Saturday, 27 November 2021

A Journey to Baltic


Text Formatted

അവര്‍ ജീവിതത്തിലാദ്യമായി കാണുന്ന

ഇന്ത്യക്കാരന്‍ ഞാനായി മാറി

‘ഞങ്ങള്‍ കമ്യൂണിസം ഇഷ്ടപ്പെടാത്തതിന് ഞങ്ങളുടേതായ ചില കാര്യങ്ങളുണ്ട്.’

Image Full Width
Image Caption
കൗണസിലെ ഉദ്യാനത്തില്‍ വിരിഞ്ഞ ടുലിപ്പ് പുഷ്പങ്ങള്‍ക്കരികില്‍ അമല്‍
Text Formatted

പത്ത്

ലിത്വാനിയയിലെ അതിശൈത്യം മാറി മഞ്ഞുരുകി തുടങ്ങിയിരുന്നു. വസന്തത്തിന്റെ വരവ് വിളിച്ചറിയിച്ച് മഞ്ഞുകണങ്ങള്‍ ഉരുകിമാറിയ വേളയില്‍ കണ്ടുതുടങ്ങിയ പച്ചപ്പില്‍ നിന്ന് കുഞ്ഞുപൂക്കള്‍ വിടരാന്‍ തുടങ്ങി. മഞ്ഞില്‍ ഉരുകി നിന്നിരുന്ന മരങ്ങളിലും പൂക്കള്‍ വിടർന്ന് നിറഞ്ഞു. നഗരവീഥികളിലൂടെയുള്ള യാത്ര സൗരഭ്യമുള്ളതായി. അങ്ങനെയൊരുദിവസം കൗണസ് നഗരത്തിനടുത്തുള്ള ഒരു ഉദ്യാനത്തില്‍ വിരിഞ്ഞ ടുളിപ്പ് പുഷ്പങ്ങള്‍ കാണാന്‍ ക്രിസ്റ്റീന ക്ഷണിച്ചു.

അരയന്നങ്ങളും പൂക്കളും നിറഞ്ഞ ആ ഉദ്യാനത്തില്‍ അവര്‍ക്കൊപ്പം വസന്തത്തിന്റെ വരവ് ആസ്വദിച്ചു. "വിന്ററില്‍ തുടങ്ങുന്ന ഇറാസ്മസ് സെമസ്റ്ററില്‍ ഇങ്ങോട്ടുവന്നത് നന്നായി. ബാൾട്ടിക് മാതൃകയിലുള്ള ശൈത്യം, വസന്തം, ഹേമന്തം, ശരത്കാലം എല്ലാം കണ്ടശേഷം ഒരു നല്ല കാലാവസ്ഥയില്‍ ഇവിടെനിന്ന് വിടപറയാം'; കെ.ടി.യുവിലെ അധ്യാപികയായ അഡ്രോണ ചെറിയൊരു പുഞ്ചിരിയോടെ സൂചിപ്പിച്ചു. എന്റെ ഗവേഷണങ്ങളെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമെല്ലാം വിശദമായി പലകാര്യങ്ങളും ചോദിക്കുകയും ചര്‍ച്ച ചെയ്യുകയുമെല്ലാം ചെയ്തിരുന്നയാളാണ് അവര്‍. പതിഞ്ഞ ശബ്ദത്തില്‍ എന്നാല്‍ ശക്തമായ വാക്കുകളിലൂടെ സംസാരിക്കുന്നയാളായിരുന്നു പ്രൊഫ. അഡ്രോണേ. ആദ്യമായി ഇടപഴകുമ്പോൾ തന്നെ കരുത്തുറ്റ വ്യക്തിത്വമുള്ള ഒരു സ്ത്രീയായി അനുഭവപ്പെട്ടിരുന്നു.

kaunus
കൗണസിലെ ഉദ്യാനത്തില്‍ ക്രിസ്റ്റീനയ്ക്കും കുടുംബത്തിനുമൊപ്പം അമല്‍

കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് വിശിഷ്യ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെക്കുറിച്ച് അവര്‍ ഏറെ ജിജ്ഞാസയോടെ പലകാര്യങ്ങളും ചോദിച്ചു. ആദ്യകാല ഗവണ്‍മെന്റിലുണ്ടായിരുന്ന വനിതാ നേതാക്കളെക്കുറിച്ച് അവര്‍ അത്ഭുതം കൂറി. ലിത്വാനിയയില്‍ എല്ലാ മേ