Wednesday, 29 March 2023

Election and Realities


Text Formatted

തെരെഞ്ഞെടുപ്പ് രാഷ്ട്രീയം ആശയപരമായി നിശ്ചലമാകുമ്പോൾ

ഇന്ന് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയോ നേതാവോ സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി ചർച്ചകളിൽ ഇടപെടുവാൻ തയ്യാറല്ല എന്ന യാഥാർഥ്യം എന്ന് തിരിച്ചറിയുന്നുവോ അപ്പോൾ ആരംഭിക്കുന്ന ഭയവും അസ്ഥിരതയുമാണ് ഇനി സാമൂഹിക മാറ്റത്തിലേക്ക് നമ്മെ നയിക്കുക

Image Full Width
Image Caption
2014-ൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനുമുന്നിൽ നടന്ന നില്‍പ്പുസമരത്തില്‍ നിന്ന് / Photo: Shafeeq Thamarassery
Text Formatted

"അയ്യപ്പന് ശരണം വിളിച്ച്​ കോന്നിയിൽ തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മോദിയും അസമിലെ സിൽക്കൂരിയിൽ ബരാം ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കനയ്യ കുമാറും തമ്മിൽ എന്താണ് വ്യത്യാസം?'

മുഖ്യധാരാ ഇടതുപക്ഷത്തോട് അനുഭാവമുള്ള ഒരു സുഹൃത്തിനോട് അടുത്തിടെ ഇങ്ങനെ ചോദിക്കുകയുണ്ടായി. "പ്രായോഗിക രാഷ്ട്രീയത്തിൽ അധികാരം നേടിയെടുക്കാൻ ചിലപ്പോൾ വിശ്വാസവും പ്രചാരണ ആയുധമാവും' എന്ന് സഖാവ് പറഞ്ഞു. കുറച്ചുനേരത്തെ മൗനത്തിനുശേഷം പിന്നീടങ്ങോട്ട് സഖാവിനും സംശയമായി. എന്താണ് ഇടതുപക്ഷം ചെയ്യുന്നത്? ഇപ്പൊൾ ഇടതും വലതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കേരളത്തിൽ "വിപ്ലവം' എന്നുകേട്ടാൽ രക്തം തിളയ്ക്കു​ന്ന, "മൂലധനം' കഷ്ടപ്പെട്ട് വായിക്കുവാൻ ശ്രമിച്ച, ചെ ഗുവേരയുടെ ചിത്രങ്ങൾ വരച്ചും, മൊബൈൽ ഫോണിന്റെ വാൾപേപ്പറായും കൊണ്ട് നടക്കുന്ന മുഖ്യധാരാ ഇടതുപക്ഷ ധാരയുടെ അണിയാണ് എന്റെ സുഹൃത്ത്.

മൂന്ന് മുന്നണികളും വിശ്വാസസംരക്ഷണം എന്നത് തങ്ങളുടെ രാഷ്ട്രീയ അധികാരം നേടുന്നതിനുള്ള ഉപാധിയായി ഇന്ന് കാണുന്നു. എത്ര വേഗത്തിലാണ് ഹിന്ദുത്വ ശക്തികളുടെ ആശയപരമായ ചട്ടക്കൂടിലേക്ക് മറ്റെല്ലാ പാർട്ടികളും വന്നു ചേർന്നത്​ എന്നതും ശ്രദ്ധിക്കുക

ഇടതുപക്ഷമെന്നാൽ വളരെ പുരോഗമനപരമായ എന്തോ ഒന്നാണ് എന്ന വിശ്വാസം ആഴത്തിൽ ഉറപ്പിച്ച അത്തരം ധാരാളം യുവാക്കളെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും യൂണിവേഴ്സിറ്റികളിൽ കാണാം. ഇന്ത്യയിൽ വളർന്നു വരുന്ന വർഗീയ ശക്തികൾക്കെതിരെ നിൽക്കാൻ എന്തുകൊണ്ടും കെൽപ്പുള്ളത്​കേരളത്തിൽ അധികാരം നിലനിർത്തുന്ന മുഖ്യധാരാ ഇടതുപക്ഷമാണ് എന്ന വിശ്വാസം നിലനിർത്തുന്ന യുവാക്കൾ. ആ വിശ്വാസം നിലനിർത്തുക എന്ന ബാധ്യതയാണ് "തുടർഭരണം' കൊണ്ട് ഉദ്ദേശിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും. എന്നാൽ എത്രത്തോളും ഈ ഇടതുപക്ഷ പ്രതിരോധം ശക്