Saturday, 27 November 2021

Election and Realities


Text Formatted

ഈ വോട്ട് ഇണ്ടനമ്മാവന്

ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ കുഞ്ഞാലിക്കുട്ടിക്കോ വോട്ട് ചെയ്യുക എന്ന് ആലോചിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇങ്ങനെ ചിന്തിക്കുക: ഈ വോട്ട് ഇണ്ടനമ്മാവന്. രണ്ടുകാലും മുറിച്ചുമാറ്റപ്പെട്ട ഒരു അവസ്ഥ അദ്ദേഹത്തിന് വരാതിരിക്കുന്നതിന്.

Image Full Width
Image Caption
മലപ്പുറം ജില്ലയില്‍ നടന്ന യു.ഡി.എഫ്​ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി
Text Formatted

നിഷ്‌പക്ഷത എന്നൊരു പക്ഷമുണ്ടോ?

സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വാക്കേറ്റങ്ങളിൽ വിവിധപാർട്ടിവിശ്വാസികൾ തങ്ങളുടെ എതിരാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ശകാരവാക്കുകളാണ് കമ്മി, സംഘി, കോങ്കി, സുഡാപ്പി തുടങ്ങിയവ. എന്നാൽ ഇതിനെല്ലാം പുറമേ ഒരു പാർട്ടിയിലും വിശ്വാസിക്കാത്തവരെ ശകാരിക്കാൻ "നിഷ്‌പച്ചൻ’ എന്നൊരു തെറിവാക്കുകൂടി പ്രയോഗിക്കപ്പെട്ടുവരുന്നുണ്ട്. ഇത്തരക്കാരെ ആക്രമിക്കാനാകുമ്പോൾ പാർട്ടിക്കാരെല്ലാം ഒറ്റക്കെട്ടുമാണ്.

2001ൽ ന്യൂ യോർക്ക് ഭീകരാക്രമണത്തെത്തുടർന്ന് അഫ്ഗാനിസ്താനിൽ പടയൊരുക്കം നടക്കുമ്പോൾ പ്രസിഡൻറ്​ ജോർജ് ഡബ്ല്യു. ബുഷ് ലോകരാഷ്ട്രങ്ങളോട് പറഞ്ഞത്;  ‘നിങ്ങൾ ഞങ്ങളോടൊപ്പമല്ലെങ്കിൽ ഭീകരവാദികളോടൊപ്പമാണ്’ എന്നാണ്. അതായത് ഒരേസമയം ഇസ്‌ലാമിക
ഭീകരവാദത്തെയും അമേരിക്കൻ സാമ്രാജ്യത്വ നയങ്ങളെയും എതിർത്തുകൊണ്ട് ഒരു രാജ്യത്തിന് നിലപാടെടുക്കാൻ കഴിയും എന്നത് തങ്ങൾ അംഗീകരിക്കുന്നില്ല എന്ന്. ഈ യുദ്ധത്തിൽ തങ്ങളോടൊപ്പം ചേരാത്തവരെയെല്ലാം അമേരിക്ക ഭീകരവാദത്തിന്റെ പക്ഷത്ത് ചേർത്തുകാണും എന്ന്.

കേരളത്തിലെ വിവിധ പാർട്ടി വിശ്വാസികളോട് ചോദിച്ചാൽ ഇതിന് സമാനമായ വാദങ്ങളായിരിക്കും നിഷ്‌പക്ഷതയെക്കുറിച്ച് അവർക്ക് പറയാനുള്ളത്. ‘നിലവിലുള്ള സാഹചര്യത്തിൽ’ തങ്ങളുടെ കൂടെ നിൽക്കാത്തവരെല്ലാം രഹസ്യമായി  ‘മറ്റവരാണ്’ എന്നും ഫാസിസത്തിനെതിരെ അല്ലെങ്കിൽ ഭീകരവാദത്തിനെതിരെ അല്ലെങ്കിൽ അക്രമ രാഷ്ട്രീയത്തിനെതിരെ അതുമല്ലെങ്കിൽ അഴിമതിക്കെതിരെ ഇവർ ഒന്നും ചെയ്യുന്നില്ല എന്നുമുള്ള കാര്യത്തിൽ വിശ്വാസികൾക്ക് സംശയമേതുമില്ല. 

ഒറ്റപ്പെട്ട നിഷ്‌പക്ഷർക്ക് സമ്മതിദാനം എന്ന പരമാധികാരം ഉണ്ട്. സൂക്ഷ്മമായി ചിന്തിച്ച്, വ്യാജ പ്രചാരണം തിരിച്ചറിഞ്ഞ്, വൈകാരികത ഒഴിവാക്കി, മുൻകൂട്ടി തീരുമാനമെടുത്ത് നടത്താൻ കഴിയുന്ന ആ അധികാരപ്രയോഗത്തിൽനിന്ന് നമ്മെ തടയാൻ നമുക്കല്ലാതെ മറ്റാർക്കും കഴിയില്ല.

എന്തല്ല നിഷ്‌പക്ഷത?