Saturday, 27 November 2021

Election and Realities


Text Formatted

സ്ത്രീകള്‍ രാഷ്ട്രീയത്തിലിറങ്ങി; അനന്തരം എന്തുസംഭവിച്ചു?

പാര്‍ട്ടികള്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നതുവരെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള സ്ത്രീ സംവരണ നിയമ നിര്‍മാണം നടക്കാനിടയില്ല.  ഈ രാഷ്ട്രീയ ഇഛാശക്തി ഉണ്ടാക്കാന്‍ തദ്ദേശീയ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ പാര്‍ട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം

Image Full Width
Image Caption
സ്ത്രീകളുടെ രാഷ്ട്രീയാധ്വാനത്തിന് യാതൊരു വിലയും കല്‍പ്പിക്കാറില്ല എന്ന യാഥാര്‍ഥ്യമാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് നമ്മെ ഓര്‍മപ്പെടുത്തുവാന്‍ ശ്രമിച്ചത്
Text Formatted

രുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും അധ്വാനിക്കുന്ന ശരീരങ്ങളായിട്ടാണ് സ്ത്രീകളെ എന്നും കണ്ടിട്ടുള്ളത്. സ്ത്രീകളുടെ രാഷ്ട്രീയാധ്വാനത്തിന് യാതൊരു വിലയും കല്‍പ്പിക്കാറില്ല എന്ന യാഥാര്‍ഥ്യമാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് നമ്മെ ഓര്‍മപ്പെടുത്തുവാന്‍ ശ്രമിച്ചത്. മൂന്ന് ദശകങ്ങളായി സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയ സ്ത്രീശാക്തീകരണ ശ്രമങ്ങള്‍ക്കും, ജനാധിപത്യ വികേന്ദ്രീകൃത ഭരണ പരിഷ്‌കാരങ്ങള്‍ക്കും രാഷ്ട്രീയത്തിലുള്ള ലിംഗബന്ധങ്ങളെ മാറ്റാന്‍ സാധിച്ചിട്ടില്ല. എന്താണ് ഇതിനുകാരണം? തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ത്രീ സംവരണം കൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു എന്നത് യാഥാര്‍ഥ്യമാണ്, അതില്‍ പലരും അവരുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടി ഉത്സാഹത്തോടെ അധ്വാനിച്ചവരാണ്. പിന്നെ എന്താണ് ഈ സ്ത്രീകള്‍ക്ക് സംഭവിച്ചത്? അവര്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ എന്തുപങ്കാണ് വഹിക്കുന്നത്? എന്തുകൊണ്ടാണ് അവര്‍ക്ക് തദ്ദേശതലത്തില്‍നിന്ന് മുകളിലേക്ക് കയറിപ്പോകാന്‍ സാധിക്കാത്തത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ 1990 കള്‍ക്കുശേഷം കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ വ്യവസ്ഥകളെയും അന്തരീക്ഷത്തെയും കുറിച്ചും, അതിലേക്കു പ്രവേശിച്ച സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ മാറുന്ന രാഷ്ട്രീയ വ്യവസ്ഥകള്‍

കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ കേരള രാഷ്ട്രീയവ്യവസ്ഥയില്‍ രണ്ടു വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഒന്ന്, 1990 മുതല്‍ സമ്പദ് വ്യവസ്ഥയിലെ ഉദാരവത്കരണത്തിനുശേഷം അതിവേഗത്തിലാണ് കേരളത്തില്‍ മുതലാളിത്തം വളരാന്‍ തുടങ്ങിയത്. നവലിബറല്‍