Saturday, 27 November 2021

നോവല്‍


Text Formatted
Katturkadavu-Title.png
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

മൂന്ന്: ഹെർബര്‍ട്ട് സ്‌പെന്‍സര്‍ ഫാം

ത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്തനായ ഇംഗ്ലീഷ് ഫിലോസഫറാണ് ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍. അദ്ദേഹത്തിന്റെ നാമത്തില്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലക്കടുത്ത് പാട്ടമാളി എന്ന ഗ്രാമത്തില്‍ ഒരു ഫാം ഉണ്ട്. രണ്ട് വൃദ്ധന്മാര്‍ ചേര്‍ന്നാണ് അതു തുടങ്ങിയത്. ഫാദര്‍ തെനാദിയറും ക്ലെമൻറ്​ പീറ്ററും. പ്രധാനി ഫാദര്‍ തെനാദിയര്‍ തന്നെ. സദാ നിശ്ശബ്ദനായ ക്ലെമന്റ് പീറ്റര്‍ വെറുമൊരു അനുയായി മാത്രം. ജീവിതത്തില്‍ ഇനിയുള്ള കാലം എവിടെയെങ്കിലും കൊത്തിക്കിളച്ചു ജീവിക്കണമെന്നു മാത്രമേ അദ്ദേഹം ആഗ്രഹിക്കുന്നുള്ളു. 

പിന്നീട് രണ്ടുപേര്‍ കൂടി രണ്ടുകാലത്തായി അവിടെ എത്തിച്ചേര്‍ന്നു. നിത്യസഞ്ചാരിയായ ഒരു മെഹമൂദും ഇരുമ്പുപണിക്കാരനായ ഒരു ജോസഫും. മെഹമൂദ് താരതമ്യേന യുവാവാണ്. വല്ലപ്പോഴും മാത്രമേ ഫാമില്‍ ഉണ്ടാവുകയുള്ളൂ. അവരെ അവിടത്തെ അന്തേവാസികള്‍ എന്നോ അഭയാര്‍ത്ഥികള്‍ എന്നോ പറയാം. പിന്നെ അവിടെയുള്ള മനുഷ്യജീവികള്‍ തെനാദിയരുടെ രണ്ടു പരിചാരകരും അവര്‍ പരിചരിക്കുന്ന അഞ്ച് ഉന്മാദികളുമാണ്. ആരാണ് പരിചാരകര്‍ ആരാണ് ഉന്മാദികള്‍ എന്നു തിരിച്ചറിയാനാവുകയില്ല. എല്ലാവര്‍ക്കും കറുപ്പ് നിറത്തിലുള്ള ളോഹ പോലത്തെ ഒറ്റയുടുപ്പാണ്. തെനാദിയരുടെ വേഷവും കറുപ്പുടുപ്പു തന്നെ. സഭാവസ്ത്രം ഉപേക്ഷിച്ചതിനു ശേഷം അദ്ദേഹം രൂപകല്‍പ്പന ചെയ്തുണ്ടാക്കിയതാണ് അത്. 

മനുഷ്യരല്ലാത്ത നിരവധി ജീവികളുണ്ട്. പലയിനം കോഴികള്‍. ശബ്ദമുണ്ടാക്കുകയും മനുഷ്യരെ ആക്രമിക്കാനൊരുമ്പെടുകയും ചെയ്യുന്ന കള്‍ക്കം എന്ന പക്ഷി. യജമാനനെ അനുസരിച്ചു ശീലമില്ലാത്ത കുറേ നായ്ക്കള്‍. രാത്രിവാസത്തിനു ചേക്കേറുന്ന പക്ഷികള്‍. മെഹമൂദിന്റെ മുളങ്കുടിലിലാണ് നായ്ക്കളും പക്ഷികളും പാര്‍ക്കുന്നത്. മെഹമൂദ് വരുന്ന ദിവസങ്ങളില്‍ കുറഞ്ഞൊരു അസ്വസ്ഥതയോടെ അദ്ദേഹത്തെ അവര്‍ സഹിക്കും.

കാട്ടൂര്‍ക്കടവിലെ ചെറുപുഷ്പം മിഷന്‍ ആശുപത്രിയില്‍ തന്റെ അമ്മയുടെ രോഗശയ്യയില്‍ നിന്നുള്ള ദിമിത്രിയുടെ പലായനം അവസാനിച്ചത് ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ ഫാമിലാണ്. രണ്ടു ദിവസങ്ങള്‍ നീണ്ടു ആ യാത്ര. ഒരു പുലര