Tuesday, 19 October 2021

Election and Realities


Text Formatted

ഇടതു മുന്നണി തുടര്‍ഭരണപക്ഷമാവുമ്പോള്‍ ആരാവും പ്രതിപക്ഷത്തെ ഇടതുപക്ഷം?

ഭരണം നിലനിര്‍ത്തുന്നതിനുള്ള അച്ചടക്കം മുഖ്യ അജന്‍ഡയാവുന്ന ഇടതുപക്ഷത്തിന്റെ ആവിര്‍ഭാവം സ്വാഭാവികമായും പ്രതിപക്ഷത്തെ ഇടതുപക്ഷം ആരാവുമെന്ന ചോദ്യം ഉയര്‍ത്തുന്നു.

Image Full Width
Image Caption
നവലിബറല്‍ നയങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് പ്രേരണയാകുന്ന തരത്തിലുള്ള നിരന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും അതിനെ രാഷ്ട്രീയ മുന്നേറ്റമായി പരിവര്‍ത്തനപ്പെടുത്താനും കഴിയുന്ന സംഘാടനങ്ങളൊന്നും പാര്‍ലമെന്ററി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന്​ ഉണ്ടായിട്ടില്ല.
Text Formatted

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു- ജനാധിപത്യ മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ആരാവും സംസ്ഥാനത്തെ ഇടതുപക്ഷ പ്രതിപക്ഷം?. ഇടതുപക്ഷം ഭരണകക്ഷിയാവുമ്പോള്‍ വലതുപക്ഷ നയങ്ങളുടെ വിശ്വസ്ത സേവകരായി മാറുന്ന പ്രക്രിയ കേരളത്തില്‍ മാത്രമല്ല ലോകമാകെ ദൃശ്യമായ സാഹചര്യത്തിലാണ് ഈയൊരു ചോദ്യത്തിന്റെ പ്രസക്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേരളത്തിലെ പരമ്പരാഗത ഇടതു-വലതു രാഷ്ട്രീയ നിലപാടുകളെ നിര്‍ണയിച്ചിരുന്ന ചാലകശക്തികളുടെ ഭ്രമണപഥങ്ങളില്‍ സംഭവിച്ച, സംഭവിക്കുന്ന പരിവര്‍ത്തനങ്ങളുടെ വിശകലനമാവും ഈ ചോദ്യത്തിനുളള ഉത്തരത്തെ നിര്‍ണയിക്കുക. 
ഐക്യകേരള രൂപീകരണത്തിനു ശേഷമുള്ള 1957-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയതും, രണ്ടു കൊല്ലത്തിനകം അതിനെ പിരിച്ചു വിട്ടതുമാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ വാസ്തുഘടനയെ തിട്ടപ്പെടുത്തിയതിന്റെ പ്രധാന പ്രേരണ. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാരിനെതിരെ അണിനിരന്ന യാഥാസ്ഥിതിക ശക്തികളുടെ രാഷ്ട്രീയമായ ഏകീകരണത്തിന്റെ ഫലമായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി.

രണ്ടു മുന്നണികള്‍ തമ്മിലുള്ള വേര്‍തിരിവിന്റെ പ്രധാന മാനദണ്ഡം വിവിധ കക്ഷികളുടെ ഉന്നത ശ്രേണിയിലുള്ള അധികാര കേന്ദ്രങ്ങള്‍ പ്രതിനിധാനം ചെയ്ത ഭിന്ന താല്‍പര്യങ്ങള്‍ മാത്രമായിരുന്നു. ഭിന്നതാല്‍പര്യങ്ങളുടെ പേരിലുള്ള ഈ വേര്‍തിരിവുകള്‍ പോലും മാഞ്ഞുപോകുന്ന പ്രക്രിയ പൂര്‍ണതയിലെത്തുന്നതാണ് പുതിയ നൂറ്റാണ്ടില്‍ ഇതുവരെ ദൃശ്യമായ രാഷ്ട്രീയചിത്രം.

ഭൂവുടമസ്ഥതയിലെ നാടുവാഴിത്തവും മറ്റുള്ള സ്വത്തുടമാ ബന്ധങ്ങളും, മൂലധനവും, അദ്ധ്വാനവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുമെല്ലാം പൂര്‍ണമായും ഉടച്ചുവാര്‍ക്കുകയും, പുനഃസംഘടിപ്പ