Saturday, 27 November 2021

Film Studies


Text Formatted

തൂക്കുകയറില്‍നിന്ന് മുഹമ്മദ് റസുലോഫ് വീണ്ടെടുത്ത സിനിമകള്‍

ലോകം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ദേര്‍ ഈസ് നോ ഈവിള്‍ ഇറാന്‍ സിനിമയിലെ ചെറുത്തുനില്‍പ്പിന്റെ ഏറ്റവും പുതിയ കാഴ്ചയാണ്. സംവിധായകന്‍ മുഹമ്മദ് റസുലോഫ് ഇപ്പോള്‍ ജയിലിലാണ്. ഇറാനിയന്‍ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും സര്‍ക്കാര്‍ നരേറ്റീവുകള്‍ പിന്തുടരാന്‍ വിസമ്മതിക്കുന്ന കലാകാരന് നല്‍കുന്ന ശിക്ഷ കൂടിയാണ് റസുലോഫ് അനുഭവിക്കുന്നത് 

Image Full Width
Image Caption
2020 ബർലിൻ അന്താരാഷ്ട്ര മേളയുടെ വിന്നേഴ്‌സ് പ്രസ് കോണ്‍ഫറന്‍സില്‍ ഇറാൻ സംവിധായകൻ മുഹമ്മദ് റസുലോഫ് വീഡിയോ ചാറ്റിലൂടെ സംസാരിക്കുന്നു. മകളും നടിയുമായ ബറാന്‍ റസുലോഫാണ് അദ്ദേഹത്തിനുവേണ്ടി പുരസ്‌കാരം സ്വീകരിച്ചത്. Photo: Wikimedia Commons
Text Formatted

 We have to pay a price, and every person will pay some price. 
മുഹമ്മദ് റസുലോഫ്

2020 ഫെബ്രുവരി 29, ബര്‍ലിന്‍. 
ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ പുരസ്‌കാരവിതരണ ചടങ്ങ് നടക്കുന്ന പ്രൗഢമായ വേദി. മേളയില്‍ മികച്ച ചിത്രത്തിന് ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടിയ ഇറാന്‍ ചിത്രം ദേര്‍ ഈസ് നോ ഈവിളിന്റെ (There is no Evil) സംവിധായകന്‍ മുഹമ്മദ് റസുലോഫ് (Mohammad Rasoulof) പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയില്ല. ഇറാന്‍ ഭരണകൂടം അദ്ദേഹത്തിന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും രാജ്യത്തുനിന്ന് പുറത്തുപോകുന്നത് വിലക്കുകയും ചെയ്തിരുന്നു. പകരം അദ്ദേഹത്തിന്റെ മകളും ചിത്രത്തിലെ നടിയുമായ ബറാന്‍ റസുലോഫ് മേളയിലെ ഏറ്റവും ഉന്നതമായ പുരസ്‌കാരം സ്വീകരിച്ച് ഇങ്ങനെ പറഞ്ഞു: ""പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്, എന്നാല്‍ ഇത് സ്വീകരിക്കാന്‍ സംവിധായകന് ഇവിടെ വരാന്‍ കഴിയാത്തതില്‍ ദുഃഖവുമുണ്ട്. ഇത് അദ്ദേഹത്തിനുള്ളതാണ്.'' പുരസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് അവര്‍ സദസ്യരെ അഭിവാദ്യം ചെയ്തു. അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് നാലിന് ഇറാന്‍ ഭരണകൂടം റസുലോഫിനെ ജയിലിലടച്ചു. ഇപ്പോള്‍ ലോകം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ദേര്‍ ഈസ് നോ ഈവിള്‍ കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സജീവ ചര്‍ച്ചയായിരുന്നു.