Wednesday, 20 October 2021

Salute, Dear Teacher


Text Formatted

ബിന്ദുവിൽനിന്ന്​ ബിന്ദുവിലേക്കൊരു...

ഇപ്പോൾ എനിക്ക് മനഃസ്​താപമുണ്ട്. എന്തുകൊണ്ടാണ് ഞങ്ങളുടെ ഗെറ്റ് റ്റുഗദറുകളിൽ ട്യൂട്ടോറിയൽ അധ്യാപകർ ക്ഷണിക്കപ്പെടാതിരുന്നത്?

Image Full Width
Image Caption
Representative image / Photo : flickr
Text Formatted

ള്ളം പറയാൻ അറിയാത്ത അധ്യാപകരാണ് ഗണിതാധ്യാപകർ. അവർക്ക് ഹിസ്റ്ററി പഠിപ്പിക്കുന്നവരെപ്പോലെയോ ജിയോഗ്രഫി പഠിപ്പിക്കുന്നവരെപ്പോലെയോ, മറ്റു ശാസ്ത്രശാഖകൾ പഠിപ്പിക്കുന്നവരെപ്പോലെ സത്യങ്ങളോടൊപ്പം അനുമാനങ്ങളും അർദ്ധസത്യങ്ങളും പഠിപ്പിക്കാൻ പറ്റില്ലല്ലോ. സാമൂഹ്യശാസ്ത്രം പോലെയുള്ള ശാസ്ത്രങ്ങൾ സാമൂഹ്യസമ്മർദ്ദങ്ങൾക്ക് വശംവദമാകുന്നതായും കണ്ടുവരുന്നു. അത് ഓരോ ദേശത്തും ഓരോ കാലത്തും ഓരോന്നായി മാറുന്നു. എന്നാൽ കണക്ക് മറ്റു വിഷയങ്ങളെപ്പോലെയേ അല്ല. ചാക്കോ മാഷ് പറഞ്ഞതുപോലെ ഭൂഗോളത്തിന്റെ സ്പന്ദനം പോലും കണക്കുകളാൽ ബന്ധിതമാണ്. ഏത് ഗവണ്മെന്റ് ഏതൊക്കെ ടെക്സ്റ്റ് ബുക്കുകൾ തിരുത്തിയാലും ഗണിതശാസ്ത്ര പുസ്തകം തിരുത്താൻ സാധ്യമല്ല. സർവാംഗീകൃതമായ അതിന്റെ സിദ്ധാന്തങ്ങൾ ഏത് പ്രൊപഗണ്ടാ ഗവണ്മെന്റിനേയും വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളും. അത് ലോകത്തെല്ലാവരോടും ഒരേ ഭാഷ സംസാരിക്കുകയും ഒരേ രീതിയിൽ വർത്തിക്കുകയും ചെയ്യുന്നു. 

ഗണിതാധ്യാപകരെ ഇഷ്ടപ്പെടാൻ മേൽ പറഞ്ഞ കാര്യങ്ങൾ മാത്രം കണക്കിലെടുത്താൽ മതി. പക്ഷേ കുറേ അധികം കുട്ടികൾക്കെങ്കിലും അവരെ ഇഷ്ടമല്ല. അത്തരം കുട്ടികൾ യാഥാർഥ്യങ്ങളോടൊപ്പം അല്പം ഫിക്ഷനും ഇഷ്ടപ്പെടുന്നവരായതുകൊണ്ടാവാം. നഗ്നമായ സത്യങ്ങൾക്ക് അധികമാരെയും ആകർഷിക്കാൻ പറ്റില്ലല്ലോ. അവ വിരസവും വരണ്ടതുമാണ്. അതുകൊണ്ടാണ് സത്യം പറയേണ്ടിവരുമ്പോൾ എഴുത്തുകാർ ഫിക്ഷനെ കൂട്ടുപിടിക്കുന്നത്. അവർ എഴുതുന്ന വലിയ കള്ളങ്ങൾ പിന്നീട് പരമസത്യമായി മാറുന്നു. അല്പം ക്ഷമയോടെ കണക്കിനെ നിരീക്ഷിക്കുന്ന കുട്ടികൾക്ക് അതിലും ഫിക്ഷൻ കണ്ടെത്താനാവും. ഒരു ശരാശരി ഫിക്ഷനാസ്വാദകനെ ആകർഷിക്കാൻ പോന്ന രീതിയിൽ കണക്കിലും ഫിക്ഷൻ അടങ്ങിയിട്ടുണ്ടെന്നു വേണം പറയാൻ. ഉദാഹരണം, രാജുവിന്റെ കയ്യിൽ 0 മാങ്ങയുണ്ട്. അതിൽ നിന്ന് 5 മാങ്ങകൾ ഫാത്തിമയ്ക്ക് കൊടുത്താൽ രാജുവിന്റെ കയ്യിൽ എത്ര മാങ്ങകൾ ബാക്കിയുണ്ട്? ഉത്തരം ഇങ്ങനെ: 0-5 = -5. രാജുവിന്റെ കയ്യിലുള്ള മാങ്ങകളുടെ എണ്ണം -5. Wow! എന്തൊരുത്തരം!

ഭൂപ്രമാണിമാരുടെ മക്കളും അവിടെ തേങ്ങയിടുന്നവരുടെ മക്കളും ഒരേ ക്ലാസിലിരിക്കുകയും ഒരേ മൈതാനത്ത് കളിക്കുകയും ചെയ്തു.