Wednesday, 29 March 2023

നോവല്‍


Text Formatted
kattoor
Image Full Width
Image Caption
അശോകന്‍ ചരുവില്‍
Text Formatted

ഒന്ന്: കെ. എന്ന എഴുത്തുകാരന്റെ ജീവിതത്തിലെ ഒരു ദിവസം

2018 ആഗസ്ത് 16. 

ജീവിതത്തിലെ ഒരു ദിവസം എന്ന് ആമുഖമായി പറഞ്ഞുവെങ്കിലും ആ ദിവസത്തിലെ ഏതാനും സമയങ്ങൾ മാത്രമേ ഇവിടെ പകർത്തുവാൻ ഉദ്ദേശിക്കുന്നുള്ളൂ. കാരണം ഇത് കെ. എന്ന എഴുത്തുകാരന്റെ ജീവിതം ചിത്രീകരിക്കുന്ന കഥയല്ല. 

നേരം പുലർന്നുവരുന്നതേയുള്ളൂ.
പതിവുപോലെ സ്വപ്നങ്ങളിൽ നിന്നു മുക്തനായി കെ. ഉണർന്നു.
​​​​​​​കിടക്കയിൽ തന്നെ കിടന്നുകൊണ്ട് താൻ കണ്ട സ്വപ്നങ്ങളെ അവലോകനം ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. കണ്ടുകഴിഞ്ഞ സ്വപ്നങ്ങൾക്ക് പിടിതരാതെ വഴുതിക്കളിക്കുന്ന ഒരു സ്വഭാവമുണ്ടല്ലോ. ശിഥിലമായ ചില ദൃശ്യങ്ങൾ മാത്രമേ അദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിച്ചുള്ളൂ. അത് താൻ യുവാവായിരിക്കെ സഖാക്കൾ സംഗമേശൻ നായർ, ടി.കെ.ബാലൻ, കുഞ്ഞുമൊയ്തീൻ എന്നിവരൊന്നിച്ച് രാത്രിയിൽ കാട്ടൂർക്കടവ് തണ്ണിച്ചിറക്കായൽ തെക്കുംപാടത്തിലെ ഭേദപ്പെട്ട ഒരു വരമ്പിലൂടെ നടന്നുപോകുന്നതാണ്. മണ്ണാൻതുരുത്താണ് ലക്ഷ്യം. അവിടെ പി.കെ.മീനാക്ഷിച്ചേച്ചിയുടെ വീട്ടിൽ പാർട്ടി ബ്രാഞ്ചുകമ്മിറ്റി കൂടുന്നുണ്ട്.

"ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ യു.എസിന്റെ ഇടപെടൽ സംബന്ധിച്ച് ബ്രാഞ്ചിൽ റിപ്പോർട്ടു ചെയ്യേണ്ടതുണ്ട്. എ.സി.യിൽ നിന്ന് ആരും വരുന്നില്ല.  ആയതിനാൽ സഖാവ് ഉപേക്ഷ വിചാരിക്കാതെ എത്തണം' എന്ന് ലോക്കൽ സെക്രട്ടറി കുഞ്ഞുമൊയ്തീന്റെ ചിറ്റ് തലേന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇറിഗേഷൻ കനാൽ ബണ്ടിലേക്ക് കയറിയത് ഓർമ്മയുണ്ട്. കനാലിൽ മീൻചാടുന്ന ശബ്ദം വ്യക്തമായും കേട്ടു. അത് വെള്ളമിറങ്ങിത്തുടങ്ങിയ കാലമാണ്. പാടത്ത് നിറയെ അക്കപ്പൂവ് വിരിഞ്ഞു നിൽക്കുന്നു. ഒരുവിധം മഞ്ഞുണ്ട്. ചേറിന്റേയും പൂക്കളുടേയും മണം കലർന്നു വീശി. കെ.യുടെ മനസ്സിൽ കാവ്യഭാവന നിറഞ്ഞു. അദ്ദേഹം മനസ്സിൽ കരുതി: നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെയുണ്ട് വയൽ.

ആ സമയത്ത് ടി.കെ.ബാലൻ പറഞ്ഞു: "ചിങ്ങം കഴിഞ്ഞട്ട് രണ്ടാഴ്ച്യായി. കൃഷിപ്പണി തൊടങ്ങാൻ ഇനീം പറ്റീട്ടില്ല. പെട്ടീം പറേം വെച്ചു. എന്നാൽ വെള്ളം വറ്റിത്തീരണ്ടേ?'

സംഗമേശൻ നായർ മറ്റൊരു കാര്യമാണ് അപ്പോൾ പറഞ്ഞത്: "മ