Monday, 18 October 2021

കവിത


Text Formatted
shaji
ഷാജി കൊന്നോളി

 

​​​​​​​​​​​​​​കുളിമുറിയിലൂടെ ഒഴുകിപ്പോയ കാട്

ഷ്ണകാലം
കുളിമുറിയിലെ പൈപ്പ് തുറന്നപ്പോള്‍ 
ഒരു കൊമ്പനാന 
കറുത്ത് തടിച്ച തുള്ളിയായി 
ബക്കറ്റിലേയ്ക്ക് ഉറ്റി വീണു 
പിന്നാലെ തവിട്ട് നിറത്തിലുള്ള 
ചെറുതുള്ളികളായി കുട്ടിയാനകള്‍ 
അതിലൊന്ന് പുറത്തേയ്ക്ക് വീണ് ചിതറി 
സോപ്പ് പതയോടൊപ്പം പരന്നൊഴുകി 
ചുമരോട് ചേര്‍ന്ന് ചെറുകുമിളകളായി 
പൊട്ടിയമര്‍ന്നു
പെട്ടന്ന് വെളിച്ചം പോയപ്പോള്‍ 
ബക്കറ്റില്‍ നിന്ന് പനയോല ചവയ്ക്കുന്നതിന്റെയും
കരിമ്പിന്‍ തോട്ടം ഇളക്കിമറിക്കുന്നതിന്റെയും
ഒച്ച കേള്‍ക്കാമായിരുന്നു.

കുളി തുടരാമെന്നോര്‍ത്ത് കുനിഞ്ഞതേയുള്ളു 
പൈപ്പിന്റെ വായ് വട്ടത്തില്‍നിന്ന്
പുള്ളിയോട് പുള്ളിചേര്‍ന്ന ഒരു പുലി 
ജീവനും കൊണ്ട് പുറത്തേയ്ക്ക് ചാടി 
പിന്നാലെ 
വേഗംകൊണ്ട് ഉന്മാദിനിയായ ഒരു പുള്ളിമാന്‍ 
പുലി എന്റെ തോര്‍ത്തുമുണ്ടിനുള്ളിലൊളിച്ചു 
നിരാശനായ പുള്ളിമാന്‍ വഴിതിരിച്ചുപോയി
പുലി ആനയെ മണംപിടിച്ച് 
ബക്കറ്റിലേയ്ക്ക് കയറിപ്പോയി.

കുളിമുറിയില്‍ 
വസ്ത്രങ്ങളണിഞ്ഞു നില്‍ക്കുന്നവന്‍ 
ഒരശ്ലീലമാണ്
നഗ്‌നതയോളം 
ഒന്നുമില്ലായ്മയാല്‍ അനുഗ്രഹിക്കപ്പെട്ട മറ്റെന്തുണ്ട്.

രമണന്‍ നമ്പൂതിരി 
കുടുംബക്ഷേത്രത്തില്‍ ഗുളികന് കൊടുക്കാന്‍ 
കാവ് കയറിപ്പോകുന്നതും 
അലക്കുകാരി ചന്ദ്രിക ഒരു ഗൂഢസ്മിതത്തോടെ 
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് എടുത്തുവെക്കാന്‍ മറന്ന 
നൂറു രൂപ നോട്ട്
ബ്ലൗസിനുള്ളില്‍ തിരുകിവെക്കുന്നതും 
എനിക്ക് കുളിമുറിയില്‍ നിന്നാല്‍ കാണാം 
നമ്പൂതിരി അലക്കുകാരിയെ നോക്കുന്നുണ്ടായിരുന്നോ
ഒരുപക്ഷെ അപ്പോള്‍ പുറത്തൊരു മഴപെയ്തു 
കുളിമുറിയിലെ കുളി റദ്ദുചെയ്ത് 
മഴയത്തോട്ട് ഇറങ്ങിനിന്നാലോയെന്നോര്‍ത്തുനില്‍ക്കേ
പൈപ്പില്‍നിന്നതാ മണികിലുക്കികൊണ്ട് 
കെടാത്തൊരു തിരിയും പിടിച്ച്
രമണന്‍ നമ്പൂതിരിയെന്നൊരു തുള്ളി 
പിന്നാലെ 
ആമ്പല്‍പ്പൂ കൂമ്പിയപോലെ 
അലക്കുകാരി ചന്ദ്രികയെന്നൊരു തുള്ളി. 

രണ്ട്​

യം മെല്ലെ മെല്ലെ 
പൊടിഞ്ഞ് പൊടിഞ്ഞ് ഹരമായി മാറി 
ഞാന്‍ പൈപ്പ് ഒന്നുകൂടെ തുറന്നു 
ഒരു മുറിയില്‍ ഒരുപാടുനേരം നിന്നാല്‍ തോന്നുന്ന വേവലാതി
കുളിമുറിയില്‍ ഒരുപാടുനേരം നിന്നാല്‍ 
തോ