Wednesday, 29 March 2023

Election and Realities


Text Formatted

'ചൂഷകരെ വിജയിപ്പിക്കേണ്ട 

ദയനീയാവസ്ഥയിലാണ്​ ഞങ്ങൾ'

മന്ത്രിയും എം.എല്‍.എയും ആയത്​  കുറിച്യ- കുറുമ വിഭാഗത്തില്‍ പെട്ടവരാണ്. കാരണം  അവരില്‍ പലര്‍ക്കും ചവിട്ടി നില്‍ക്കാന്‍ ഒരു തുണ്ടു ഭൂമിയുണ്ട്.

Image Full Width
Image Caption
അരുവിക്കരയിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയായ കെ.എസ്. ശബരീനാഥ് വോട്ടഭ്യർത്ഥിക്കുന്നു
Text Formatted

കേരളം തിരഞ്ഞെടുപ്പു ചൂടിലാണ്. എല്ലാ പാര്‍ട്ടികൾക്കും ജനങ്ങള്‍ക്കിടയിലെ തങ്ങളുടെ ശക്തിയും വിശ്വാസവും തെളിയിക്കേണ്ട കാലം. ഇക്കാലത്താണ്  ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അധികാരമുള്ളത്​. ഒരു മാസം കഴിഞ്ഞാല്‍, ജനങ്ങള്‍ക്ക് വിഭാവനം ചെയ്ത അധികാരം ഒന്നും  ലഭിക്കുന്നില്ല എന്ന സത്യത്തിലേക്ക്​ മടങ്ങേണ്ടിവരും. കേരളത്തിലെ സംഘടിത ശക്തികളുടെ നല്ല കാലമാണിത്. അവര്‍ക്ക് വേണ്ടതെല്ലാം നേടിയെടുക്കാനുള്ള വിലപേശലിന്റെ വസന്തകാലം. മതവും ജാതിയും എല്ലാം ഒരുമിച്ച് നേട്ടങ്ങള്‍ക്കു വേണ്ടി വട്ടമേശ സമ്മേളനങ്ങള്‍ നടത്തുന്നു. അങ്ങനെ അവരുടെ ആവശ്യങ്ങൾ തിരഞ്ഞെടുപ്പിന് മു​​​മ്പ്​ കരാര്‍ ആക്കി മാറ്റുന്നു. ഇവര്‍ക്ക് പ്രത്യയശാസ്ത്രങ്ങളും ആദര്‍ശങ്ങളുമായി നില്‍ക്കുന്നത് അവരുടെ ആവശ്യങ്ങള്‍ തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഒരുപറ്റം ജനതയുണ്ട്, ഇത്തരം വിലപേശലുകളില്‍ ഉള്‍പ്പെടാത്തവര്‍. അവരെ നമുക്ക് കാണാന്‍ കഴിയുന്നത് സമരമുഖങ്ങളില്‍ മാത്രമാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്കും സാമൂഹ്യനീതിക്കുവേണ്ടിയും മുറവിളി കൂട്ടുന്നവര്‍.

ഇവര്‍ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുമ്പോള്‍ ചിലപ്പോള്‍  ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിക്കാറുണ്ട്. അങ്ങനെ ചര്‍ച്ചയില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക ഒത്തു തീര്‍പ്പ് കല്‍പ്പിക്കും. എന്നാല്‍ അടുത്ത ഘട്ടമായ നടപ്പിലാക്കല്‍ ഒരിക്കലും ഉണ്ടാവാറില്ല. ഭരണകര്‍ത്താക്കളെക്കാളും ഉന്നത ഉദ്യോഗസ്ഥരാണ്​ ഇതിനെ അട്ടിമറിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. മേല്‍ സൂചിപ്പിച്ച വിഭാഗങ്ങളില്‍ ഒന്നാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍. 36 വിഭാഗങ്ങളിലായി കഴിയുന്ന ഈ സമുദായങ്ങള്‍ യാതൊരുവിധത്തിലും സംഘടിതരല്ല. എന്തുകൊണ്ടാണ് ഈ വിഭാഗങ്ങള്‍ക്ക് ഇന്ന് കാണപ്പെടുന്ന ഭരണകൂട സംവിധാനത്തിലേക്ക് കടന്നുവരാന്‍ പ്രയാസം നേരിടുന്നത്?. 

ചിലര്‍ പറയാറുണ്ട്, ‘എനിക്ക് ഒരു ആദിവാസിയായി ജനിച്ചാല്‍ മതിയായിരുന്നു' എന്ന്​. എല്ലാം സര്‍ക്കാര്‍ കൊടുക്കുന്നുണ്ടല്ലോ!. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ഗോ