുന്ന സാഹചര്യത്തില്‍, പുതിയ ആര്‍ട്ടിക് നയവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ആര്‍ട്ടിക് പ്രദേശം വലിയ അധികാര വടംവലികളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ നീക്കങ്ങളെല്ലാം തന്നെ സൂചിപ്പിക്കുന്നത്. കാനഡ, ഗ്രീന്‍ലാന്‍ഡ് (ഡെന്‍മാര്‍ക്ക്​), ഐസ്‌ലാന്‍ഡ്, നോര്‍വെ, ഫിന്‍ലാന്‍ഡ്, റഷ്യ, യു.എസ് തുടങ്ങി എട്ടു രാജ്യങ്ങളുടെ വടക്കന്‍ മേഖലകളും, ആര്‍ട്ടിക് സമുദ്ര തടവും അടങ്ങിയതാണ് ആര്‍ട്ടിക് വൃത്തത്തിലെ പ്രദേശങ്ങളുടെ കൂട്ടായ്മയായി അറിയപ്പെടുന്ന ആര്‍ട്ടിക്. 1996ല്‍ സ്ഥാപിതമായ ഇന്റര്‍ ഗവണ്മെന്റല്‍ ഫോറമായ ആര്‍ട്ടിക് കൗണ്‍സിലില്‍ അംഗങ്ങളാണ് ആര്‍ട്ടിക് സ്റ്റേറ്റ്‌സ് ആയ മേല്‍ പറഞ്ഞ രാജ്യങ്ങള്‍.

ഭൂമിയുടെ ഉത്തരധ്രുവ വൃത്തം കേവലം മഞ്ഞുമൂടിക്കിടക്കുന്ന ഭൂപ്രദേശം മാത്രമല്ല. ഹിമക്കടല്‍, ഹിമാനികള്‍ (ഗ്ലേഷ്യര്‍), പര്‍വ്വതങ്ങള്‍, തീരപ്രദേശ തണ്ണീര്‍ത്തടങ്ങള്‍, അപ്‌ലാന്‍ഡ്‌ തുന്ദ്ര, വിസ്താരമുള്ള പുഴകള്‍, കടല്‍ തുടങ്ങി വിവിധ പ്രകൃതി സാന്നിധ്യങ്ങൾ ആര്‍ട്ടിക് ഭൂപ്രദേശത്തിന്റെ ഭാഗമാണ്. സമുദ്രങ്ങളില്‍ ഏറ്റവും ചെറുതാണെങ്കില്‍ പോലും ആര്‍ട്ടിക് സമുദ്രം (ആറു ദശലക്ഷം ചതുരശ്ര മൈലുകള്‍) യു.എസിന്റെ ഭൂപ്രദേശത്തെക്കാള്‍ വലുതാണ്. ഭൂമി