Monday, 29 November 2021

Election and Realities


Text Formatted

തൃശ്ശൂരില്‍ കാവിപ്പകര്‍ച്ച ആരുടെ ചെലവില്‍

ചരിത്രം പറയുമ്പോള്‍ എങ്ങനെ ഹിന്ദുത്വം വീറോടെ പോരടിക്കുന്ന മണ്ഡലമായി തൃശൂർ  എന്നത് സുപ്രധാന വിഷയമാണ്.

Image Full Width
Image Caption
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത് പതിവ് യു.ഡി.എഫ്-എല്‍.ഡി.എഫ് മല്‍സരമല്ല, മറിച്ച് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനമാണ്.
Text Formatted

രണതുടര്‍ച്ചയും ജനാധിപത്യവുമായും ബന്ധപ്പെട്ട ചര്‍ച്ചയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കേ സമൂമാധ്യമങ്ങളില്‍ നിറയെ. ചേരിതിരിഞ്ഞുള്ള കക്ഷി രാഷ്ട്രീയ വഴക്കായി അത് പരിണമിക്കുകയും ചെയ്യുന്നുണ്ട്. അതെന്തായായാലും മലയാളിയുടെ സഹവര്‍ത്തിത്വ മതേതര ജീവിതത്തിന്റെ തുടര്‍ച്ചയ്ക്ക്, ഭീഷണിയുയര്‍ത്തുന്ന ചില ഘടകങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമാണ്. മുമ്പില്ലാത്ത വിധം പ്രാധാന്യം കിട്ടുന്ന തരത്തില്‍ അവരുടെ സ്വാധീനം വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങളും സജീവമായി തന്നെയുണ്ട്.

സംഘ്പരിവാര്‍ കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ജില്ലയില്‍ പ്രധാനമാണ് തൃശ്ശൂര്‍. തിരുവനന്തപുരവും കാസര്‍കോടും പോലെ പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഹിന്ദുത്വത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിച്ച സ്ഥലമായിരുന്നില്ല, തൃശ്ശൂര്‍ മണ്ഡലവും ജില്ലയും. സംഘ്പരിവാരത്തെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം പടര്‍ന്നുപന്തലിക്കാന്‍ പറ്റിയ സാഹചര്യം തൃശ്ശൂരില്‍ ഉണ്ടായിട്ടുണ്ടാവണം. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല അതികായരുടെ ജില്ലയും മണ്ഡവുമായിരുന്ന തൃശ്ശൂര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ്. തൃശൂരിന്റെ ചരിത്രം പറയുമ്പോള്‍ എങ്ങനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ഹിന്ദുത്വം വീറോടെ പോരടിക്കുന്ന മണ്ഡലമായി എന്നത് സുപ്രധാന വിഷയമാണ്. സി. അച്യുതമേനോനും കെ. കരുണാകരനും അടക്കമുള്ള ഭരണാധികാരികളുടെ കേന്ദ്രം തൃശ്ശൂരാണ്. കേരളത്തില്‍ സി.പി.ഐ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുന്ന ജില്ലകളിലൊന്നാണ് തൃശ്ശൂര്‍.

therambil
തേറമ്പില്‍ രാമകൃഷ്ണനും തിരുവഞ്ചൂർ രാധാകൃഷ്ണനും (2014) / Photo: Therambil Ramakrishnan, Fb