Wednesday, 29 March 2023

കഥ


Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

കൈപ്പല രഹസ്യം

Text Formatted

""ജോഷേട്ടാ, വിവാഹത്തിന് മുമ്പ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ മാസ്റ്റര്‍ബേഷന്‍ ചെയ്തത് ഇടതുകൈ കൊണ്ടായിരുന്നോ?''
അരുണിമയുടെ ചോദ്യം കേട്ടപ്പോള്‍, ഇറക്കിക്കൊണ്ടിരുന്ന ദോശയും ചമ്മന്തിയും പെട്ടെന്ന് നെഞ്ചില്‍ കെട്ടി ജോഷന് എക്കിട്ടം വന്നു. വലതുകൈകൊണ്ട് മൂര്‍ദ്ധാവില്‍ നാലടിയടിച്ച ശേഷം അവന്‍ വെള്ളമെടുത്ത് മൊടമൊടാന്ന് കുടിച്ചു.
""നിന്നോടാര് പറഞ്ഞു ഇത്?'' വെള്ളംകുടിച്ച ശേഷം തൊണ്ട നേരെയാക്കി ജോഷന്‍ പുരികമുയര്‍ത്തി.

അരുണിമ ചിരിച്ചു.""എന്തായാലും നിങ്ങളല്ലാന്ന് ഉറപ്പാണല്ലോ. നിങ്ങളങ്ങനെ ഒന്നും തുറന്നു പറയാറില്ലല്ലോ പൊതുവേ.. പക്ഷേ ഞാനറിഞ്ഞു. ആണോ അല്ലയോ.. അതുപറ.''
""അതെ..'' ഒടുവില്‍ ജോഷന് സമ്മതിക്കേണ്ടി വന്നു.

അതോടെ കല്യാണത്തിന് ശേഷം ആദ്യമായി, അതും രാവിലത്തെ ചായക്കൊപ്പം അവന് പഴയകാല സ്വയംഭോഗാനുഭവവും കൂടി ചവച്ചരക്കേണ്ടി വന്നു.
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് തുടങ്ങിയത്. ആദ്യം വലതുകൈകൊണ്ടായിരുന്നു. പിന്നീടാണ് മാറ്റിപ്പിടിച്ചത്. അതിന് കൃത്യമായ കാരണവുമുണ്ട്. അന്നത്തെ വൈകുന്നേര സൗഹൃദക്കൂട്ടത്തിലേക്ക് പതിവായി സെക്സ് പറയാനെത്തുന്ന ഒരാളുണ്ടായിരുന്നു, മേലേക്കണ്ടി വിജുമോന്‍. അവനാണ് ഒരിക്കല്‍ വലതുകൈകൊണ്ട് ചെയ്യരുതെന്ന ഉപദേശം പാടവരമ്പില്‍ കാലും തൂക്കിയിട്ടിരിക്കുമ്പോള്‍ എല്ലാവര്‍ക്കുമായി പങ്കുവെച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ ലിംഗം വലതു ഭാഗത്തേക്ക് ചെരിയുമെന്നും അത്തരത്തിലുള്ളവര്‍ക്ക് ഭാവിയില്‍ പങ്കാളിയെ സംതൃപ്തി പെടുത്താനുള്ള സാധ്യത തുലോം കുറവായിരിക്കുമെന്നും അവനാണ് പ്രഖ്യാപിച്ചത്. ഇടതുഭാഗത്തേക്കായിരിക്കണമത്രേ ചെരിവ്!

തവളക്കരച്ചിലുകളുടെ പശ്ചാത്തലത്തില്‍ എല്ലാവരും കൂടി ആധി പിടിച്ച് അവനെ നോക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. അതൊക്കെ ശുദ്ധ അസംബന്ധമായിരുന്നുവെന്നത് പിന്നീട് കാലം കുറേ കഴിഞ്ഞിട്ടാണ് മനസ്സിലായത്. ഇപ്പോഴും കൂടിയിരിക്കുമ്പോള്‍ ആ കഥ പറഞ്ഞ് എല്ലാവരും പരസ്പരം ചിരിക്കാറുമുണ്ട്. പറഞ്ഞിട്ടെന്താ അവന്റെയാ വര്‍ത്തമാനം കൊണ്ട് അന്നുമുതല്‍ എല്ലാവരും ഒറ്റയടിക്ക് ഇടങ്കയ്യന്മാരായി ഓണ്‍ ഡ്രൈവുകളും ഓഫ് ഡ്രൈവുകളും ചെയ്ത് ജീവിതമങ്ങോട്ട് ആര്‍മാദിച്ചു.

""നീയെന്താ ഇന്നിങ്ങനെ ചോദിക്കാന്‍?'' ഓഫീസിലേക്ക് ഇറങ്ങാന്‍ നേരം ജോഷന്‍