Tuesday, 19 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

കാടകം മുതല്‍ ദക്ഷിണധ്രുവം വരെ

തീഷ്ണവും അത്ഭുതഭാവം കലര്‍ന്നതുമായ ആ കണ്ണുകള്‍ക്ക് പിറകില്‍ അവന്റെ ബാല്യകാല രൂപം അപ്പോഴും ഒളിമിന്നിനില്‍ക്കുന്നതായി എനിക്ക് തോന്നി. 

Image Full Width
Image Caption
തമ്പാന്‍ മേലത്ത്
Text Formatted

ഠിപ്പിച്ച വിദ്യാര്‍ഥികളില്‍ ഏറ്റവും ഉന്നത നിലയില്‍ എത്തിയ ഒരാളെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ വ്യക്തിപരമായി എനിക്ക് ചില ആശങ്കകളുണ്ട്. ഒരു അധ്യാപകനെന്ന നിലയില്‍ എനിക്ക് ചാരിതാര്‍ത്ഥ്യവും ആത്മവിശ്വാസവും ഉണ്ടാക്കിതന്നത് വലിയ പദവികളില്‍ എത്തിച്ചേര്‍ന്ന ശിഷ്യന്മാരല്ല. ഏറ്റവും സാധാരണക്കാരായി പച്ചക്കറി ചന്തകളിലും ഇറച്ചിക്കടകളിലും വസ്ത്രാലയങ്ങളിലും ബാര്‍ബര്‍ ഷോപ്പുകളിലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. അവരെ കണ്ടുമുട്ടുമ്പോഴും അവരോട് സംസാരിക്കുമ്പോഴും ഞാന്‍ അനുഭവിക്കുന്ന കൃതാര്‍ത്ഥത ഉന്നതസ്ഥാനീയരായ പഴയ വിദ്യാര്‍ഥികളില്‍ നിന്ന് എനിക്ക് അനുഭവിക്കാന്‍ കഴിയാറില്ല. തീര്‍ച്ചയായും അത് അവരുടെ കുറ്റമല്ല. എന്റെ പ്രകൃതത്തിന്റെ കുറ്റം തന്നെയാണ്.

തീഷ്ണവും അത്ഭുതഭാവം കലര്‍ന്നതുമായ ആ കണ്ണുകള്‍ക്ക് പിറകില്‍ അവന്റെ ബാല്യകാല രൂപം അപ്പോഴും ഒളിമിന്നിനില്‍ക്കുന്നതായി എനിക്ക് തോന്നി. 

പഠിപ്പിച്ച വിദ്യാര്‍ഥികളില്‍ ശാസ്ത്രജ്ഞന്മാരും കലാകാരന്മാരും സംഗീതജ്ഞന്മാരുമായി പലരുമുണ്ട്. പക്ഷേ, ദേശീയ ശ്രദ്ധയാകര്‍ഷിച്ച ശാസ്ത്രജ്ഞനും ദക്ഷിണ ധ്രുവപര്യവേഷക സംഘത്തിലെ ഏകമലയാളിയുമായ ഡോക്ടര്‍ തമ്പാന്‍ മേലത്തിനെക്കുറിച്ചാണ് ഈ കുറിപ്പ്. അദ്ദേഹമിപ്പോള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ പോളാര്‍ സയന്‍സസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സസിന്റെ (ESSO) നാഷണല്‍ സെന്റര്‍ ഫോര്‍ അന്റാര്‍ട്ടിക് ഏന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ മേധാവിയുമാണ്. കാറഡുക്ക ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന കാലത്ത് അങ്ങനെയൊരു വിദ്യാര്‍ഥിയെ പഠിപ്പിച്ചതായി എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണ ധ്രുവത്തില്‍ നിന്ന് തിരിച്ചെത്തിയ ഡോക്ടര്‍ തമ്പാന് ജയൻ മാങ്ങാടിന്റെ നേതൃത്വത്തിൽ പഴയങ്ങാടി ഗസ്റ്റ് ഹൗസിൽ വച്ച് ഒരു സ്വീകരണം നൽകുകയുണ്ടായി അപ്പോഴാണ് അദ്ദേഹത്തിന്റെ രൂപം ഞാന്‍ ശ്രദ്ധിക്കുന്നത്. തീഷ്ണവും അത്ഭുതഭാവം കലര്‍ന്നതുമായ ആ കണ്ണുകള്‍ക്ക് പിറകില്‍ അവന്റെ ബാല്യകാല രൂപം അപ്പോഴും ഒളിമിന്നിനില്‍ക്കുന്നതായി എനിക്ക് തോന്നി. 

നാലഞ്ച് ദശകങ്ങള്‍ക്ക