Saturday, 27 November 2021

Election and Realities


Text Formatted

കേരള ഭൂപടത്തില്‍ ആദിവാസി ഇന്ന് എവിടെയാണ്?

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ആദിവാസികളെ കാണുന്നത് അവരുടെ താല്‍പര്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിക്കാവുന്ന വിചിത്രസമൂഹങ്ങളായാണ്.

Image Full Width
Image Caption
2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യയില്‍ 1.5% മാത്രം വരുന്ന ആദിവാസി വിഭാഗങ്ങള്‍ ഇന്നും മുഖ്യധാരാ സമൂഹത്തില്‍ നിന്ന്​ പുറന്തള്ളപ്പെട്ട, അരികുവല്‍ക്കരണം നേരിട്ടു കൊണ്ടിരിക്കുന്ന സമൂഹമാണ് / Photo: Wikimedia Commons
Text Formatted

കേരളത്തിന്റെ സവിശേഷമായ വികസനത്തെ ലോകോത്തരമെന്ന് വിശേഷിപ്പിച്ച് 1970 കളില്‍ ഉയര്‍ന്നുവന്നതാണ് കേരള വികസന മാതൃക എന്ന വ്യവഹാരം. മലയാളിയുടെ  പൊതുബോധ നിര്‍മ്മിതിയിലും, കേരള സമൂഹത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക കാഴ്ചപ്പാടുകളിലും ആഴത്തില്‍ വേരോടുന്ന വിജയബോധത്തിന്റെയും, സ്വത്വരൂപീകരണത്തിന്റെയും ഭാഗം കൂടിയാണ് കേരളാ മോഡല്‍. ഉദാഹരണത്തിന്, സമൂഹമാധ്യമങ്ങളിലും മറ്റും അടുത്തിടെയായി കാണപ്പെടുന്ന, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായും, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായുമൊക്കെ സ്വയം താരതമ്യം നടത്തി ഊറ്റം കൊള്ളുന്ന ഒരു തരം വരേണ്യ മലയാളിബോധം നിര്‍മിച്ചെടുക്കുന്നതില്‍ കേരള മോഡല്‍ എന്ന ആശയം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അടുത്ത കാലത്തായി, പാര്‍ശ്വവല്‍കൃതസമൂഹങ്ങള്‍ കേരള വികസന മാതൃകയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന  ഒരു പ്രക്രിയ ചരിത്രത്തിന്റെ നീതിയെന്നോണം സംഭവിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍, കേരള വികസന മാതൃകയെ കേരളത്തിലെ ഗോത്രവര്‍ഗങ്ങളുടെ വീക്ഷണത്തിലൂടെ പരിശോധിക്കുകയാണിവിടെ.

അത്രയധികം ആഘോഷിക്കപ്പെടുന്ന ഈ വികസന മാതൃകയില്‍ ആദിവാസി സമൂഹങ്ങളുടെ സ്ഥാനമെവിടെയാണ് അല്ലെങ്കില്‍ ഉയര്‍ന്ന ജീവിതനിലവാരസൂചികയെന്ന് സ്വയം അഭിമാനിക്കുന്ന കേരളസമൂഹത്തിന്റെ സമകാലിക ജീവിതാവസ്ഥയില്‍ ആദിവാസികള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നു ചിന്തിക്കുന്നത്, മുഖ്യധാരാവികസനത്തിന്റെ പക്ഷപാതപരമായ സ്വഭാവം മനസ്സിലാക്കാന്‍ സഹായകരമായിരിക്കും (ഈ വിഷയത്തില്‍ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് സമഗ്ര പഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ആദിവാസികളും കേരള വികസന മാതൃകയും എന്ന ആശയത്തെ സമീപിച്ചു കൊണ്ടുള്ള ചില പ്രാഥമികനിരീക്ഷണങ്ങള്‍ മാത്രമാണ്  ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്).

ഒരു സമൂഹം എന്ന നിലയില്‍ ആദിവാസികളെ ശരിയായി മനസിലാക്കാതെ, കേവലം പൊതുയുക്തികളിലേയ്ക്ക് പരിമിതപ്പെ