Wednesday, 29 March 2023

Election and Realities


Text Formatted

അസ്ഥിരതയിലാണ് പ്രതീക്ഷ, സ്ഥിരതയിലല്ല

തെരഞ്ഞെടുപ്പിലൂടെ ഒരാള്‍ക്ക് സര്‍വാധിപതിയോ ഏകാധിപതിയോ ആകാനുള്ള സൗകര്യം ജനാധിപത്യം നല്‍കുന്നു.

Image Full Width
Image Caption
മഹാത്​മാഗാന്ധി, ഡോ. ബി.ആർ. അംബേദ്​കർ, ജവഹർലാൽ നെഹ്​റു
Text Formatted

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, തെരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് മൗലികമായ ചില ആലോചനകള്‍ നടത്തേണ്ടതുണ്ട്. അതിന്റെ ആമുഖമായി, ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയുടെ പരിണാമം ഹ്രസ്വമായി പരിശോധിക്കണം, ചരിത്രപരിപ്രേക്ഷ്യത്തില്‍ തന്നെ.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ സമൂലമായ രാഷ്ട്രീയ പരിണാമപ്രക്രിയക്ക് വിധേയമായിട്ടുണ്ട്. ഘടനാപരമായ മാറ്റങ്ങളാണത്. അതിന്റെ തുടക്കം മൂന്ന് വ്യക്തികളില്‍നിന്നാണ്: ഗാന്ധി, അംബേദ്കര്‍, നെഹ്‌റു.
ഈ മൂന്നുപേരും ഏതെങ്കിലുമൊരു ജാതിയുടെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ചിന്തിച്ചത്, അവര്‍ സാര്‍വലൗകികമായ മൂല്യങ്ങളെക്കുറിച്ചാണ് ചിന്തിച്ചത്. ഇന്ത്യയെ ഒറ്റക്കല്ല, സമഗ്രമായാണ് കണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കളുടെ കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇക്കാര്യം ഊന്നിപ്പറയേണ്ട ആവശ്യമുണ്ട്. ഉദാഹരണത്തിന്, ഒരു പ്രത്യേക മണ്ഡലത്തോട് അവര്‍ ആഭിമുഖ്യം കാണിക്കുന്നു. ഇത് അവരിലെ പഞ്ചായത്തുമനസ്സിന്റെ പ്രതിഫലനമാണ്. ഇങ്ങനെ ജയിച്ചുവരുന്നവര്‍ അധികാരത്തിലെത്തിയാലും ലോക്കലിസവും റീജ്യണലിസവും പരോക്കിയലിസവുമാണ് പ്രമോട്ടുചെയ്യുക. 

രാഷ്ട്രീയവും ഭരണപരവുമായ അസ്ഥിരതയാണ് ജനാധിപത്യവ്യവസ്ഥയെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കിയത്. അവര്‍ പ്രതീക്ഷയര്‍പ്പിച്ചത് അസ്ഥിരതയിലായിരുന്നു, സ്ഥിരതയിലല്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ശ്രദ്ധിക്കപ്പെട്ട മൂന്ന് കാര്യങ്ങളുണ്ടായിരുന്നു- ജനാധിപത്യം, വികസനം, മനുഷ്യാവകാശം. ഇവ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. അന്ന് ലോകത്തെ മൊത്തം സ്വാധീനിച്ച മൂന്ന് ആശയങ്ങളായിരുന്നു ഇവ. അങ്ങനെയൊരു തലത്തിലാണ് നമ്മള്‍ തുടങ്ങുന്നത്. പിന്നീട് സംഭവിച്ചത് ചരിത്രപരിപ്രേഷ്യത്തില്‍  നോക്കിക്കാണാം. രണ്ടുമൂന്നു കാര്യങ്ങള്‍ സംഭവിച്ചു: ഒന്ന്, ഇന്ത്യയുടെ രാഷ്ട്രീയം ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമായി. രണ്ട്, രാഷ്ട്രീയവും ഭരണപരവുമായ അസ്ഥിരതയാണ് ജനാധിപത്യവ്യവസ്ഥയെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കിയത്. അവര്‍ പ്രതീക്ഷയര്‍പ്പിച്ചത് അസ്ഥിരതയിലായിരുന്നു, സ്ഥിരതയിലല്ല.
മൂന്ന്, ഇന്ത്യന്‍ രാഷ്ട്രീയം എന്നും മുന്നോട്ടുപോയിട്