Tuesday, 28 March 2023

Election and Realities


Text Formatted

ഈ തിരഞ്ഞെടുപ്പും ഈ എഴുത്തുകാരും

എഴുപതുകളിലെ നക്‌സല്‍ ഉന്മൂലനത്തെ താന്‍ എതിര്‍ത്തു എന്ന് എഴുതും പറയും, എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വക വരുത്തിയ പാര്‍ട്ടിക്കു വേണ്ടി വോട്ട് ചോദിക്കാന്‍ ഒരു മടിയും കാണില്ല. അതാണ് നമ്മുടെ എഴുത്തുകാരുടെ റീഡേഴ്സ് ബാങ്കിന്റെ കളി.

Image Full Width
Image Caption
എന്‍.പി നിസ, കെ.ആർ. മീര, ബെന്യാമിന്‍, സുസ്മേഷ് ചന്ദ്രോത്ത് എന്നിവർ തൃത്താലയിലെ എല്‍.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷിനു വേണ്ടി പ്രചാരണത്തിനെത്തിയപ്പോള്‍
Text Formatted

ഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ ഏക പാര്‍ട്ടി അധീശത്വത്തിന്റെ ആഖ്യാനമാക്കാന്‍ ആര്‍.എസ്.എസിന് കഴിയുകയായിരുന്നു, ഹിന്ദുത്വരാഷ്ട്രീയമായിരുന്നു അതിനവര്‍ കണ്ടെത്തിയത്, പ്രത്യയശാസ്ത്രപരമായി അവര്‍ക്ക് അത് എളുപ്പവുമായിരുന്നു. എന്നാല്‍, ജനാധിപത്യത്തിന്റെ ഈ ആര്‍.എസ്.എസ് നരേറ്റിവീലേക്ക് തങ്ങളുടെ രാഷ്ട്രീയത്തെയും ഇറക്കി നിര്‍ത്തി കളിക്കുക എന്ന ഏറ്റവും അപകടകരമായ ഒരു നിലപാട് ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികള്‍, സി.പി.എമ്മും കോണ്‍ഗ്രസും സ്വീകരിച്ചു എന്നത് കാണാതിരുന്നൂകൂടാ. ഇതില്‍ ഏറ്റവും പ്രകടവും നിന്ദ്യവുമായ "അടവുകള്‍' എടുത്തത് സി.പി.എം ആയിരുന്നു. ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ജനാധിപത്യ അപചയത്തെ തങ്ങളുടെയും തങ്ങളുടെ പാര്‍ട്ടിയുടെയും സമ്പത്തിനും അധികാരത്തിനും വേണ്ടി ഉപയോഗിക്കാന്‍ യാതൊരു മടിയും ഈ കക്ഷിക്ക് ഉണ്ടായില്ല എന്നത് ഖേദകരമാവുന്നതിനും ഒപ്പം ഈ നരേറ്റിവിനൊപ്പം ഒരു വലിയ പങ്ക് എഴുത്തുകാരും കേരളത്തിലുണ്ടായി എന്നത് ഭീതി തരുന്നതാണ്. 

ഇതിനുമുമ്പ്, പലപ്പോഴായി ഞാന്‍ എഴുതിയതുതന്നെയാണ് ഇതിനൊരു കാരണം : കേരളത്തിന്റെ ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ അധികവും അധിക കാലവും ചുറ്റിത്തിരിയുന്നത്  "ഏക പാര്‍ട്ടി സ്വേച്ഛാധിപത്യ'ത്തിന്റെ വഴിയിലാണ് - കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാര വിചാരങ്ങള്‍ക്കകത്താണ് നമ്മുടെ എല്ലാ രാഷ്ട്രീയ നീക്കങ്ങളും ഒടുവില്‍ വിലയം പ്രാപിക്കുക. ഇതിനെതിരെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ജനാധിപത്യത്തിന്റെ തുറന്നതും സംവാദാത്മകവുമായ ഒരു രീതി ആവിഷ്‌ക്കരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനും കഴിഞ്ഞില്ല. എന്നല്ല, നമ്മുടെ ""അതിര്‍- രാഷ്ട്രീയ'' പ്രവര്‍ത്തനങ്ങള്‍ പോലും ഈ ലെനിനിസ്റ്റ് അധികാര രാഷ്ട്രീയത്തിന്റെ ഉറവകള്‍ ഉപേക്ഷിച്ചതുമില്ല. അഥവാ, ജനാധിപത്യ പരീക്ഷണങ്ങള്‍ ഏറ്റവും കുറഞ്ഞ തോതില്‍ നടന്ന/നടക്കുന്ന ഒരു ഇന്ത്യന്‍