Wednesday, 29 March 2023

Election and Realities


Text Formatted

ഈ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക്
​​​​​​​വേറെ ഒരു ചോയ്‌സും ഞാന്‍ കാണുന്നില്ല

വികസനത്തെക്കുറിച്ച് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ ഇടതുപക്ഷവും പങ്കിടുന്നതായി കാണുന്നത്. വികസനം കൊണ്ട് ആര്‍ക്കാണ് ലാഭം, ആര്‍ക്കാണ് നഷ്ടം, അത് ഇപ്പോള്‍ തന്നെ ലോലമായ നമ്മുടെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നീ പ്രധാന ചോദ്യങ്ങള്‍ ചോദിക്കാത്ത ഏതു വികസനവും അപകടത്തിലേയ്ക്കുള്ള ചുവടുവെയ്പ്പാണ്. 

Image Full Width
Image Caption
2018ലെ പ്രളയകാലത്ത് സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍
Text Formatted

കേരളത്തില്‍ രണ്ടു മുന്നണികളും മാറി വരാറുള്ളത് പലപ്പോഴും വളരെ ചെറിയ വോട്ടുശതമാനത്തിന്റെ വ്യത്യാസത്തിലാണ്. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉണ്ടാകാറുള്ളത്.

ഒന്ന്, ചില ചെറിയ പാര്‍ട്ടികള്‍, വിശേഷിച്ചും ചില മതവിഭാഗങ്ങളിലോ സമുദായങ്ങളിലോ സ്വാധീനമുള്ള പാര്‍ട്ടികള്‍ മാറി മാറി മുന്നണികളോട് കൂട്ടു കൂടുന്നത്.
രണ്ട്, കൃത്യമായി പാര്‍ട്ടിക്കൂറൂകള്‍ ഒന്നുമില്ലാത്ത, എന്നാല്‍ പൊതുവേ ലിബറല്‍ എന്ന് പറയാവുന്ന, ഒരു വിഭാഗം പിരിയുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയോ, ഭരണം മാറുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിനു നല്ലത് എന്ന് ചിന്തിച്ചോ, മാറി മാറി മുന്നണികള്‍ക്ക് വോട്ടു ചെയ്യുന്നത്. ഇവരെല്ലാം കൂടി ആകെ വോട്ടര്‍മാരുടെ രണ്ടോ മൂന്നോ ശതമാനമേ വരൂ. ഇവര്‍ നിയമസഭയിലെയും ലോകസഭയിലെയും തിരഞ്ഞെടുപ്പുകളില്‍ ഒരേപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നവരുമല്ല. ഈ വിഭാഗത്തെയാണ് പലപ്പോഴും സര്‍വേകള്‍ക്ക് പിടികിട്ടാതെ പോകുന്നത് എന്നുകൂടി പറയട്ടെ. ഇവര്‍ പലപ്പോഴും അവസാന സമയത്താണ് തീരുമാനം എടുക്കുക പതിവ്.

shabarimala
ശബരിമല പോലുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന ലിബറലുകളെപ്പോലും വിഭജിച്ചിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വലിയ വ്യത്യാസം കാണിക്കാത്തതിനാല്‍ അവര്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന് പറയുക വയ്യ / Photo: Muhammed Fasil

മൂന്നാമത്തേത്,