Monday, 18 October 2021

Novella


Text Formatted

തൈമയും കൊളംബസും -8

ചാപ്പ

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

കൊളംബസ് ഉപദേഷ്ടാവും, വൈദ്യനുമായ ലോപസുമൊത്ത് ഉള്‍ദ്വീപുകളൊന്നില്‍ നടക്കുകയായിരുന്നു. പുതിയ സ്വര്‍ണ ഖനി നിര്‍മ്മിക്കാന്‍ പറ്റിയ സ്ഥലം നോക്കി. നാനാതരം പഴങ്ങള്‍ വിരിയുന്ന മരങ്ങളും, സ്വര്‍ണം വിളയുന്ന അരുവികളും, പച്ചക്കുന്നുകളും വെയിലില്‍ കുളിച്ചു കിടക്കുന്നതു കണ്ടപ്പോള്‍ ആദ്യ സന്ദര്‍ശനത്തിലെ ഉന്മാദം കൊളംബസിനെ വീണ്ടും തീണ്ടി.
അങ്ങിങ്ങ് കീറിപ്പോയ ഭൂപടം എടുത്ത് ക്യൂബയിലേക്കും പ്യൂട്ടോറിക്കയിലേക്കുമുളള ജലപാതയിലൂടെ കൊളംബസ് വിരലോടിച്ചു. അടുത്ത സ്വര്‍ണ ശേഖരത്തിനുളള സാധ്യതകള്‍. ലോപസ് എന്തു കൊണ്ടോ അസ്വസ്ഥനാണെന്ന് അഡ്മിറല്‍ കണ്ടു. 

""പറയൂ ലോപസ്, എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍, നമ്മുടെ സംഘത്തിലേയും പവിഴം വിളയുന്ന ഈ നാട്ടിലേയും?''

""വിശേഷങ്ങള്‍ ഒക്കെ അഡ്മിറലിന് അറിയുന്നതു തന്നെ. തൈനോകളുടെ മൂപ്പനേയും അവിടുത്തെ യുവജനങ്ങളുടെ നേതാവിനേയും അവരുടെ ആളുകളുടെ മുന്നില്‍ വച്ചു തന്നെ.. കെട്ടിത്തൂക്കിയും തലവെട്ടിയുമൊക്കെ... വേണ്ടിയിരുന്നില്ല...''

""പിന്നെ, കോട്ടപ്പണിക്കിടക്കു വച്ച് അപ്രത്യക്ഷരായ, ഈ കാടന്മാര്‍ തിന്നും കൊന്നും കളഞ്ഞ നമ്മുടെ പടയാളികളുടെ ചോരക്ക് പകരം ചോദിക്കണ്ടേ?''

കുറച്ചു നേരം ലോപസ് ഒന്നും മിണ്ടാതെ നിന്നു. അരുവികള്‍ക്കപ്പുറത്ത്, ദൂരക്കാഴ്ചയില്‍, തീയിട്ടു കളഞ്ഞ കുടിലുകളുടെ സ്ഥാനത്ത് കറുത്ത ചാരം മാത്രം കൂനയായി കിടക്കുന്നതു കാണാമായിരുന്നു. ഇപ്പോഴും ദ്വീപില്‍ അങ്ങിങ്ങായി വീണു കിടക്കുന്ന ശവങ്ങള്‍.
""എന്താ പകരം ചോദിക്കേണ്ടേ?'' കൊളംബസ് കാസസിന്റെ മുഖത്തേക്ക് നോക്കി.

""വേണം. പക്ഷെ...''

""എന്ത് പക്ഷെ? അതൊക്കെ കളഞ്ഞിട്ട് ഇതാ ഈ ഭൂപടം നോക്കി ക്യൂബയിലേക്കുളള എളുപ്പവഴി കണ്ടു പിടിക്കാന്‍ സഹായിക്കൂ. ആ ദ്വീപും പല തരം രത്‌നങ്ങളാലും ലോഹങ്ങളാലും സമ്പന്നമാണത്രെ.''

""അതു തന്നെയാണ് ഞാനും പറഞ്ഞു വരുന്നത്. നമ്മുടെ സുഹൃത്തുക്കളും വിശ്വസ്തരുമായിരുന്നു തൈനോകള്‍. അവരുടെ സഹായമില്ലാതെ ഈ കെട്ടു പിണഞ്ഞു കിടക്കുന്ന ദ്വീപുകളില്‍ നിന്ന് സ്വര്‍ണം പോയിട്ട് മീന്‍ പോലും പിടിക്കാന്‍ പ്രയാസമാകും. കുറച്ചു കൂടി നയപരവും തന്ത്രപരവുമായ സമീപനമായിരുന്നു വേണ്ടിയിരുന്നത്. ഇനിയിപ്പോള്‍ അവര്‍ നമ്മെ സഹായിക്കുന്നതു പോയിട്ട്