Wednesday, 20 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

ഏഴ്: പുലര്‍ച്ചേ മഞ്ഞുകാലമതില്‍നിന്നെഴുന്നുപോകും

ണ്ട് ദിവസത്തിനകം സോളമന്‍ സിയാസു ഡാം വിട്ടു. അതിനുണ്ടായ പ്രധാന കാരണം അയാള്‍ക്ക് ഇന്‍ബോക്‌സില്‍ ലഭിച്ച രണ്ടു ഈമെയിലുകള്‍ ആയിരുന്നു. പെന്‍ഡ്രൈവില്‍ നിന്നും റിക്കവറി സോഫ്റ്റ്‌വെയറിലൂടെ വീണ്ടെടുത്ത വീഡിയോ പരിശോധിക്കുന്നതിനിടയില്‍ ഏതാനും സ്‌ക്രീന്‍ഷോട്ടുകള്‍ സോളമന്‍ എടുക്കുകയുണ്ടായി. ഒന്ന് വീഡിയോയുടെ അവസാനം, പ്ലെയറില്‍ നിന്നും വെബ്‌സൈറ്റിലേക്ക് മടങ്ങിപ്പോകുന്ന സമയം തെളിഞ്ഞ വെബ്‌സൈറ്റ് ലിങ്കായിരുന്നു. മറ്റൊന്ന് വീഡിയോയുടെ പ്രോപ്പര്‍ട്ടി വിവരങ്ങള്‍. സംശയാസ്പദമായ സാഹചര്യങ്ങള്‍ അയാള്‍ ഇമേജ് ഫയലുകളായി സൂക്ഷിച്ചു. അതിനുശേഷമാണ് അയാള്‍ക്കൊരു കൗശലം തോന്നിയത്. ദിവസങ്ങള്‍ക്ക് മുന്‍പേ വിവാദപുസ്തകവുമായി ബന്ധപ്പെട്ട് ഈമെയില്‍ സംഭാഷണം നടത്തിയ HOLASHO എന്ന യൂസര്‍ നെയിമുള്ള OLX ഉപഭോക്താവിന് സോളമന്‍ ഒരു ഈമെയില്‍ അയച്ചു. അതിനായി രണ്ടു സ്‌ക്രീന്‍ ഷോട്ടുകള്‍ തിരഞ്ഞെടുത്ത് മെയിലില്‍ അറ്റാച്ച് ചെയ്തു. വീഡിയോവിലെ അനാവശ്യമായ പശ്ചാത്തലം ഒഴിവാക്കിയാണ് ഇരുചിത്രങ്ങളും അയക്കുന്നതിനായി രൂപകല്‍പ്പന ചെയ്തത്. മെയിലില്‍ സോളമന്‍ ആവശ്യപ്പെട്ടത്, വെബ്‌സൈറ്റ് ലിങ്കിനെക്കുറിച്ചുള്ള വിശദവിവരങ്ങളും സൈറ്റിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുകളുമായിരുന്നു. പ്രതിഫലമായി വിവാദപുസ്തകം വാഗ്ദാനം ചെയ്തു. ആ ചൂണ്ടയില്‍ HOLASHO കൊളുത്തുമെന്ന സോളമന്റെ പ്രതീക്ഷ തെറ്റിയില്ല. ഏതാനും സമയത്തിനുള്ളില്‍ ഒരു മറുപടി HOLASHOയില്‍ നിന്നും ലഭിക്കുകയുണ്ടായി. 

​​​​​​​പ്രിയ സോളമന്‍,
നിങ്ങള്‍ അയച്ച മെയില്‍ പ്രകാരം ഇതൊരു ഡാര്‍ക്ക് വെബ്‌സൈറ്റ് ആണ്. മുകള്‍ ഭാഗത്തെ അഡ്രസ് ബോക്‌സില്‍ കാണുന്ന gybztmown7d6usl.onion എന്ന ലിങ്ക് ഓനിയന്‍ ബ്രൗസറിലേതാണെന്ന് പിടികിട്ടിക്കാണുമല്ലോ? ടോര്‍ ബ്രൗസറുകള്‍ വഴി മാത്രം പ്രവേശനം സാധ്യമായ ഒന്ന്. ഇത്തരം വെബ്‌സൈറ്റുകളുടെ നിര്‍മാണോദ്ദേശ്യങ്ങള്‍ തന്നെ നിയമാതീതമായ പ്രവര്‍ത്തനങ്ങളില്‍ നിക്ഷിപ്തമാണ