Monday, 29 November 2021

Election and Realities


Text Formatted

കേരള മോഡലില്‍ നിന്ന്​ അദൃശ്യരാക്കപ്പെട്ടവര്‍;

മത്സ്യത്തൊഴിലാളികള്‍

എത്ര മത്സ്യത്തൊഴിലാളി നേതാക്കന്മാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്  നല്‍കിയിട്ടുണ്ട്​?

Image Full Width
Image Caption
Photo: Fisheries Department, Kerala
Text Formatted

കേരളത്തിന്റെ ഔപചാരിക വ്യവഹാരങ്ങളില്‍ വേണ്ടവിധം ഉള്‍പ്പെടുത്തപ്പെടാതെ പോയ തദ്ദേശീയ ജനതയാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം. കേരളത്തില്‍ നടന്ന  ഭൂരിപക്ഷം പഠനങ്ങളിലും പല ഔദ്യോഗിക കണക്കുകളിലും ഇടങ്ങളിലും ഇനിയും ശരിയായി രേഖപ്പെടുത്തപ്പെടാത്തവരാണ് മത്സ്യത്തൊഴിലാളികള്‍, പ്രധാനമായും പരമ്പരാഗത മീന്‍പിടിത്തസമൂഹങ്ങള്‍. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ  വിഷയങ്ങള്‍ അനുഭാവപൂര്‍വം ചര്‍ച്ച ചെയ്തു തുടങ്ങിയത് 2018 ലെ പ്രളയത്തിനുശേഷമാണ്. അത്തരത്തില്‍ കേരളീയരുടെ കണ്ണ് തുറപ്പിച്ചത് പ്രളയമായിരുന്നു. കേരളത്തിലെ വികസന- ശാക്തീകരണ ശ്രമങ്ങളൊക്കെയും കരകേന്ദ്രീകൃതമായിരുന്നു എന്നു പറയേണ്ടിവരും, കടലിന്റെ/ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോള്‍.

കേരള ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കനുസരിച്ച്  വര്‍ഷംതോറും 5008ഓളം കോടി രൂപയുടെ മീന്‍ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ പങ്കുവഹിക്കുന്ന മത്സ്യത്തൊഴിലാളികളെയും അവരുടെ തൊഴിലും സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ നല്‍കിവരുന്ന സാമ്പത്തിക പിന്തുണ കര്‍ഷകര്‍ക്ക് അഥവാ കരകേന്ദ്രീകൃത സമൂഹങ്ങള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക പിന്തുണയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. ഇവരുടെ ഉല്പന്നങ്ങള്‍ക്ക് താങ്ങുവിലയില്ല. കൃഷിനാശം സംഭവിച്ചാല്‍ കിട്ടുന്ന സപ്പോര്‍ട്ടില്ല. ഓഖിയെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു എന്ന്​ തെളിഞ്ഞതിനുശേഷം നിരന്തരമായി പുറപ്പെടുവിച്ചുകൊണ്ടിരുന്ന കാലാവസ്ഥാമുന്നറിയിപ്പുകള്‍ മൂലം (False Warning ഉള്‍പ്പെടെ) കടലില്‍ പണിക്കുപോകാനാവാതെ ദിവസങ്ങളോളം കഴിയേണ്ടിവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വിശപ്പകറ്റുന്നതിനുപോലുമുള്ള പദ്ധതിയോ പിന്തുണയോ എങ്ങു നിന്നും വന്നില്ല എന്നത് ഒരു ഉദാഹരണം മാത്രം.

മത്സ്യത്തൊഴിലാളികള്‍ എന്ന നിലയിലുള്ള സംവരണം ആകെ ഏര്‍പ്പെടുത്തിയിട്ടുള്ളത് ധീവര സമൂഹത്തിന് മാത്രമാണ്. മറ്റുള്ളവര്‍ക്ക് മതന്യൂനപക്ഷങ്ങള്‍ എ