Saturday, 27 November 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 20

പാലക്കാടന്‍ കാറ്റ് പിടിച്ച പാടങ്ങള്‍

ഹെല്‍ത്ത് പ്രൊഫഷണല്‍ എന്ന നിലക്കും ഫെമിനിസ്റ്റ് എന്ന നിലക്കും എന്റെ സ്വത്വം നെടുകെ പിളര്‍ന്നിരുന്നു.

Image Full Width
Image Caption
മൈത്രേയന്‍, ദേവീ പ്രസാദ് ചതോപാദ്ധ്യായ, പി. ഗോവിന്ദപ്പിള്ള, മാധവന്‍ എന്നിവര്‍ പുസ്തക പ്രസാധക സംഘത്തിനുവേണ്ടി ദേവീ പ്രസാദിന്റെ പുസ്തകങ്ങളുടെ കോപ്പീറൈറ്റ് വാങ്ങാന്‍ കല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍.
Text Formatted

രുവശത്തുമുള്ള പാടങ്ങള്‍ക്കിടയില്‍ നെടുകെ കിടക്കുന്ന ഷൊര്‍ണൂര്‍ റോഡിന്റെ ഇടതു വശത്തായിരുന്നു തൃശൂരിലെ കോലഴി വീട്. ഞാന്‍ താമസിച്ചതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീട്. ഏറ്റവും ഇഷ്ടപ്പെടാന്‍ കാരണം ഇരുവശത്തുമുള്ള പാടവും, അതില്‍ പടര്‍ന്നു പിടിക്കുന്ന തീക്ഷ്ണമായ കാറ്റും ആയിരുന്നു. വീടിന്റെ നടുവിലത്തെ ഹാളിന്റെ രണ്ട് വശത്തുമുള്ള വാതിലുകള്‍ തുറന്നിട്ടാല്‍ അതിന്റെ തീക്ഷ്ണതയുടെ സുഖം മുഴുവന്‍ അനുഭവിക്കാം. പാലക്കാടന്‍ ചുരത്തിലൂടെ എത്തുന്ന കാറ്റാണതെന്ന് എല്ലാവരും പറഞ്ഞു. രതിമൂര്‍ച്ഛക്ക് എനിക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ജനലിലൂടെ ആരോ എനിക്ക് പൂച്ചെണ്ടുകള്‍ കൊണ്ട് വീശി തന്നു. കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് എന്റെ വിഭ്രാന്തി ആണെന്നാണ്. മനുഷ്യര്‍ക്കുള്ള ഭാവഭേദങ്ങളെല്ലാം കാറ്റിനുമുണ്ടെന്നാണ് എന്റെ അനുഭവം. ഒപ്പം സഞ്ചരിച്ച് കൊണ്ടത് ദേശങ്ങളേയും സമയങ്ങളേയും തൊട്ടുണര്‍ത്തുകയും ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്യും. ഇളം ചൂടുള്ളതോ ഈറനണിഞ്ഞതോ ആയ കുഞ്ഞിക്കാറ്റു മുതല്‍ ചുഴലിയും കൊടുങ്കാറ്റും വരെയുള്ള ആയിരം ഭാവമാറ്റങ്ങള്‍ അത് നമുക്കായി പകര്‍ന്നാടുന്നു. ശ്രദ്ധിച്ചാല്‍ അതിന്റെ മണങ്ങളും രുചികളും കൂടി തിരിച്ചറിയാം. ദിവസവും പുതുമകള്‍ തേടിയിറങ്ങുന്ന എന്റെ മതിഭ്രമവുമാകാം.

അന്ന് ഞാന്‍ ഒറ്റക്ക് ഹോട്ടലില്‍ കയറി പൊറോട്ടയും മറ്റും കഴിക്കുന്നത് കണ്ട് അവിടുത്തെ യുവാക്കള്‍ അതിശയപ്പെട്ടു എന്ന് അടുത്തിടെ അവിടെയുള്ള ഒരു സുഹൃത്ത് പറഞ്ഞു. തിരുവനന്തപുരത്ത് പക്ഷെ, ആരും അങ്ങനെ നോക്കില്ല. അത് കൊണ്ടാവണം ഞാന്‍ അവിടുത്തെ നാഗരികനന്മ ഇഷ്ടപ്പെട്ടത്.

തിരുവനന്തപുരത്ത് ഹൗസ്‌ സര്‍ജന്‍സി കഴിഞ്ഞ സമയത്താണ് ഞങ്ങള്‍  കോലഴിയിലേക്ക് താമസം മാറ്റുന്നത്. തൃശൂരിലേക്ക് സാധനങ്ങള്‍ കയറ്റിയ ഒരു മിനി ലോറി ത