Tuesday, 19 October 2021

Covid-19


Text Formatted

ഇനി വീണ്ടെടുക്കാം; മാസ്‌കുകള്‍ക്ക് പിന്നിലെ മാനവിക മുഖം 

കൊറോണ വൈറസിന് ജാതി, മത, രാഷ്ട്രീയ പക്ഷപാതങ്ങളില്ല. എന്നാല്‍, രാഷ്ട്രീയമായി പരിശോധിക്കുമ്പോള്‍ വൈറസിന്റെ ശരിയായ ഇരകൾ ഏറ്റവും താഴെയുള്ള ശ്രേണിയിലുള്ളവരാണ്​; ഏപ്രിൽ ഏഴിന്​ ആചരിക്കുന്ന ലോകാരോഗ്യദിനം മുൻനിർത്തി ഒരാലോചന

Image Full Width
Image Caption
യു.എസിലെ ആരോഗ്യരംഗം വംശീയവിദ്വേഷത്തെ ഗൗരവമായെടുക്കണം എന്നാവശ്യപ്പെട്ട് ഒറിഗണ്‍ ഹെല്‍ത്ത് & സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം. വികസിത, വികസ്വര രാജ്യങ്ങളിലെ സാമൂഹിക ശ്രേണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ തീവ്രത തുറന്നു കാട്ടാന്‍ കോവിഡ്-19 കാരണമായി / Photo: OHSU, Kristyna Wentz-Graff
Text Formatted

വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ മനുഷ്യര്‍ പരസ്പരം ഇടപെടുമ്പോള്‍ വായും മൂക്കും മറയ്ക്കുന്ന മാസ്‌ക്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയ ലോകാരോഗ്യ സംഘടന തന്നെ, ഇനിയങ്ങോട്ട് ആരോഗ്യം വീണ്ടെടുക്കാന്‍ ആളുകളോട് മനുഷ്യമുഖം വീണ്ടെടുക്കാന്‍ ആഹ്വാനം നല്‍കുകയാണ്. Building a fairer, Healthier World- നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകം സൃഷ്ടിക്കുക, എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം. നമ്മള്‍ ജീവിക്കുന്ന വര്‍ത്തമാന ലോകം അസുന്തലനങ്ങളുടേതാണെന്ന് കോവിഡ് കൂടുതല്‍ വെളിവാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ ചിലര്‍ക്കുമാത്രം ആരോഗ്യത്തോടെ നിലനില്‍ക്കാനാകുന്നതും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതും അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ജനിച്ചതും, വളര്‍ന്നതും, ജീവിച്ചതും, തൊഴില്‍ ചെയ്യുന്നതും നല്ല സാഹചര്യങ്ങളിലായതുകൊണ്ടാണ്.

 ഇതേസമയം, ലോകത്ത് എവിടെയായിരുന്നാലും, മറ്റൊരു കൂട്ടം മനുഷ്യര്‍ ചുരുങ്ങിയ വരുമാനത്തില്‍ പാര്‍പ്പിട-തൊഴില്‍ സൗകര്യങ്ങളും വിദ്യാഭ്യാസവും ലഭിക്കാതെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വിഷമിക്കുന്നുണ്ട്. ഇവര്‍ തന്നെയാണ് ശുദ്ധമായ കുടിവെള്ളമോ ഭക്ഷ്യ സുരക്ഷയോ ആവശ്യമായ ആരോഗ്യ സേവനങ്ങളോ ലഭ്യമാകാതെ വിഷമിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഇവര്‍ക്കിടയില്‍ തടയാവുന്ന രോഗങ്ങള്‍ പടര്‍ത്തുന്നു, അകാല മരണത്തിലേക്ക് തള്ളിവിടുന്നു, തോരാത്ത കഷ്ടപ്പാടുകളുണ്ടാക്കുന്നു. ഇവയൊക്കെ ലോകത്താകെയുള്ള മനുഷ്യരുടെ സാമൂഹിക സ്ഥിതിയെയും സാമ്പത്തികാവസ്ഥകളെയും ദോഷകരമായി ബാധിക്കുന്നതുമാണ്. സമ്പത്തും അധികാരവും സാമൂഹ്യ പദവികളും പോലുള്ള