Saturday, 27 November 2021

ആത്മകഥ


Text Formatted

എന്റെ കഥ- 7

എന്റെ പ്രേമങ്ങള്‍; എന്റെ പുരുഷന്മാര്‍

ജീവിതത്തില്‍ മൊത്തം മൂന്ന് പ്രേമങ്ങളുണ്ടായി. അവ കഠിനമായ വഞ്ചനകളായി വായ കയ്പ്പിച്ചു സദാ. 

Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരളീധരന്‍
Text Formatted

പ്രേമഭ്രൂണത്തിന്റെ ഗന്ധം

പ്രപഞ്ചത്തില്‍ ഒറ്റപ്പെട്ട് നിന്ന പ്രാതഃകാലനക്ഷത്രം പോലെ ജീവിതത്തില്‍ ഒറ്റക്കായ കാലം. എന്റെ ഹൃദയത്തിലെ വലിയ ശൂന്യതയിലേയ്ക്ക് ഞാന്‍ കണ്ണുമിഴിച്ച് കിടന്നു. ഫാനിന്റെ നരച്ച ചിറകില്‍ ഒരു എട്ടുകാലി ആത്മഹത്യചെയ്തു തൂങ്ങി നിന്നു. ഉറക്കമില്ലാത്ത രാത്രിയുടെ ഏകതാനമായ നിശബ്ദത. മുറികളില്‍ ഇണകളായ മനുഷ്യരത്രയും പരസ്പരം സ്‌നേഹിച്ചുറങ്ങുമ്പോള്‍ മരണഭയത്തോടെ കിടക്കയില്‍ ഭ്രൂണാവസ്ഥയില്‍ ഞാന്‍ ഒറ്റയ്ക്ക് കിടന്നു. ഏകാന്തതയുടെ കറുപ്പുള്ള രാത്രികള്‍. മനുഷ്യനെന്ന നിലയില്‍ ഒരു സ്പീഷീസിനു താങ്ങാവുന്നതല്ല ഏകാന്തത. പരിണാമപരമായി ഒരുമിച്ചിരിക്കാനും ഒരുമിച്ചുണ്ണാനും ഒരുമിച്ച് കിടക്കാനും അവന്‍ പാകപ്പെട്ടിരിക്കുന്നു. കുറേ മനുഷ്യര്‍ ചുറ്റുമുള്ളവന്‍ നേതാവാണ് അല്ലെങ്കില്‍ രാജാവ്.

മുമ്പ് ഞാനൊരു രാജാവായിരുന്നു. ചുറ്റും മനുഷ്യരുണ്ടായിരുന്ന ഒരു രാജാവ്. സ്‌നേഹത്തിന്റെ കുതിരകള്‍ കാല്‍പ്പടയാളികള്‍, നിലാചന്തം.. ഇപ്പോള്‍ ആരുമില്ലാതായി. കട്ടിലില്‍ മരിച്ചു കിടന്നാല്‍ പോലും ആരും അറിയാത്തത്ര ഭയകരമായ ഏകാന്തത. വീണ്ടും ഞാനെന്റെ രാജകുമാരിക്കാലത്തേ പറ്റിയോര്‍ത്തു നോക്കി. ഇന്ദു ഭവനത്തിലെ മച്ചിന്റെ തലങ്ങനെയും വിലങ്ങനെയുമുള്ള കാഴ്ച. ഭംഗിയുള്ള എലികള്‍ കുടുംബത്തോടെ തേങ്ങാപ്പൂളുകളും കൊണ്ട് പാഞ്ഞു. അയല്പക്കത്തെ മണികെട്ടിയ പൂച്ചത്താന്‍ മച്ചിലള്ളിപ്പിടിച്ചിരുന്ന് ""മിയാവൂ മിയാവൂ'' എന്നു കരഞ്ഞു. നാഷനല്‍ പാനസോണിക്കിന്റെ ടെപ്പ് റിക്കോഡറില്‍ നിന്നും മനോഹരങ്ങളായ പാട്ടുകള്‍ വന്നു. സന്തോഷച്ചിരികള്‍ മുഴങ്ങി.

എല്ലാ തിരക്കുകളിലും എല്ലാ വെള്ളിവെളിച്ചങ്ങളിലും ഒറ്റയ്ക്കാണു താനെന്ന ബോധം ഉള്ളില്‍ കുരുങ്ങിപ്പോയ അനവധി പേരുണ്ട്. ഞാനത്തരത്തില്‍ ഒരുവളായിരുന്നു.

അത് ആ സനാഥ കാലം തിരികെ ഓര്‍മ്മയിലെങ്കിലും കൊണ്ടു വരാനായ് കുട്ടിക്കാലത്തെ പാട്ടുകള്‍ കേട്ടാല്‍ മതിയായിരിക്കുമെന്നു തോന്നി. പക്ഷെ എന്തുകൊണ്ടോ കൊടിയ സങ്കടം പൊട്ടിചീന്തുകയാണുണ്ടായത്. നീ ഏതുയരത്തില്‍ നിന്നാണു വീണതെന്ന്, നീ ഏതു കൂട്ടത്തില്‍ നിന്നാണു ഒറ്റക്കായതെന്നൊക്കെ കൃത്യമായി