Wednesday, 20 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 19

പ്രചോദനയായ തിരുവനന്തപുരം

പ്രചോദനയില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും പലയിടങ്ങളിലായി ചിതറി പോയി. പോയ ഇടങ്ങളിലൊക്കെ പല തലങ്ങളില്‍ ഫെമിനിസം തുടര്‍ന്നു.

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

വിടെ ആയിരുന്നാലും എന്റെ ഇഷ്ടദേശം തിരുവനന്തപുരമാണ്.
ഏത് ചൂടുകാലത്തും തിരുവനന്തപുരത്തെത്തിയാല്‍ എനിക്ക് കുളിരനുഭവപ്പെടും. മെഡിക്കല്‍ കോളേജ് പരിസരം എനിക്ക് വീട്ടുമുറ്റമാണ്.  നഗരത്തിന്റെ നന്മകളും നാട്ടിന്‍പുറത്തിന്റെ ചാരുതയുമുള്ള നാടാണ് തിരുവനന്തപുരം. എന്റെ ജീവിതത്തിന്റെ നല്ല കാലം ഒരുപാട് കഴിഞ്ഞത് തിരുവനന്തപുരത്താണ്. ഹോസ്റ്റലില്‍ നാലഞ്ചു വർഷം താമസിച്ചെങ്കിലും നൈറ്റ് ക്ലാസുകള്‍ക്കായി രാത്രി പുറത്ത് നടന്നിട്ടുണ്ടെങ്കിലും നഗരത്തിന്റെ രാത്രികള്‍ മുഴുവന്‍ ആസ്വദിച്ചത് ഹോസ്റ്റലിനു പുറത്ത് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ്. അതിനു മുമ്പ് ബസ് സ്റ്റാന്റിലോ സിനിമാ തിയേറ്ററിലോ അമ്പലങ്ങളിലോ നിത്യചൈതന്യയതി വരുന്ന സ്ഥലങ്ങളിലോ അപൂര്‍വ്വം ചില കൂട്ടുകാരുടെ വീട്ടിലോ മാത്രമാണ് ഞാന്‍ പോയിരുന്നത്. വല്ലപ്പോഴും മ്യൂസിയത്തിലും  ബീച്ചിലും പോയിരുന്നു. എവിടെ ജീവിച്ചാലും സംരക്ഷണയില്‍ കഴിയുന്ന സ്ത്രീകളുടെ ലോകം ചരുങ്ങിയതായിരിക്കും. ഒരേ ദേശത്ത് തന്നെ എത്രയധികം ലോകങ്ങളുണ്ട്? അധോലോകമടക്കം തിരുവനന്തപുരത്തിന്റെ അനേകമുഖങ്ങള്‍ പിന്നീട് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.  

പട്ടത്തും ഗൗരീശപട്ടത്തും പ്രശാന്ത് നഗറിലും ശ്രീകാര്യത്തിനടുത്തുള്ള ചെറുവക്കലും ഞങ്ങള്‍ താമസിച്ചു. തികച്ചും ഗ്രാമീണമായ ജീവിതമായിരുന്നു ചെറുവക്കലേത്. അവിടെ ക്ലിനിക് നടത്തിയിരുന്നതുകൊണ്ട് ആളുകളെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. നഗരത്തെ കൂടുതല്‍ അറിഞ്ഞത് പ്രചോദനയുടെ കാലത്താണ്. പകല്‍ പലപ്പോഴും ഓരോ ഊട്  വഴികളിലൂടെയൊക്കെ ചുറ്റി തിരിയേണ്ടി വരും. ചെറിയ കടകളില്‍ നിന്ന് നന്നാറി സര്‍ബ്ബത്തും ചായയും കുടിക്കും. വൈകുന്നേരങ്ങളില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അത് കാണാനായി. എല്ലാ ദിവസവും നഗരത്തില്‍ ചര്‍ച്ചയോ സമ്മേളനമോ എന്തെങ്കിലും നടന്നു. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിട്ടും നഗരത്തിന്റെ സാംസ്‌കാരികമുഖം കാണാനായത് ഇക്കാലത്താണ്. ഫെമിനിസ്റ്റ് കൂട്ടുകാരില്‍ മിക്ക പേരും അന്ന്  മിക്കവാറും വീട്ടുകാരുടെ കണ്ണ് വെട്ടിച്ചാണ് ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. അവര്‍ക്ക്  വൈക