Wednesday, 29 March 2023

Election and Realities


Text Formatted

മലയാളിയുടെ തെ​രഞ്ഞെടുപ്പുകൾ​;
​​​​​​​ഒരു മറുനാടൻ മലയാളിക്കാഴ്​ച

കേരള രാഷ്ട്രീയത്തിലെ ചാഞ്ചാട്ടങ്ങളും കൂറുമാറലുകളും നിലപാടുകളിലെ തകിടം മറിയലുകളും മറ്റൊരു രാജ്യക്കാരന്‍ വിശ്വസിക്കുകയില്ല, അത്ര മാത്രം വിചിത്രമാണത്.

Image Full Width
Image Caption
Text Formatted

ണ്ട് വിരുദ്ധപാര്‍ട്ടികള്‍ മത്സരിച്ചിരുന്ന നാടാണ് കേരളം. കോണ്‍ഗ്രസും കമ്യൂണിസ്റ്റും. തെരഞ്ഞെടുപ്പ് എന്നത് എളുപ്പമായിരുന്നു. ആശയപരമായ വ്യത്യാസങ്ങള്‍ ഈ പാര്‍ട്ടികളെ നിര്‍വചിച്ചിരുന്നതിനാല്‍, വോട്ടര്‍മാര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു ആരെ പിന്തുണയ്ക്കണമെന്ന്. ആശയങ്ങള്‍ക്കാണ് പ്രാധാന്യം, വ്യക്തികള്‍ക്കല്ല എന്നാണ് ജനാധിപത്യപ്രമാണം. ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുത്ത ഇടവുമാണ് കേരളം. ജനാധിപത്യത്തിന്റെ ഉള്‍വശങ്ങളെ കണ്ടറിഞ്ഞവരും മൂല്യങ്ങളെ ആഴത്തില്‍ മനസ്സിലാക്കിയവരും എന്ന വിശേഷണം മലയാളിക്ക് കിട്ടിയിട്ടുമുണ്ട്.

എന്നാല്‍, ഒരു മറുനാട്ടുകാരന്‍ കേരളത്തിലെ ഇന്നത്തെ തെരഞ്ഞെടുപ്പ് എങ്ങനെ കാണുന്നു എന്നതില്‍ ഈ സ്വഭാവത്തെപ്പറ്റി മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ സന്നിവേശിക്കപ്പെടുന്നുണ്ട്. പൗരബോധത്തിന്റെ സൃഷ്ടിയാണ് തെരഞ്ഞെടുപ്പ് എന്നത് മാറിപ്പോയിട്ടുണ്ട്. അധികാരത്തില്‍ സ്വജനങ്ങളെ എങ്ങനെ എത്തിക്കാം എന്നതിന്റെ ഉപാധിയാണ് തെരഞ്ഞെടുപ്പ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആശയങ്ങളുടെ ജനായത്തപരമായ സംഘര്‍ഷം എന്ന നില വിട്ട് ഒരു വലിയ സ്‌പോര്‍ട്‌സ് ഇവന്റില്‍ പങ്കുചേരുന്ന മാനസികനിലപാടുമായാണ് പലരും ഈ മല്‍സരത്തില്‍ പങ്കു ചേരുന്നത്. വിട്ടു പോകാത്ത ഫ്യൂഡലിസ്റ്റ് ചിന്താഗതികളും വിധേയത്വം പ്രമാണമാക്കിയ സമൂഹശീലങ്ങളും രാജാവിനെ ആര് എങ്ങനെ തെരഞ്ഞെടുക്കണം എന്ന രീതിയിലേക്ക് പോകുന്ന വാതാവരണം സൃഷ്ടിയ്ക്കുന്നു. അധികാരം ആര്‍ക്ക് കൊടുക്കണം എന്നതിനെച്ചൊല്ലിയുള്ള കയ്യാങ്കളിയാണ് തെരഞ്ഞെടുപ്പ് എന്ന് കരുതുന്നവരുമുണ്ട്.

എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇന്ന് എന്തുവ്യത്യാസം എന്നുചോദിച്ചാല്‍ കൃത്യമായി ഉത്തരമില്ല. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ഒറ്റ രാത്രികൊണ്ട് ചാടിക്കളിച്ച് മാറാവുന്ന രണ്ട് ഇടങ്ങള്‍ എന്നേ പുറമേ നിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്ക് തോന്നൂ. ഈ ചാടിക്കളിയില്‍ മതവും ജാതിയും പ്രധാനപ്പെട്ടതാണ്.

രാഷ്ട്രീയത്തില്‍ ഉല്‍ക്കടമായ വികാരങ്ങള്‍ സമര്‍പ്പിക്കപ്പെടേണ്ടതാണ് എന്നൊരു ധാരണ പൊതുവേ ഇന്ത്യക്കാര്‍ക്കിടയിലുണ്ട്. കേരളത്തിലെ