Monday, 18 October 2021

Journey to Ethiopia


Text Formatted

എത്യോപ്യന്‍ യാത്ര - 8

മാർലിയെ കാത്തിരിക്കുന്ന ഷാഷാമെൻ

ഷാഷാമെനാണ് ആദ്യ ലക്ഷ്യസ്ഥാനം. റസ്തഫാരി മതവിഭാഗത്തിന്റെ കേന്ദ്രമായ അവിടെ ഉറങ്ങുന്നത് ബോബ്മാര്‍ലിയുടെ ഓര്‍മകളാണ്.

Image Full Width
Image Caption
അബിജാട്ട- ഷാല ദേശീയോദ്യാനത്തിലെ ചൂടുനീരുറവ
Text Formatted

വാസ ഒയാസിസ് ഇന്റര്‍നാഷണല്‍ എന്ന ത്രിനക്ഷത്ര ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള മുറിയില്‍ മികച്ച ശയനസുഖം തരുന്ന കിടക്കയിലായിരുന്നിട്ടും ഉറക്കം കാര്യമായി നടന്നില്ല ആ രാത്രിയില്‍. യാത്രക്കിടയിലെ ചിലദിവസങ്ങളിങ്ങനെയാണ്. ഓര്‍മകളിലും പാതിയുറക്കത്തിലും സ്വപ്നങ്ങളിലും കുരുങ്ങിയങ്ങിനെ കിടക്കും. പുലര്‍ച്ചെ നേരത്തേ ഉണരേണ്ടതുണ്ട്. ഷാഷാമെനാണ് ആദ്യ ലക്ഷ്യസ്ഥാനം. ചെഗുവേര വന്നുപോയ സ്ഥലമെന്നാണ് ഡോ. അജിന്‍ ആ സ്ഥലത്തെ പറ്റി ആദ്യം വിശദീകരിച്ചത്. അദ്ദേഹത്തിന് പേര് പെട്ടെന്ന് മാറിപ്പോയതായിരുന്നു. റസ്തഫാരി മതവിഭാഗത്തിന്റെ കേന്ദ്രമായ അവിടെ ഉറങ്ങുന്നത് ബോബ്മാര്‍ലിയുടെ ഓര്‍മകളാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെമിറ്റിക് മതമെന്നറിയപ്പെടുന്ന റസ്തഫാരി ആവിര്‍ഭവിക്കുന്നത് 1930കളില്‍ മാര്‍ലിയുടെ ജമൈക്കയിലായിരുന്നു. ആഫ്രിക്കയില്‍ നിന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്കും ജമൈക്ക അടക്കമുള്ള കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലേക്കും അടിമകളാക്കി കൊണ്ടു പോയവരുടെ പിന്‍മുറക്കാരാണ് റസ്തഫാരി പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. സ്വത്വം തേടിയുള്ള ആത്മീയാന്വേഷണങ്ങളാണ് അവരെ റസ്തഫാരിസത്തിലേക്കും ഹെയ്‌ലി സെലാസിയിലേക്കും എത്യോപ്യയിലേക്കും കൊണ്ടെത്തിച്ചത്.

Bob-Marley
ബോബ് മാർലി / Photo: Wikimedia Commons

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിമക്കടത്ത് കച്ചവടാടിസ്ഥാനത്തില്‍ ആദ്യം തുടങ്ങിവെക്കുന്നത് അറബികളാണ്. ഒമാന്‍ സുല്‍ത്താന്റെ കീഴിലുണ്ടായിരുന്ന സാന്‍സിബാറായിരുന്നു (ഇന്നത്തെ ടാന്‍സാനിയയില്‍) ആഫ്രിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ അടിമകടത്ത് കേന്ദ്രം. ആഫ്രിക്കക്കാരെ മൃഗങ്ങളെപോലെ പിടിച്ച് കച്ചവട ചരക്കാക്കി കൈമാറ്റം ചെയ്ത് കപ്പ