Thursday, 21 October 2021

Classic comics


Text Formatted

ഫാന്റം, 'ഫാന്‍സുകാര്‍' നിങ്ങളെ കാത്തിരിക്കുന്നു

അനീതിയോട് മനസില്‍ തോന്നുന്ന എതിര്‍പ്പ് കടിച്ചമര്‍ത്തി ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന് നന്മയുടെ വിജയം ഉറപ്പാക്കുന്ന സൂപ്പര്‍ ഹീറോ എന്ന നിലയില്‍ ഫാന്റത്തോട് തോന്നുന്ന ആരാധനയും കുറച്ചൊന്നുമായിരുന്നില്ല.

Image Full Width
Text Formatted

ദ്യമായി അടിവസ്ത്രം പുറത്തിട്ട് നടന്നത് സൂപ്പര്‍മാനല്ല.
​​​​​​​വസ്ത്രധാരണത്തില്‍ അത്തരമൊരു തിരിമറി അവതരിപ്പിച്ചത് ഫാന്റമാണ്. അങ്ങനെ നോക്കിയാല്‍ സാധാരണക്കാരുടേതിനോട് സാമ്യമില്ലാത്ത വേഷവിധാനത്തോടെ വരുന്ന ആദ്യ സൂപ്പര്‍ ഹീറോ തന്നെയാണ് ഫാന്റം. ഒരേ സൃഷ്ടാവിന്റെ രചന തന്നെയാണെങ്കിലും മാന്‍ഡ്രേക്കിന്റെ വേഷവിധാനം സാധാരണക്കാരുടേതില്‍ നിന്ന് ഇത്ര വ്യത്യസ്തമായിരുന്നില്ല. വേറിട്ടുനിന്ന ആ രീതികളിലൂടെത്തന്നെയാണ് ഫാന്റം തലമുറകള്‍ നീളുന്ന ഫാന്‍ ഫോളോവേഴ്‌സിനെ സൃഷ്ടിച്ചത്. ദിനപ്പത്രങ്ങളില്‍ കോമിക് സ്ട്രിപ്പുകളായും ചിത്രകഥാ പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിരുന്നതുകൊണ്ട് ഒരു ജനകീയ സൂപ്പര്‍ ഹീറോ തന്നെയായിരുന്നു ഫാന്റം. അതിമാനുഷിക ശക്തികളോ കണ്‍കെട്ടുവിദ്യകളോ ഒന്നുമല്ല, ശക്തിയും കൂര്‍മബുദ്ധിയും ആണ് ഫാന്റത്തിന്റെ വിജയങ്ങള്‍ക്കു പിന്നില്‍. 

പതിനാറാം നൂറ്റാണ്ടില്‍ ആഫ്രിക്കന്‍ തീരമായ ബംഗല്ലയില്‍ ഒരു കപ്പലിന്റെ അവശിഷ്ടത്തോടൊപ്പം ജീവനോടെ ഒരു യുവാവും വന്നടിഞ്ഞു. കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ കപ്പല്‍ തകരുക മാത്രമല്ല, അവന്റെ അച്ഛനുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. അച്ഛന്റെ തലയോട്ടിയെടുത്തുവച്ച് അന്ന് ആ ഇരുപതുകാരന്‍, ക്രിസ്റ്റഫര്‍ വാക്കര്‍, ഒരു പ്രതിജ്ഞയെടുത്തു; "കടല്‍ക്കൊള്ള, ക്രൂരതകള്‍, അന്യായം, അത്യാര്‍ത്തി എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനാണ് ഇനിയെന്റെ ജീവിതം. എന്റെ മക്കളും അവരുടെ അനന്തരതലമുറകളും എന്റെ വഴി പിന്‍തുടരും.' ആ ബാലനാണ് ഫാന്റം ഒന്നാമന്‍. കിറ്റ് വാക്കര്‍ എന്ന ക്രിസ്റ്റഫര്‍ വാക്കര്‍ എന്ന, ഫാന്റം ഒന്നാമന്‍.

phantom
ഫാന്റത്തിന്റെ ഒറിജിന്‍ സ്റ്റോറി. 1939 മെയ് 28ന് പ്രസിദ്ധീകരിച്ച സണ്ടേ സ്ട്രിപ്പില്‍ നിന്നും / Photo: Wikimedia Commons

താനെത്തിച്ചേര്‍ന്ന ബംഗല്ല എന്ന സാങ്കല്പിക ദേശത്തുള്ള എല്ലാ ഗോത്രവര്‍ഗ്ഗക്കാരുമായി സൗഹൃദത്തിലാ