Saturday, 27 November 2021

ആത്മകഥ


Text Formatted

എഴുകോണ്‍-18

തെളിയിച്ചെടുത്ത പുതുവഴികള്‍

വിവാഹം ചെയ്യാതെ കുഞ്ഞുണ്ടാവുകയോ?  ഇടപെടുന്ന ഓരോരുത്തരോടും ഉത്തരം പറയേണ്ടതുണ്ട്. ഇനി ഇപ്പൊ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കേണ്ട എന്ന് കരുതി വിവാഹം കഴിച്ചു എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ കുഴപ്പത്തിലാണ് പെടുക.

Image Full Width
Image Caption
ഡോ. എ.കെ ജയശ്രീ
Text Formatted

ഞാനും മൈത്രേയനും ഒരുമിച്ച് ജീവിക്കാന്‍ പോവുകയാണെന്ന് പറയുന്ന ഒരു കത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയിരുന്നു. ഒരു കുഞ്ഞുമായി തിരുവനന്തപുരത്ത് താമസം തുടങ്ങുകയും ചെയ്തു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചില കൂടിച്ചേരലുകളിലൊക്കെ പങ്കെടുത്തു എന്നല്ലാതെ എനിക്ക് സംഘടനകളുമായി വലിയ ബന്ധമൊന്നും ഇല്ലായിരുന്നു. അതില്‍ പങ്കെടുക്കുന്നവര്‍ നേരത്തേ നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരും യുക്തിവാദിസംഘത്തിലുള്ളവരും മറ്റുമായിരുന്നു. അവരുടെ ഇടയില്‍ ഞങ്ങളുടെ സഹജീവിതം കുറെയൊക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, എന്റെ പ്രധാന തട്ടകമായ മെഡിക്കല്‍ രംഗത്തുള്ളവരുമായി ഈ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാനുള്ള ഇടമുണ്ടായിരുന്നില്ല. അവര്‍ക്കും  കത്ത് കൊടുത്തിരുന്നു എന്നതല്ലാതെ ഈ വിഷയം അവരെങ്ങനെ കാണുന്നു എന്നൊന്നും എനിക്കറിയാന്‍ കഴിഞ്ഞിരുന്നില്ല.  

മെഡിക്കല്‍ സയന്‍സ് വളരെ ബൃഹത്തായതും ദിവസം തോറും വളര്‍ന്നു കൊണ്ടിരിക്കുന്നതുമായതിനാലാവണം, മാനവികവിഷയങ്ങളൊന്നും തന്നെ അനുബന്ധമായി ഞങ്ങളുടെ  പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. വിവിധ ശാഖകളിലായി സ്‌പെഷ്യലൈസ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മെഡിക്കല്‍ സയന്‍സില്‍ രീതിശാസ്ത്രപരമായോ ജ്ഞാനശാസ്ത്രപരമായോ ഉള്ള പ്രതിസന്ധികള്‍ സാധാരണ അധികം പേരും അനുഭവിച്ചു കാണാറില്ല. പ്രായോഗിക പരിജ്ഞാനമെന്ന നിലക്ക് പുതുതായുണ്ടാകുന്ന അറിവുകള്‍ കൂട്ടിച്ചേര്‍ക്കുകയും അത് പ്രാക്ടീഷണര്‍മാര്‍ നിരന്തരം പുതുക്കി കൊണ്ടിരിക്കുകയുമാണ് അതിന്റെ രീതി.

ലേബര്‍ റൂമിലും നൈറ്റ് ഡ്യൂട്ടി റൂമിലുമൊക്കെ മെഡിക്കല്‍ പുസ്തകങ്ങളോടൊപ്പം ഫെമിനിസ്റ്റ് പുസ്തകങ്ങളും കയ്യില്‍ വച്ചു.  

സ്‌പെഷ്യലൈസേഷന്റെ കാലമായതുകൊണ്ട് അതില്‍ ചേരാനായി വീണ്ടും മത്സര പരീക്ഷക്ക് തയാറെടുക്കണം. കൂടുതല്‍ പേരും അമേരിക്കയിലോ ഇംഗ്ലണ്ടിലോ പോയി ഉപരി പഠനവും സേവനവും നല്‍കാനുള്ള മത്സര പരീക്ഷക്കാണ് തയാറെടുക്കുന്നത്.  ഏതായാലും അങ്ങനെയുള്ള മത്സര പരീക്ഷകളില