Wednesday, 20 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം - 19 

സത്താവാദവിരുദ്ധമായ ഭൗതികശാസ്ത്രത്തിനു വേണ്ടി

അതീതത്തെ കുറിച്ചു പറയാതെ, ദൈവത്തെ കുറിച്ചു പറയാതെ ഡല്യൂസ് ജീവിതത്തിന്റെ അന്തര്‍ലീനതയെ കുറിച്ചു പറയുന്നു

Image Full Width
Image Caption
ജീല്‍ ഡല്യൂസിന്റെ ചുമർചിത്രം / Photo: Thierry Ehrmann, Flickr
Text Formatted

പ്രശസ്ത തത്ത്വചിന്തകനായ ഡല്യൂസിന്റെ ആധുനികശാസ്ത്രത്തെ കുറിച്ചുള്ള ചിന്തകളെ സംഗ്രഹിക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. ഡല്യൂസ് (Deleuze) ഒരു റിയലിസ്റ്റാണ്. യഥാതഥവാദിയായ തത്ത്വചിന്തകന്‍. നമ്മുടെ നിത്യപരിചയത്തില്‍ വരുന്ന വസ്തുക്കളോടൊപ്പം സൈദ്ധാന്തികമായി നിര്‍മ്മിക്കപ്പെട്ട വസ്തുക്കള്‍ക്കും - ഉദാഹരണത്തിന്, ഇലക്‌ട്രോണുകളും പ്രോട്ടോണുകളും - യഥാര്‍ത്ഥമായ അസ്തിത്വമുണ്ടെന്നു ഡല്യൂസ് കരുതുന്നു. ഇവയ്‌ക്കെല്ലാം മനുഷ്യമനസ്സില്‍ നിന്നും സ്വതന്ത്രമായ അസ്തിത്വമുണ്ട്. ഡല്യൂസ് ഭൗതികവാദപരമായ അതിഭൗതികവാദത്തെ സ്വീകരിക്കുന്നു. ഈ ചിന്തകന്റെ പരിഗണനയില്‍ വരുന്ന വസ്തുക്കള്‍ ദ്രവ്യവുമായോ ഊര്‍ജ്ജവുമായോ ബന്ധങ്ങളില്ലാതെ അസ്തിത്വം അസാധ്യമായവയാണ്. ഡല്യൂസിന് അവയാണ് യഥാര്‍ത്ഥം.

സ്വയം സിദ്ധപ്രമാണങ്ങളെ സ്വീകരിക്കുകയും ഗണിതശാസ്ത്രത്തെ വിചിന്തനശാസ്ത്രത്തിലേക്ക് ചുരുക്കിയെടുക്കുകയും ചെയ്യുന്ന പ്രവണതകള്‍ സത്താവാദപരമാണ്. സത്താവാദപര(Essentialist)മായ സങ്കല്‍പ്പനങ്ങളോട് ഡല്യൂസ് യോജിക്കുന്നില്ല. ഒരു വസ്തു അനിവാര്യമായ ചില സത്തകള്‍ കൊണ്ട് നിര്‍വ്വചിക്കപ്പെടുന്നതാണെന്ന് ഡല്യൂസ് കരുതുന്നില്ല. അതീതമായവയില്‍ ഊന്നാതെ, യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാനാണ് ഡല്യൂസ് ശ്രമിക്കുന്നത്. അതീതത്തോടു ഭവശാസ്ത്രപരമായ പ്രതിജ്ഞാബദ്ധത പുലര്‍ത്താത്ത ഗണങ്ങള്‍ കൊണ്ട് അനിവാര്യമൂലകങ്ങളെ മാറ്റിത്തീര്‍ക്കണം. ചരിത്രവല്‍ക്കരണത്തിലൂടെ സങ്കല്‍പ്പനങ്ങളിലെ അതീതസ്വഭാവത്തെ ഇല്ലാതാക്കാന്‍ കഴിയും. ഊര്‍ജ്ജവും ദ്രവ്യവും അന്തര്‍ലീനമായിരിക്കുന്ന ഭൗതിക, ചലനപ്രക്രിയകളിലൂടെയും ഇതു സാധ്യമാകും. സത്താപരമായ ചിന്തകളില്‍ നിന്നും വിമോചിതമാകാനുള്ള ശ്രമത്തില്‍, ഗണിതശാസ്ത്രത്തിലെ അവകലനം, ഗ്രൂപ്പു സിദ്ധാന്തം, പുതിയ ജ്യാമിതികള്‍ ഇവയെല്ലാം നമുക്കു സഹായകമാകുന്നതാണ്.  

ഗണിതശാസ്ത്രമാതൃകകള്‍ക്ക് സഞ്ചാരപഥങ്ങളെ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. ഒരു വ്യവസ്ഥയെ മന