Wednesday, 29 March 2023

Film Studies


Text Formatted

ജീവിതത്തിന്റെ ഖനനം

2019 ലെ ദേശീയ ചലച്ചിത്ര അവാർഡിൽ, നോൺ ഫീച്ചർ വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്കാരം നേടിയ വിപിൻ വിജയ്​യുടെ സിനിമകളുടെ കാഴ്​ച

Image Full Width
Image Caption
വിപിന്‍ വിജയിയുടെ ദേശീയ അംഗീകാരം നേടിയ ‘സ്മോൾ സ്കെയിൽ സൊസൈറ്റീസ്' എന്ന നോണ്‍ ഫീച്ചർ സിനിമയില്‍ നിന്നുള്ള രംഗങ്ങള്‍
Text Formatted

ലച്ചിത്രകാരൻ വിപിൻ വിജയ് തന്റെ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത് "ആർക്കിയോളജിക്കൽ ഇമാജിനേഷൻസ്' (archeological imaginations) എന്നാണ്. കേവലം തിയതികളും സംഭവങ്ങളും ക്രോഡീകരിക്കപ്പെട്ട ഒരു ഡാറ്റാ ബാങ്ക് ആയി മാത്രം ചരിത്രത്തെ സമീപിക്കാതെ, ജീവിതത്തിന്റെ ജൈവപരമായ സഞ്ചാരങ്ങളുടെ രേഖപ്പെടുത്തലുകളായി അതിനെ കാണുന്ന വിപിൻ വിജയ്, 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നേടിയ നോൺ ഫീച്ചർ വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്കാരം കേരളത്തിനു ലഭിച്ച ഒരു അംഗീകാരം കൂടിയാണ്. മുപ്പത് മിനുട്ട് ദൈർഘ്യമുള്ള പുരസ്കാര ചിത്രം "സ്മോൾ സ്കെയിൽ സൊസൈറ്റീസി' (small scale societies) നെ, audio visual assemblage എന്നാണ് സംവിധായകൻ വിശേഷിപ്പിക്കുന്നത്. വർത്തമാനത്തെ ശരിയായ രീതിയിൽ തിരിച്ചറിയാനും ഭൂതകാലത്തിന്റെ സമ്പന്നതകളിലേക്ക് ആഴ്ന്നിറങ്ങാനും ആർക്കിയോളജിക്കലായ രേഖപ്പെടുത്തലുകളാണ് അദ്ദേഹത്തിനു സഹായകരമാവുന്നത്. ഇവ മനുഷ്യസംസ്കാരത്തിന്റെ കരുത്തുറ്റ ചിഹ്നങ്ങളായി മാറുന്നു. ചിത്രം മുമ്പോട്ട് പോകുമ്പോൾ, ചരിത്രം നമുക്കായി ബാക്കിവെച്ച ജൈവികമായ സാന്നിധ്യങ്ങളായി ഇവ മാറുകയാണ്.

vipin
വിപിന്‍ വിജയ്

ചിത്രത്തിലേക്ക് കടക്കുന്നതിനുമുമ്പ് വിപിൻ വിജയ്​യുടെ ചലച്ചിത്രസമീപനങ്ങൾ പരിശോധിക്കുകയാണ്. ചരിത്രത്തെ, സംഭവപരമ്പരകൾക്കപ്പുറത്തുള്ള ഒരു ജൈവികതയായാണ് വിപിൻ സമീപിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഗുഹാലിഖിതങ്ങളും ഗുഹാചിത്രങ്ങളും തികച്ചും വ്യത്യസ്തമായ അർത്ഥങ്ങൾ സ്വീകരിക്കുന്നു. ഇവിടെ പ്രസിദ്ധ റഷ്യൻ ചലച്ചിത്രകാരനായ ആന്ദ്രേ തർക്കോവ്സ്കി (Andrey Tarkovsky